/indian-express-malayalam/media/media_files/2025/11/09/bigg-boss-malayalam-season-7-anumol-voting-2025-11-09-17-20-31.jpg)
Photo: Screengrab
Bigg Boss malayalam Season 7: മോഹൻലാൽ അവതാരകനായ ബിഗ് ബോസ് മലയാളം സീസൺ 7ന്റെ ഗ്രാൻഡ് ഫിനാലെ പരിസമാപ്തിയിലേക്ക്. ഗ്രാൻഡ് ഫിനാലെയുടെ ആവേശം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ, മത്സരത്തേക്കാൾ അധികം ചർച്ചയാവുന്നത് പരിപാടിക്ക് പുറത്തെ അനാരോഗ്യകരമായ പിആർ തന്ത്രങ്ങളാണ്.
Also Read: ആദിലയും നൂറയും ശരിയല്ല; ഷോയിൽ നിന്ന് ക്വിറ്റ് ചെയ്യിക്കാൻ തീരുമാനിച്ചിരുന്നു: അനുമോളുടെ അമ്മ; Bigg Boss Malayalam Season 7 Grand Finale
വ്യക്തിഗത പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിജയിയെ കണ്ടെത്തേണ്ട ഒരു റിയാലിറ്റി ഷോ, വൃത്തികെട്ട പിആർ സ്ട്രാറ്റജികളുടെ വേദിയായി മാറിയിരിക്കുന്നു എന്ന വിമർശനമാണ് ശക്തമായി ഉയരുന്നത്.
Also Read: ബിഗ് ബോസ് വിജയി ആരാവും? എഐയുടെ പ്രവചനങ്ങൾ ഇങ്ങനെ; Bigg Boss Malayalam Season 7 Grand Finale
പി ആർ തന്ത്രങ്ങളുടെ മറനീക്കിയ സീസൺ
ഒരു ഫൈനലിസ്റ്റിന് വേണ്ടി ലക്ഷങ്ങൾ മുടക്കി ബൾക്ക് വോട്ടിംഗ് ഉറപ്പാക്കുകയും, പ്രമുഖരെ ഉപയോഗിച്ച് പരസ്യമായി വോട്ട് ക്യാൻവാസിങ് നടത്തുകയും ചെയ്യുന്നത് ഈ സീസണിൽ വ്യക്തമായി കണ്ട കാഴ്ചയാണ്. ബിഗ് ബോസ് സീസൺ 5 വിജയി അഖിൽ മാരാർ, മറ്റ് സെലിബ്രിറ്റികൾ എന്നിവരുടെ പിന്തുണ അനുമോളുടെ വോട്ട് ബാങ്കിനെ കാര്യമായി സ്വാധീനിച്ചു എന്ന റിപ്പോർട്ടുകൾ നിലനിൽക്കുന്നു. പണത്തിന്റെ ശക്തി ഉപയോഗിച്ച് ഒരു വിനോദ മത്സരത്തിന്റെ ഫലം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത് എന്ന ശക്തമായ ആരോപണം പ്രേക്ഷകർക്കിടയിൽ നിലനിൽക്കുന്നുണ്ട്.
ജാതി പറഞ്ഞുള്ള വോട്ട് വേട്ട: നാണക്കേടിന്റെ പാരമ്യം
എന്നാൽ, ഇതിനെല്ലാമപ്പുറം ഈ സീസണിലെ പിആർ തന്ത്രങ്ങൾ നാണക്കേടിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു എന്നതിലേക്കാണ് പുതിയ റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത്. ഒരു വിനോദ പരിപാടിയുടെ അന്തിമഘട്ടത്തിൽ പോലും ജാതിയും സാമുദായിക വികാരങ്ങളും വോട്ട് നേടാനുള്ള തന്ത്രമായി ഉപയോഗിക്കുന്നു എന്ന ആരോപണം അതീവ ഗൗരവതരമാണ്.
'ഈഴവ സേന' പോലുള്ള സോഷ്യൽ മീഡിയ പേജുകളിൽ ഫൈനലിസ്റ്റ് മത്സരാർത്ഥിയായ അനുമോൾക്ക് വേണ്ടി സാമുദായിക വോട്ടുകൾ അഭ്യർത്ഥിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ട് പിടിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങൾക്കു സമമായാണ് ഇത്തവണ വോട്ടിംഗ് വേട്ട മുന്നേറിയത് എന്നത് ലജ്ജാകരമാണ്.
/filters:format(webp)/indian-express-malayalam/media/media_files/2025/11/09/6745-2025-11-09-17-22-01.jpg)
മത്സരാർത്ഥിയുടെ കഴിവോ ജനപ്രീതിയോ അല്ല, മറിച്ച് പിആർ ഏജൻസികളുടെ സാമുദായിക കണക്കെടുപ്പുകളും സാമ്പത്തിക ശേഷിയുമാണ് വിജയിയെ തീരുമാനിക്കുന്നതെങ്കിൽ, ബിഗ് ബോസ് പോലുള്ള പരിപാടികളുടെ വിശ്വാസ്യത പൂർണ്ണമായും തകരും. പണം മുടക്കി കപ്പ് നേടാൻ ശ്രമിക്കുന്ന ഈ മോശം പ്രവണത, അർഹരായ മത്സരാർത്ഥികളുടെ സാധ്യതകൾ ഇല്ലാതാക്കുക മാത്രമല്ല, പ്രേക്ഷകരുടെ വോട്ടവകാശത്തെയും വികാരങ്ങളെയും വഞ്ചിക്കുകയാണ് ചെയ്യുന്നത്.
ഇത്തരം അനാരോഗ്യകരമായ പിആർ കളികൾ ഒരു വിനോദ പരിപാടിയുടെ തലം താഴ്ത്തി, അതിനെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ കളിക്കളത്തിലേക്ക് വഴിതിരിച്ചുവിടുന്നു എന്ന വിമർശനത്തിൽ ഒട്ടും അതിശയോക്തിയില്ല.
Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങുന്ന അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us