/indian-express-malayalam/media/media_files/2025/11/23/shanavas-adhila-and-noora-2025-11-23-15-33-31.jpg)
മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ എകെയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ആദിലയ്ക്കും നൂറയ്ക്കും നേരിട്ട പ്രയാസം കേട്ടപ്പോൾ വിഷമം തോന്നിയതായി ബിഗ് ബോസിലെ ഇവരുടെ സഹമത്സരാർഥിയായിരുന്ന ഷാനവാസ്. ആര് ക്ഷണിച്ചിട്ടാണ് എങ്കിലും നമ്മുടെ വീട്ടിലേക്ക് വന്ന അതിഥികൾ ആണ്. അവരെ അപമാനിക്കുന്ന വിധം ചെയ്തത് ശരിയായില്ലെന്ന് ബിഗ് ബോസ് സീസൺ 7ലെ സെക്കൻഡ് റണ്ണറപ്പായ ഷാനവാസ് പറഞ്ഞു.
"ആദിലയ്ക്കും നൂറയ്ക്കും ഉണ്ടായ അനുഭവം അറിഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി. ഇവരെ ഡയറക്ട് വിളിച്ചോ കോർഡിനേറ്റേഴ്സ് വിളിച്ചോ മാനേജർമാരാണോ ക്ഷണിച്ചത് അങ്ങനെ എന്തെങ്കിലും ആയിരിക്കും. സമൂഹത്തിന്റെ പല ഭാഗത്ത് നിന്ന് അഭിപ്രായങ്ങൾ വന്നപ്പോൾ ആള് പോസ്റ്റിട്ടതാവാം. ആ പോസ്റ്റിന് ലഭിച്ച റിയാക്ഷൻ കണ്ടായിരിക്കാം അത് നീക്കം ചെയ്തത്. അങ്ങനെ ഒരു പോസ്റ്റ് ഇടാൻ പാടില്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം. അങ്ങനെയൊരു പോസ്റ്റ് ഇട്ട സ്ഥിതിക്ക് അത് പിൻവലിച്ച് ഓടാനും പാടില്ലായിരുന്നു. ആ നിലപാടിൽ നിൽക്കണമായിരുന്നു. പേടിച്ച് ഓടിയത് പോലെയാണ് തോന്നിയത്, ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഷാനവാസ് പറഞ്ഞു.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol
"എന്തായാലും അങ്ങനെ ഒരു പോസ്റ്റ് ഇടാൻ പാടില്ലായിരുന്നു. പലരും പലതും പറയും. വരുന്ന അതിഥികൾ എന്ത് തീരുമാനങ്ങൾ എടുത്ത് ജീവിക്കുന്നവരുമായിക്കോട്ടെ, ആര് ക്ഷണിച്ചിട്ടാണെങ്കിലും നമ്മുടെ വീട്ടിലേക്ക് വന്ന അതിഥികൾ ആണ്. അവരെ അപമാനിക്കുന്ന വിധം ചെയ്തത് ശരിയായില്ല.
Also Read: മാസം 90000 രൂപ; വോട്ട് മറിക്കലും പല കളികളും നടക്കുന്നു; ജിഷിന്റെ വെളിപ്പെടുത്തൽ
അത് കേട്ടപ്പോൾ ഒരുപാട് സങ്കടമായി. ഞങ്ങളെല്ലാവരും ഒരുപാട് സ്നേഹിക്കുന്ന പിള്ളേരാണ് അവര്. അവരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാവും. അതെല്ലാം ഗെയിമിന്റെ ഭാഗമാണ്," ഷാനവാസ് വ്യക്തമാക്കി.
Also Read: ആലപ്പുഴയിലെ മലയാളം വെറെയാണെന്ന് ജിസേൽ; ആ മലയാളം ഒന്ന് കേട്ടു നോക്കൂ
ഗൃഹപ്രവേശന ചടങ്ങിൽ ആദിലയേയും നൂറയേയും ക്ഷണിച്ചതിൽ ഖേദം പ്രകടിപ്പിച്ചുള്ള സമൂഹമാധ്യമങ്ങളിലെ പോസ്റ്റിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. കോടതിയും ഗവൺമെന്റും അനുവദിച്ചിട്ടുള്ള അവരുടെ സ്വാതന്ത്ര്യം പൂർണ്ണമായും ബഹുമാനിക്കപ്പെടണമെന്നും അവർക്ക് തങ്ങളുടെ ഇഷ്ടപ്രകാരം ജീവിതം നയിക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്നും ഞാൻ ഹൃദയപൂർവ്വം വിശ്വസിക്കുന്നതായി പിന്നീട് പങ്കുവെച്ച കുറിപ്പിൽ ഫൈസൽ എകെ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിവാദം സമൂഹമാധ്യമങ്ങളിൽ ശക്തമായപ്പോൾ ആദിലയും നൂറയും നിലപാട് വ്യക്തമാക്കി പ്രസ്താവന പങ്കുവെച്ചു.
Read More: ബ്യൂട്ടി ട്രീറ്റ്മെന്റുകൾക്ക് ശേഷം കിടിലൻ മേക്കോവറിൽ രേണു സുധി; സുന്ദരി പെണ്ണേ എന്ന് കമന്റുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us