scorecardresearch

'നീയും ശരത്തും തമ്മിൽ ഒന്നുമില്ലെന്ന് എനിക്കറിയാം'; തെളിവുണ്ടെന്ന് ഷാനവാസ് വെറുതെ പറഞ്ഞത്: ബിൻസി

Bigg Boss Malayalam Season 7: അങ്ങനെ പറഞ്ഞതോടെ സത്യം തെളിഞ്ഞതായി ബിൻസി പറയുന്നു. അത് മാത്രമായിരുന്നു തനിക്ക് വേണ്ടിയിരുന്നത് എന്നും ബിൻസി പറഞ്ഞു

Bigg Boss Malayalam Season 7: അങ്ങനെ പറഞ്ഞതോടെ സത്യം തെളിഞ്ഞതായി ബിൻസി പറയുന്നു. അത് മാത്രമായിരുന്നു തനിക്ക് വേണ്ടിയിരുന്നത് എന്നും ബിൻസി പറഞ്ഞു

author-image
Television Desk
New Update
Bigg Boss Shanavas Sarath and Bincy

ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ ആർ ജെ ബിൻസിക്ക് 13 ദിവസം മാത്രമാണ് ഹൗസിൽ നിൽക്കാനായത്. ഇതിനിടയിൽ ബിൻസിക്കും അപ്പാനി ശരത്തിനും എതിരെ ഷാനവാസ് ഹൗസിൽ വെച്ച് ആരോപണം ഉന്നയിച്ചിരുന്നു. ഷാനവാസ് അങ്ങനെയൊരു ആരോപണം ഉന്നയിച്ചത് വെറുതെയാണ് എന്ന് തന്നോട് എവിക്ട് ആയ മത്സരാർഥികളുടെ റീഎൻട്രി വീക്കിൽ പറഞ്ഞതായാണ് ബിൻസിയുടെ വാക്കുകൾ. 

Advertisment

"ഷാനവാസിന്റെ അടുത്ത് റീഎൻട്രിക്ക് കയറിയ സമയം ഫൈറ്റ് ഉണ്ടാക്കിയപ്പോൾ  ഷാനവാസ് സൈലന്റ് ആയിരുന്നു. നട്ടെല്ല് ഇല്ലാത്തവൻ എന്നൊക്കെ ഞാൻ പറഞ്ഞു. അപ്പോഴും ഷാനവാസ് സൈലന്റ് ആയി നിന്നു.റീഎൻട്രിക്ക് ശേഷം ബിഗ് ബോസ് ഹൗസിൽ നിന്ന് ഇറങ്ങിയപ്പോൾ ഞങ്ങൾ എല്ലാ കണ്ടസ്റ്റൻസിനും ഓൾ ദ് ബെസ്റ്റ് പറഞ്ഞാണ് ഇറങ്ങിയത്. ഞാൻ ബിഗ് ബോസിൽ വെച്ച് ഉണ്ടായ എല്ലാ  പ്രശ്നങ്ങളും അവിടെ വെച്ച് തന്നെ തീർക്കാൻ ഉദ്ധേശിച്ചാണ് കയറിയത്. ഹൗസിൽ നിന്ന് പുറത്തിറങ്ങി കഴിഞ്ഞാൽ പിന്നെ അതിനെ കുറിച്ച് സംസാരം ഇല്ല," ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിൻസി പറഞ്ഞു.  

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

"ഹൗസിൽ നിന്ന് പോകാൻ നേരം കെട്ടിപ്പിടിക്കുമ്പോൾ ഷാനവാസ് എന്നോട് പറഞ്ഞത് ഇങ്ങനെയാണ്, "ബിൻസി, ഞാൻ അന്ന് ശരത്തിന്റെ വായ പൂട്ടിക്കാൻ വേണ്ടി എന്തെങ്കിലും പറയണമല്ലോ എന്ന് വിചാരിച്ച് പറഞ്ഞതാണ് എന്റെ അടുത്ത് തെളിവ് ഉണ്ടെന്നുള്ള കാര്യം. അവനെ എനിക്ക് അറിയാം. നിന്നെ അറിയുന്നതിനേക്കാൾ കൂടുതൽ എനിക്ക്  അറിയാം. നിങ്ങൾ തമ്മിൽ ഒന്നുമില്ല എന്ന് എനിക്ക് അറിയാം." ഷാനവാസ് അങ്ങനെ പറഞ്ഞതോടെ സത്യം തെളിഞ്ഞതായി ബിൻസി പറയുന്നു. അത് മാത്രമായിരുന്നു തനിക്ക് വേണ്ടിയിരുന്നത് എന്നും ബിൻസി പറഞ്ഞു.

Advertisment

Also Read: പുള്ളി ഇനി വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലും എനിക്ക് പറ്റില്ല: അനുമോൾ, Bigg Boss

റീഎൻട്രിയുടെ സമയത്ത് ബിൻസിയും മസ്താനിയും തമ്മിലും വാക്കുതർക്കും ഉണ്ടായിരുന്നു. ബിൻസിയുടെ അച്ഛൻ ഓട്ടോ ഡ്രൈവർ ആണ്. ചാച്ചന്റെ ഓട്ടോയിൽ അല്ലെ എവിക്ട് ആയി പോയത് എന്ന് മസ്തി പറഞ്ഞതോടെയാണ് ഇരുവരും തമ്മിൽ തർക്കമായത്. അപ്പനെ പറഞ്ഞാൽ ഏത് മക്കൾക്കും പൊള്ളും എന്നായിരുന്നു ബിൻസിയുടെ പ്രതികരണം. 

Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങിയ അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7

തന്റെ അടുത്തേക്ക് വന്ന് സംസാരം തുടങ്ങിയ മസ്താനി സ്വിച്ചിട്ടത് പോലെ മാറി തന്നെ ട്രിഗർ ചെയ്യുകയായിരുന്നു എന്നാണ് ഇതേ കുറിച്ച് ബിൻസി പറഞ്ഞത്. ചാച്ചൻ ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട് 29 വർഷമായി. നല്ല രീതിയിൽ എന്നേയും അനിയത്തിയേയും ഞങ്ങളുടെ കുടുംബത്തേയും നോക്കുന്ന അദ്ദേഹത്തെ പറഞ്ഞാൽ പിന്നെ എനിക്ക് പൊള്ളില്ലേ എന്നാണ് ബിൻസിയുടെ ചോദ്യം.

Also Read: ബിഗ് ബോസ് റിവ്യൂ ചെയ്ത് നാലുമാസം കൊണ്ട് നേടിയത്; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി സായി കൃഷ്ണ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: