/indian-express-malayalam/media/media_files/2025/11/25/shanavas-and-gizele-bigg-boss-malayalam-2025-11-25-14-51-26.jpg)
Source: Instagram
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ തുടക്കത്തിൽ ജിസേലിന്റെ വസ്ത്രധാരണത്തെ കുറിച്ച് ഷാനവാസ് പറഞ്ഞത് വിവാദമായിരുന്നു. ജിസേലിന്റെ വസ്ത്രധാരണം ആരോചകം ആണെന്ന് ഷാനവാസ് പറഞ്ഞതിനെതിരെ വിമർശനം ബിഗ് ഹൗസിനുള്ളിൽ നിന്നും പുറത്ത് നിന്നും വന്നു. എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഷാനവാസ് വിശദീകരിച്ചു.
"ആദ്യ ദിവസങ്ങളിൽ എല്ലാവരും ബിഗ് ബോസ് കൊടുത്ത വസ്ത്രങ്ങൾ ആണ് ധരിച്ചിരുന്നത്. ആ സമയത്ത് ജിസേൽ ജിസേലിന്റെ സ്വന്തം ഡ്രസ് ആണ് ധരിച്ചത് എന്ന് തോന്നുന്നു. ഞാൻ ഒരു സാധാരണക്കാരനാണ്. നാട്ടിൻപുറത്ത് നിന്നാണ് വരുന്നത്. എനിക്ക് എന്റേതായ കാഴ്ചപ്പാടുകൾ ഉണ്ട്. എന്നെ പറഞ്ഞ് പഠിപ്പിച്ചതും ഞാൻ കേട്ടതുമായ കുറേ കാര്യങ്ങൾ ഉണ്ട്. എങ്കിലും ഞാൻ അത്രയ്ക്ക് പഴഞ്ചനും അല്ല. പക്ഷേ ആ സമയത്ത് അത് എനിക്ക് അരോചകമായി തോന്നി," ഷാനവാസ് പറഞ്ഞു.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol
"ആ കാര്യം ഞാൻജിസേലിനോട് തുറന്ന് പറഞ്ഞു. അത് ഞാൻ എവിക്ഷൻ നോമിനേറ്റ് ചെയ്യുന്ന സമയത്ത് പറയാൻ വേണ്ടി പറഞ്ഞത് മാത്രമല്ല. വസ്ത്രധാരണം ഒരാളുടെ സ്വാതന്ത്ര്യമാണ് എന്ന വാക്ക് ഞാൻ ഉപയോഗിച്ചിച്ചുണ്ട്. വസ്ത്രധാരണ സ്വാതന്ത്രമുള്ള നാടാണ് നമ്മുടേത്. ആർക്കും എന്ത് വസ്ത്രം വേണമെങ്കിലും ധരിക്കാം."
Also Read: മാസം 90000 രൂപ; വോട്ട് മറിക്കലും പല കളികളും നടക്കുന്നു; ജിഷിന്റെ വെളിപ്പെടുത്തൽ
"ഇത് പക്ഷേ മലയാളി ഓഡിയൻസിന്, വീട്ടമ്മമാരും കുട്ടികളും എല്ലാവരും കൂടി കാണുന്നതായത് കൊണ്ട് കുറച്ച് അരോചകമാവും എന്ന് എനിക്കത് തോന്നി. ആ സമയത്ത് ഞാൻ അത് പറഞ്ഞു. ഒരു സാധാരണക്കാരന്റെ സാധാരണ മനസ് വെച്ചാണ് ഞാൻ അങ്ങനെ പറഞ്ഞത്."
"ജിസേൽ കേരളത്തിന് പുറത്ത് നിന്ന് വരുന്നതാണ്. ജിസേലിന് ചിലപ്പോൾ നമ്മുടെ ഓഡിയൻസിന്റെ പൾസ് അറിയണം എന്നില്ല. ഞാൻ അറിയുന്ന എന്റെ സീരിയൽ ഓഡിയൻസിന്റെ പൾസ് അറിഞ്ഞിട്ടാണ് ഞാൻ പറഞ്ഞത്. ഈ ഓഡിയൻസിന്റെ സ്നേഹം അനുഭവിച്ചാണ് വളർന്നത്. വസ്ത്രധാരണത്തിൽ കുറച്ചുകൂടി ശ്രദ്ധിച്ചു കഴിഞ്ഞാൽ ജിസേലിനെ അവർ ഇഷ്ടപ്പെടും എന്ന അർഥത്തിൽ ആണ് ഞാൻ പറഞ്ഞത്. ഞാൻ അത് രഹസ്യമായി പറഞ്ഞതല്ല."
Also Read: ആലപ്പുഴയിലെ മലയാളം വെറെയാണെന്ന് ജിസേൽ; ആ മലയാളം ഒന്ന് കേട്ടു നോക്കൂ
"പിന്നെ എനിക്ക് മനസിലായി ഈ പറഞ്ഞത് അവർക്കാർക്കും ഇഷ്ടപ്പെട്ടിട്ടില്ല എന്ന്. ആദിലയും നൂറയും ഞാൻ ഇതിനെ കുറിച്ച് പറഞ്ഞതിന് എതിരെ സംസാരിച്ചത് ഞാൻ അറിഞ്ഞു. അത് മൂപ്പര് നോക്കേണ്ട കാര്യം എന്താ, മൂപ്പരേന്താ അമ്മാവനാണോഎന്നൊക്കെ. നമ്മൾ പറയാനുള്ളത് പറഞ്ഞു. ബാക്കിയെല്ലാം അവരുടെ സ്വാതന്ത്ര്യത്തിന് വിട്ടു, " ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഷാനവാസ് പറഞ്ഞു.
Read More: ബ്യൂട്ടി ട്രീറ്റ്മെന്റുകൾക്ക് ശേഷം കിടിലൻ മേക്കോവറിൽ രേണു സുധി; സുന്ദരി പെണ്ണേ എന്ന് കമന്റുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us