/indian-express-malayalam/media/media_files/2025/10/09/bigg-boss-malayalam-season-7-shanavas-and-aryan-clash-2025-10-09-21-55-53.jpg)
Photograph: (Screengrab)
Bigg Boss malayalam Season 7: ആദിലയെ അടിക്കുകയും ആര്യനുമായി കയ്യാങ്കളിയിലെത്തുകയും ചെയ്തതിന്റെ പേരിൽ ഷാനവാസിനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കുമോ? റോബിൻ-റിയാസ് പ്രശ്നത്തിൽ റോബിനെ പുറത്താക്കിയത് പോലെ ഷാനവാസിനേയും പുറത്താക്കുമോ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകരിൽ നിന്ന് ഉയരുന്നത്.
ആദ്യം പെൻസിൽ ടാസ്കിന് ഇടയിൽ ആദിലയെ ഷാനവാസ് അടിച്ചിരുന്നു. ആദിലയുടെ ഭാഗത്ത് നിന്ന് പെൻസിൽ താഴെ വീണതോടെയാണ് ഷാനവാസ് ദേഷ്യത്തിൽ ആദിലയെ അടിച്ചത്. ഇതിനെതിരെ ആദില പ്രതികരിച്ചിരുന്നു. പെൻസിൽ കൊണ്ട് ഷാനവാസിനെ കുത്താനോങ്ങുകയാണ് ആദില ചെയ്തത്. എന്നാൽ പിന്നാലെ ഷാനവാസിന്റെ അടുത്തേക്ക് എത്തി ആദില പ്രശ്നം പരിഹരിച്ചു.
Also Read: നെവിൻ 'വില്ലത്തി'; തുടരെ അധിക്ഷേപിച്ച് സാബുമാൻ; അൽപ്പമെങ്കിലും ബോധമുണ്ടോ? Bigg Boss Malayalam Season 7
ആര്യൻ തന്നെ മോശമായി എന്തോ പറഞ്ഞു എന്ന് പറഞ്ഞാണ് ഷാനവാസ് ആര്യന് നേരെ തിരിഞ്ഞത്. തർക്കത്തിന് ഇടയിൽ ആര്യൻ ആദ്യം ഷാനവാസിനെ തോളുകൊണ്ട് തള്ളി. പിന്നാലെ ഷാനവാസ് ആര്യനെ തോളുകൊണ്ട് തള്ളുകയും കൈ കൊണ്ട് തള്ളി നീക്കുകയും ചെയ്തിരുന്നു. ഇരുവരുടേയും തർക്കം കയ്യക്രമത്തിന്റെ വക്കിലെത്തിയിരുന്നു.
Also Read: ആര്യനും ഷാനവാസും തമ്മിൽ വൻ അടി; അതിരുവിട്ട് വഴക്ക് ; Bigg Boss Malayalam Season 7
ഇവിടെ ആര്യനെ ഷാനവാസ് കൈകൊണ്ട് തള്ളിയിട്ടത് ശാരീരിക ആക്രമണത്തിന്റെ പരിധിയിൽ വരുന്നതാണ് എന്ന് സമൂഹമാധ്യമങ്ങളിൽ പ്രതികരണം വരുന്നുണ്ട്. സംഭവം എന്തയാലും വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ചോദിക്കും എന്ന് ഉറപ്പാണ്. കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ ഷാനവാസ് തർക്കത്തിന് ഇടയിൽ ഉപയോഗിക്കുന്ന വാക്കുകൾ മോഹൻലാൽ ചോദ്യം ചെയ്തിരുന്നു.
Also Read: ആ അജ്ഞാതൻ സാബുമോൻ! സീക്രറ്റ് ടാസ്കിൽ വമ്പൻ ട്വിസ്റ്റ് ; Bigg Boss Malayalam Season 7
ഷാനവാസ് തന്നെ തല്ലിയത് വളച്ചൊടിക്കാൻ നോക്കേണ്ടതില്ല എന്ന് ലക്ഷ്മി ഉൾപ്പെടെയുള്ളവരോട് ആദില പറഞ്ഞിരുന്നു. ഷാനവാസ് തല്ലിയത് സ്നേഹം കൊണ്ടോ വാത്സല്യം കൊണ്ടോ ആണെന്നൊന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല. ഞങ്ങൾക്ക് ഇടയിൽ ഒരു അണ്ടർസ്റ്റാൻഡിങ് ഉണ്ട്. അതുകൊണ്ട് ഷാനവാസ് അടിച്ചത് ആ സെൻസിൽ എടുക്കാൻ തനിക്ക് സാധിക്കും എന്ന് ആദില പറഞ്ഞു. എന്നാൽ ആര്യൻ ഷാനവാസിനെതിരെ പരാതി പറഞ്ഞാൽ നടപടി ഉണ്ടാവുമോ എന്നറിയണം.
Also Read: ഏത് ടൈപ്പ് ഇക്ക ആയാലും തല്ലാൻ വരണ്ട! ഷാനവാസിനെ പെൻസിൽ കൊണ്ട് കുത്താനോങ്ങി ആദില ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us