scorecardresearch

പെങ്ങൾ പാസം കാണിച്ചിട്ടില്ല; പൊട്ടൻ കളിക്കാനല്ല ബിഗ് ബോസിൽ പോയത്: ഷാനവാസ്

Shanavas Bigg Boss Malayalam; ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഗെയിം എന്താണ് എന്ന് മനസിലായി. ഗെയിമിന്റെ ഭാഗമായി തന്നെയാണ് ആദിലയോടും നൂറയോടും കൂട്ടുകൂടിയത്

Shanavas Bigg Boss Malayalam; ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഗെയിം എന്താണ് എന്ന് മനസിലായി. ഗെയിമിന്റെ ഭാഗമായി തന്നെയാണ് ആദിലയോടും നൂറയോടും കൂട്ടുകൂടിയത്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Adhila Shanavas Noora

Source: Screengrab

ബിഗ് ബോസിൽ ആദിലയോടും നൂറയോടും പെങ്ങൾ പാസം കാണിച്ചിട്ടില്ലെന്ന് സീസണിലെ സെക്കൻഡ് റണ്ണറപ്പായ ഷാനവാസ്. ഗെയിമിന്റെ ഭാഗമായാണ് അവരെ ഒപ്പം കൂട്ടിയത്. അവർ എനിക്കെതിരെ പലതും പറഞ്ഞെന്ന് പുറത്തിറങ്ങിയപ്പോൾ പലരും പറഞ്ഞു. ഇക്ക വിന്നറാവാതിരുന്നത് അവർ കാരണമാണെന്ന് പറഞ്ഞവരുണ്ട്. അവരെ സപ്പോർട്ട് ചെയ്തത് കൊണ്ടാണെന്ന് പറഞ്ഞവരുണ്ടെന്നും ഷാനവാസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഷാനവാസിന്റെ വാക്കുകൾ.

Advertisment

"ഞാൻ ബിഗ് ബോസിൽ പോയത് പൊട്ടൻ കളിക്കാനല്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഗെയിം എന്താണ് എന്ന് മനസിലായി. ഗെയിമിന്റെ ഭാഗമായി തന്നെയാണ് ആദിലയോടും നൂറയോടും കൂട്ടുകൂടിയത്. ആദിലയോടും നൂറയോടും പെങ്ങൾ പാസം കണിച്ചതല്ല.എന്നെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ വന്നതാണ് അനീഷ്. അനീഷിനെ ഞാൻ ഒറ്റ തിരിഞ്ഞ് തന്നെ ആക്രമിച്ചു. ഇപ്പുറത്ത് അക്ബറും ടീമും ഗ്രൂപ്പ് തിരിഞ്ഞാണ് എന്നെ ആക്രമിക്കാൻ വന്നത്. ആദിലയും നൂറയും ഇതേ പ്രശ്നം അക്ബറിൽ നിന്നും ടീമിൽ നിന്നും നേരിടുന്നുണ്ട്. ഞാൻ അവരോട് ചോദിച്ചു. ഞങ്ങൾക്ക് ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടെന്ന് അവരും പറഞ്ഞു, ഷാനവാസ് വ്യക്തമാക്കി. 

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

"ഗെയിമിന്റെ ഭാഗമായി അവരെ കൂടെ കൂട്ടിയതാണ്. ഞാൻ അനുഭവിക്കുന്ന സമാന പ്രശ്നങ്ങൾ ഇവരും നേരിടുന്നു എന്ന് കണ്ടപ്പോൾ ഞാൻ ഇവരെ ചേർത്ത് പിടിച്ചു. പിന്നെ എനിക്ക് അവരോട് മക്കളോടുള്ള സ്നേഹം അല്ലെങ്കിൽ സഹോദരിമാരോടുള്ള സ്നേഹം പോലെയൊക്കെ കയറി വന്നു. എന്തിന്റെ പുറത്താണെങ്കിലും എനിക്ക് അവരെ മാറ്റി നിർത്താൻ തോന്നിയില്ല. അനീഷിനേയും മാറ്റി നിർത്താൻ തോന്നിയില്ല."

Advertisment

Also Read: മാസം 90000 രൂപ; വോട്ട് മറിക്കലും പല കളികളും നടക്കുന്നു; ജിഷിന്റെ വെളിപ്പെടുത്തൽ

"അവർ മോണിങ് ആക്ടിവിറ്റിയിലും അവിടേയും ഇവിടേയും എനിക്കെതിരെ സംസാരിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്. ഞാൻ കാണുന്നുണ്ട്. പക്ഷേ എനിക്ക് അവരോട് ദേഷ്യം ഒന്നും തോന്നിയില്ല. അത് അവരുടെ ബുദ്ധിമോശം എന്നേ ഞാൻ വിചാരിച്ചുള്ളു. അവർ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ പുറത്ത് അതിന്റെ അതിന്റെ നെഗറ്റീവ് അനുഭവിക്കേണ്ടിവരും. പറയേണ്ട സമയത്ത് അവരുടെ മുഖത്ത് നോക്കി ഞാൻ നിലപാടുകൾ പറഞ്ഞിട്ടുണ്ട്. ഗെയിം കളിക്കേണ്ട സമയത്ത് അവർക്കെതിരെ ഞാൻ ഗെയിം കളിച്ചിട്ടുണ്ട്."

അവരും മനുഷ്യക്കുഞ്ഞുങ്ങളല്ലെ. ആദിലയും നൂറയും അവരുടെ ജീവിതത്തിൽ എന്ത് തീരുമാനം എടുത്തു എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. എനിക്ക് ആ വിഷയത്തിൽ ആധികാരികമായി സംസാരിക്കാൻ അറിയില്ല. അതിനാൽ അതിനോട് യോജിപ്പും വിയോജിപ്പും പറയാനാവില്ല. ഞാൻ അവരെ മനുഷ്യരായെ കണ്ടിട്ടുള്ളു എന്നും ഷാനവാസ് വ്യക്തമാക്കുന്നു. 

Also Read: ആലപ്പുഴയിലെ മലയാളം വെറെയാണെന്ന് ജിസേൽ; ആ മലയാളം ഒന്ന് കേട്ടു നോക്കൂ

"ബിഗ് ബോസിലെ 25 കണ്ടസ്റ്റൻസിൽ രണ്ട് പേരാണ് അവർ.എല്ലാവരോടും പെരുമാറുന്നത് പോലെ അവരോട് പെരുമാറേണ്ടി വരും. എല്ലാവരേയും സ്നേഹിക്കുന്നത് പോലെ അവരേയും സ്നേഹിക്കേണ്ടി വരും.  എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്ന് ഞാൻ അവരോട് ചോദിച്ചിരുന്നു. അവർ അവരുടെ ഭാഗം പറഞ്ഞു. അത് കേട്ടപ്പോൾ അവർ പ്രയാസപ്പെട്ടിട്ടുണ്ട് എന്ന് തോന്നി. അവരുടെ മാതാപിതാക്കളുടെ ഭാഗം എന്താണെന്ന് എനിക്കറിയില്ല. ഞാൻ ഇതൊന്നും അറിഞ്ഞിട്ടല്ല അവരെ കൂടെ കൂട്ടിയത്." 

ഹൗസിനകത്ത് സമാനമായി പ്രശ്നം നേരിടുന്നവരെ കൂടെ ചേർത്ത് കൂട്ടമായി ആക്രമിക്കാൻ വരുന്നവരെ നേരിടാൻ ഒരു ഗ്രൂപ്പ് ഉണ്ടാക്കി. അതിൽ നിന്നുണ്ടായ സ്നേഹ ബന്ധമാണ്. അതല്ലാതെ അതിനപ്പുറത്തോട്ട് വേറെ ഒന്നുമില്ലെന്നും ഷാനവാസ് വ്യക്തമാക്കുന്നു. 

Read More: ബ്യൂട്ടി ട്രീറ്റ്മെന്റുകൾക്ക് ശേഷം കിടിലൻ മേക്കോവറിൽ രേണു സുധി; സുന്ദരി പെണ്ണേ എന്ന് കമന്റുകൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: