/indian-express-malayalam/media/media_files/2025/12/04/shanavas-bigg-boss-malayalam-manchery-2025-12-04-20-40-09.jpg)
Source: Screengrab
ബിഗ് ബോസിൽ വെച്ച് തന്റെ നാടായ മഞ്ചേരിയെ കുറിച്ചും അവിടുത്തെ സ്പെഷ്യൽ ഭക്ഷണങ്ങളെ കുറിച്ചും കൂട്ടായ്മയെ കുറിച്ചുമെല്ലാം ഷാനവാസ് പറഞ്ഞിരുന്നു. വലിയ പിന്തുണയാണ് മഞ്ചേരിയിൽ നിന്ന് ഷാനവാസിന് ലഭിച്ചത്. സെക്കൻഡ് റണ്ണറപ്പായി നാട്ടിൽ തിരിച്ചെത്തിയ ഷാനവാസിന് റോഡ് ഷോ എല്ലാമായി നാട്ടുകാർ ഒരുക്കിയത് വമ്പൻ സ്വീകരണം ആണ്.
ആയിരക്കണക്കിന് ആളുകളുടെ ഇടയിൽ നിന്നും ബിഗ് ബോസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാനവാസിന് ഇത് ഉയർച്ചയിലേക്കുള്ള ആദ്യത്തെ കാൽവെപ്പ് ആയിരിക്കുംഎന്നാണ് ഏതാനും ദിവസം മുൻപ് നടന്ന സ്വീകരണയോഗത്തിൽ സംസാരിച്ച മഞ്ചേരി എംഎൽഎ അഡ്വ. യു എ ലത്തീഫ് പറഞ്ഞത്.
Also Read: പ്രവീണിന്റെ വളർത്തുപൂച്ചയെ കാണാനെത്തി അനുമോൾ; നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ആരാധകർ
മോഹൻലാലിനേയും മമ്മൂട്ടിയേയും പോലെ ഉയർന്ന നിലവാരമുള്ള അഭിനേതാവാകാൻ ഷാനവാസിന് സാധിക്കട്ടെ എന്നും മഞ്ചേരി എംഎൽഎ പറഞ്ഞു. എംഎൽഎയുടെ സ്നേഹമുള്ള വാക്കുകൾക്ക് നന്ദി എന്നാണ് വിഡിയോ പങ്കുവെച്ച് ഷാനവാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഷാനവാസിന് നാട്ടുകാർ ഒരുക്കിയ റോഡ് ഷോയുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Also Read: ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം
ഈ സീസണിലെ വിന്നർ ആവാൻ സാധ്യതയുണ്ട് എന്ന് വിലയിരുത്തപ്പെട്ട മത്സരാർഥികളിൽ ഒരാളായിരുന്നു ഷാനവാസ്. അനീഷിന്റേയും തന്റേയും കൈപിടിച്ചാവും ലാലേട്ടൻ വരിക എന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്ന് ഗ്രാൻഡ് ഫിനാലെ വേദിയിൽ വെച്ച് ഷാനവാസ് പറഞ്ഞിരുന്നു.
Also Read: ബിഗ് ബോസ് ചരിത്രത്തിലെ രാജ്ഞി ആരാണ്? ശ്രദ്ധ പിടിച്ച് ഡിംപലിന്റെ വാക്കുകൾ
അനീഷ് ആയിരുന്നു സീസണിൽ വിന്നറാവേണ്ടിയിരുന്നത് എന്ന വാക്കുകളും ഷാനവാസിൽ നിന്ന് വന്നു. എവിക്ട് ആയ മത്സരാർഥികളുടെ റീഎൻട്രിയിൽ അനുമോളെ എല്ലാവരും ചേർന്ന് ആക്രമിച്ചതാവാം അനുമോൾക്ക് പ്രേക്ഷകരുടെ വോട്ട് കൂടുതൽ കിട്ടാൻ ഇടയാക്കിയത് എന്നാണ് ഷാനവാസ് അഭിപ്രായപ്പെട്ടത്.
Also Read: 'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരു പെൺകുട്ടി'; മറുപടി കൊടുത്തിട്ടില്ലെന്ന് നെവിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us