/indian-express-malayalam/media/media_files/2025/08/17/bigg-boss-malayalam-trolls-second-week-2025-08-17-16-20-12.jpg)
/indian-express-malayalam/media/media_files/2025/08/17/bigg-boss-malayalam-trolls-against-aneesh-2025-08-17-15-43-45.jpg)
റാങ്കിങ് ടാസ്ക് പൊളിച്ച് കയ്യിൽ കൊടുത്ത് അനീഷ്
ഒന്നാം സ്ഥാനം എനിക്ക് വേണം എന്ന് ആവർത്തിച്ച് ആവർത്തിച്ച് അനീഷ് വിളിച്ച് പറഞ്ഞതോടെയാണ് റാങ്കിങ് ടാസ്ക് പൊളിഞ്ഞത്. എന്തുകൊണ്ട് ഒന്നാം സ്ഥാനത്തിന് താൻ അർഹനാണ് എന്ന് പോലും പറയാതെയായിരുന്നു ഒന്നാം റാങ്ക് എനിക്ക് വേണം എന്ന് അനീഷ് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്. ഒന്നാം റാങ്ക് കൊടുത്തില്ലെങ്കിൽ അനീഷ് ബിഗ് ബോസിനെ വരെ തല്ലും എന്ന നിലയിലാണ് ട്രോളുകൾ വന്നത്. ടാസ്ക് നശിപ്പിക്കുകയും മേക്ക്അപ്പ് പ്രൊഡക്റ്റുകൾ ഉപയോഗിക്കുകയും ചെയ്തതിന് പിന്നാലെ ബിഗ് ബോസ് സീസൺ 7 താത്കാലികമായി നിർത്തി വയ്ക്കുന്നതായി വരെ ബിഗ് ബോസ് പറഞ്ഞു.
/indian-express-malayalam/media/media_files/2025/08/17/bigg-boss-malayalam-season-7-troll-against-aneesh-2025-08-17-15-46-53.jpg)
എന്റെ ഐഡിയ ആയിപ്പോയി, അല്ലേൽ കാണായിരുന്നു!
റാങ്കിങ് ടാസ്ക് പൂർത്തിയാക്കാനാവാതാവെ വരികയും മത്സരാർഥികൾ അനുവാദമില്ലാതെ മേക്ക്അപ്പ് സാധനങ്ങളെല്ലാം ഉപയോഗിക്കുകയും ചെയ്തതോടെ മിഡ് വീക്ക് എവിക്ഷൻ എന്ന് പറഞ്ഞ് ഞെട്ടിച്ചാണ് ബിഗ് ബോസ് എത്തിയത്. എന്നാൽ പിന്നാലെ ഇത് മിഡ് വീക്ക് സസ്പെൻഷനായി മാറി. മിഡ് വീക്ക് സസ്പെൻഷനിൽ ടാസ്കുകൾ കളിക്കാൻ സഹായികളായി അപ്പാനി ശരത്തിനേർയും അനുമോളേയും തിരഞ്ഞെടുത്ത് അനീഷ് ടാസ്ക് കഴിഞ്ഞപ്പോൾ അവരെ തള്ളി പറഞ്ഞ് വീണ്ടും ട്രോളർമാരുടെ ഇരയായി.
/indian-express-malayalam/media/media_files/2025/08/17/bigg-boss-season-7-trolls-2025-08-17-15-50-09.jpg)
അനുമോളുടെ ബീറ്റ്റൂട്ടും ജിസേലിന്റെ ഫൗണ്ടേഷനും
ബിഗ് ബോസ് മേക്ക്അപ്പ് പ്രൊഡക്റ്റുകൾ ഒന്നും നൽകാതിരുന്നതോടെ മത്സരാർഥികളിൽ പലരും ബീറ്റ്റൂട്ടിനെയാണ് ആശ്രയിച്ചത്. ചുണ്ടിൽ ലിപ്സ്റ്റിക്കിന് പകരം ബീറ്റ്റൂട്ട് തേച്ചാണ് ബിഗ് ബോസിന്റെ ഏഴിന്റെ പണിയെ മത്സരാർഥികൾ പ്രതിരോധിച്ചത്. ഇത് പിന്നാലെ അനുമോളുടെ ബീറ്റ്റൂട്ടും ജിസേലിന്റെ ഫൗണ്ടേഷനും എന്ന നിലയിലെ അടിയായി മാറി. ആ അടി ചെറിയ രീതിയിൽ കയ്യാങ്കളിയിലേക്കും എത്തും. ഒടുവിൽ നിലത്തിരുന്ന് അലറിക്കരയുന്ന അനുമോളെയാണ് കണ്ടത്. മാത്രമല്ല വീക്കെൻഡ് എപ്പിസോഡിൽ മറ്റ് മത്സരാർഥികളെല്ലാം സ്റ്റാർ വാരിക്കോരി ജിസേലിന് കൊടുക്കുന്നത് കണ്ട് അനുമോൾക്ക് എങ്ങനെ സഹിച്ചിരിക്കാനായെന്നാണ് പ്രേക്ഷകരുടെ ചോദ്യം.
/indian-express-malayalam/media/media_files/2025/08/17/bigg-boss-malayalam-season-7-nevin-trolls-2025-08-17-15-54-00.png)
മോഷണം തുടർന്ന് നെവിൻ
അടുത്ത ആഴ്ചത്തേക്കുള്ള ക്യാപ്റ്റൻസി നോമിനേഷനിൽ ഷാനവാസ് പറഞ്ഞത് നെവിന്റെ പേരായിരുന്നു. നെവിന്റെ കുട്ടിക്കളി അവസാനിപ്പിക്കണം എന്ന് പറഞ്ഞായിരുന്നു ഷാനവാസിന്റെ ഈ വാക്കുകൾ. എന്നാൽ നെവിൻ ഈ സീസണിലെ എന്റർടെയ്നർ ടാഗ് താൻ സ്വന്തമാക്കും എന്ന് ഉറപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. അനീഷും ഷാനവാസും തമ്മിൽ പില്ലോ ഫൈറ്റ് ഉണ്ടായതിന് പിന്നാലെ അനീഷിന്റെ അടുത്ത് വന്നിരുന്ന് ഷാനവാസ് കരയുകയാണോ എന്ന് ചോദിച്ച് പറഞ്ഞ ഡയലോഗുകളെല്ലാം പ്രേക്ഷകരിൽ ചിരി പടർത്തിയിരുന്നു. ഭക്ഷണ മോഷണം ഈ ആഴ്ചയിലും നെവിൻ തുടർന്നു. വീക്കെൻഡ് എപ്പിസോഡിൽ തന്റെ സാധനങ്ങൾ ആരോ മോഷ്ടിച്ചു എന്ന് ജിസേൽ പറഞ്ഞപ്പോൾ ആരെയെങ്കിലും സംശയം ഉണ്ടോയെന്ന് ലാലേട്ടൻ ചോദിച്ചു. ജിസേൽ ആദ്യം നോക്കിയത് നെവിനെയായിരുന്നു എന്നതും കൗതുകമായി.
/indian-express-malayalam/media/media_files/2025/08/17/bigg-boss-season-7-gizele-2025-08-17-15-59-09.png)
ജിസേലിന് കിട്ടിയ പണി
മേക്ക്അപ്പ് സാധനങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്ന ബിഗ് ബോസിന്റെ നിർദേശം ഉൾക്കൊള്ളാൻ ഏറ്റവും പ്രയാസപ്പെട്ടത് ജിസേൽ ആയിരുന്നു. ഇതിനിടയിൽ ജിസേൽ പകൽക്കൊള്ള ടാസ്കിൽ ബാഡ്ജ് സ്വന്തമാക്കിയ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അപ്പോൾ എത്തി ബിഗ് ബോസിന്റെ പാര. ആ ബാഡ്ജ് മറ്റാർക്കെങ്കിലും കൊടുക്കാൻ ജിസേലിനോട് ബിഗ് ബോസ് പറഞ്ഞു.
/indian-express-malayalam/media/media_files/2025/08/17/bigg-boss-season-7-renu-trolls-2025-08-17-16-01-16.jpg)
രേണുവിന്റെ തുറുപ്പുചീട്ട്
അക്ബർ ഖാൻ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചത് ചൂണ്ടിയും സുധി ചേട്ടന്റെ പേര് പറഞ്ഞും ജീവിത കഥയിലെ പൊരുത്തക്കേടുകൾ കൊണ്ടുമാണ് രേണു സുധി ഈ ആഴ്ച പിടിച്ചു നിന്നത്. ഇപ്പോഴും അക്ബറിനെ രേണു മാപ്പ് നൽകാൻ തയ്യാറാവാത്തതും ട്രോളർമാരുടെ വിഷയമാവുന്നു.
/indian-express-malayalam/media/media_files/2025/08/17/bigg-boss-season-7-trolls-shanavas-2025-08-17-16-08-38.png)
അക്ബർ-ഷാനവാസ് ടോം ആൻഡ് ജെറി പോര്
ഹൗസിലെ രണ്ട് ശക്തരായ മത്സരാർഥികളാണ് ഷാനവാസും അക്ബറും. രണ്ട് പേരും പലവട്ടം കൊമ്പുകോർത്തിട്ടുണ്ട്. ഈ ആഴ്ചയിലും ഇരുവരും തമ്മിലുള്ള പോര് കടുത്തു. എന്നാൽ പോരിന് ശേഷം സംഭവിച്ചത് ഇതാണ്...
/indian-express-malayalam/media/media_files/2025/08/17/bigg-boss-malayalam-trolls-task-2025-08-17-16-15-20.png)
ഒരു കോമൺസെൻസൊക്കെ വേണ്ടേ?
മിഡ് വീക്ക് സസ്പെൻഷൻ ടാസ്കുകളിൽ ഒന്നായിരുന്നു ഫ്രിഡ്ജിൽ സാധനങ്ങൾ നിറയ്ക്കുക എന്നത്. മത്സരാർഥികളുടെ സഹായികളെല്ലാം പറ്റാവുന്നത്രയും സാധനങ്ങൾ കൊണ്ട് വന്ന് ഫ്രിഡ്ജിൽ കയറ്റി. പിന്നാലെ ബിഗ് ബോസിന്റെ ചോദ്യം, ഒരു കോമൺസെൻസൊക്കെ വേണ്ടേ? ഫ്രിഡ്ജിൽ എന്തൊക്കെ സാധനങ്ങൾ ആണ് വെക്കാറ് എന്ന് ധാരണയൊന്നുമില്ലേ എന്ന്...
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us