/indian-express-malayalam/media/media_files/2025/11/07/bigg-boss-malayalam-season-7-shaitya-aryan-2025-11-07-17-00-30.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ എവിക്ടായ മത്സരാർഥികളെല്ലാം തിരിച്ചെത്തിയതോടെ അതിന്റെ അലയൊലിയിലാണ് ഹൗസ്. ബിഗ് ബോസിലൂടെ വന്നു ചേർന്ന നെഗറ്റീവ് ഇമേജ് കഴുകി കളയുകയാണ് തിരികെയെത്തിയവരിൽ പലരുടേയും ശ്രമം. ബിഗ് ബോസ് വിന്നറാവാൻ ശ്രമിക്കുന്ന മത്സരാർഥികളിൽ പലർക്കുമെതിരെ റീഎൻട്രി നടത്തിയവരുടെ നീക്കങ്ങളും കാണാം. ഇതിനെല്ലാം ഇടയിൽ രസകരമായ നിമിഷങ്ങളും ഹൗസിൽ നിറയുന്നുണ്ട്. അതിലൊന്നായിരുന്നു ശൈത്യയുടെ വിവാഹാലോചന.
തമാശയായി സാബുമാനും ശൈത്യയും തമ്മിലുള്ള വിവാഹാലോചനയാണ് ഹൗസിൽ ഉയർന്നത്. ചിരി നിറച്ച ഈ സംഭവം രസകരമായി നീങ്ങുന്നതിന് ഇടയിൽ ശൈത്യയുടെ കൗണ്ടർ എത്തി. എനിക്ക് ആര്യന്റെ ചേട്ടനെയാണ് ഇഷ്ടപ്പെട്ടത് എന്നാണ് ശൈത്യ പറഞ്ഞത്. ഇതോടെ ആര്യൻ ഞെട്ടി. നിന്നെ ഞാൻ എട്ടത്തിയമ്മേ എന്ന് വിളിക്കേണ്ടി വരുമോയെന്നായി ആര്യന്റെ ചോദ്യം.
Also Read: പിആറിന്റെ നമ്പർ ആദിലയ്ക്ക് കൊടുത്തോ? അനുമോളുടെ വിശദീകരണം; Bigg Boss Malayalam Season 7
ഹൗസിലുള്ള മറ്റുള്ളവരും ആര്യന്റെ ചേട്ടൻ സൂപ്പറാണ് എന്നാണ് പറയുന്നത്. ബിഗ് ബോസ് ഫാമിലി വീക്കിൽ ആര്യന്റെ ചേട്ടനും അമ്മയും ആണ് വന്നത്. ഇതോടെ ആര്യന്റെ ചേട്ടന് സമൂഹമാധ്യമങ്ങളിൽ വലിയ ആരാധക കൂട്ടം ഉയർന്നിരുന്നു. ചേട്ടന്റെ നമ്പർ ചോദിച്ച് ആളുകൾ മെസേജ് അയക്കുന്നുണ്ട് എന്ന് എവിക്ട് ആയതിന് പിന്നാലെ ആര്യൻ പറഞ്ഞിരുന്നു.
Also Read: റീ എൻട്രിയിലും ചോദിച്ചു വാങ്ങി മസ്താനി, നിർത്തിപ്പൊരിച്ച് ബിൻസി: എത്ര കിട്ടിയാലും പഠിക്കില്ലേ എന്ന് പ്രേക്ഷകർ: Bigg Boss Malayalam 7
"ഞാൻ ആണ് ബിഗ് ബോസിൽ പോയി വന്നത്. പക്ഷേ ചേട്ടനെയാണ് കൂടുതൽ പേരും തിരക്കുന്നത്. ചേട്ടന്റെ സോഷ്യൽ മീഡിയയിലെ ഫോളോവേഴ്സ് എല്ലാം കൂടി.ചേട്ടന് അനുവും താനും തമ്മിലുള്ള ടോം ആൻഡ് ജെറി കോംമ്പോ ഇഷ്ടമായിരുന്നു. എന്തിനാണ് അവൾ എപ്പോഴും ഇങ്ങനെ കരയുന്നത് എന്ന് ചോദിക്കും," മസ്താനിക്ക് നൽകിയ അഭിമുഖത്തിൽ ആര്യന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
Also Read: ബിഗ് ബോസ് വീട് ഇളക്കിമറിച്ച് രേണു സുധിയുടെ എൻട്രി; വീഡിയോ, Bigg Boss malayalam 7
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ വിജയി ആരാണ് എന്ന് ഇനി മണിക്കൂറുകൾക്കകം അറിയാം. ടോപ്പ് ഫൈവിൽ ആരെല്ലാം വരും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അനുമോൾ, അനീഷ്, ഷാനവാസ്,അക്ബർ, നെവിൻ എന്നിവരാണ് ഫൈനൽ ഫൈവ് ലക്ഷ്യം വയ്ക്കുന്നത്. മിഡ് എവിക്ഷനിലൂടെ ആദില എവിക്ടായി. ആദില എവിക്ട് ആയെങ്കിലും ആദിലയ്ക്കുള്ള വോട്ട് കൂടി നൂറയ്ക്ക് ലഭിച്ചാൽ അത് നിർണായകമാവും.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us