scorecardresearch

തലശേരിയും കായംകുളവും കേരളത്തിലെ ജില്ല; ആകെ 15; സാബുമാൻ എണ്ണിയെണ്ണി പറയുന്നു ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: കായംകുളം എങ്ങനെ മറന്ന് പോയി എന്ന നിലയിൽ ആണ് സാബുമാന്റെ പ്രതികരണം. കൊല്ലം കഴിഞ്ഞല്ലേ കായംകുളം എന്നും ചോദിക്കുന്നുണ്ട്

Bigg Boss Malayalam Season 7: കായംകുളം എങ്ങനെ മറന്ന് പോയി എന്ന നിലയിൽ ആണ് സാബുമാന്റെ പ്രതികരണം. കൊല്ലം കഴിഞ്ഞല്ലേ കായംകുളം എന്നും ചോദിക്കുന്നുണ്ട്

author-image
Television Desk
New Update
Bigg Boss Malayalam Season 7 Sabuman

Source: Screengrab

കേരളത്തിൽ എത്ര ജില്ലയുണ്ട്? ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ​ കേരളത്തിലെ ജില്ലകളുടെ പേര് പറയാൻ ശ്രമിച്ച് എയറിലായിരിക്കുകയാണ് സാബുമാൻ. അക്ബർ ഇട്ടുകൊടുത്ത ചൂണ്ടയിൽ കൊളിത്തിയതോടെയാണ് സാബുമാൻ പെട്ടത്. അക്ബറിനൊപ്പം ആദിലയും നൂറയും ഉണ്ട്. 

Advertisment

കേരളത്തിലെ ജില്ലകൾ പറയാനാണ് സാബുമാനോട് അക്ബർ ആവശ്യപ്പെടുന്നത്. കോഴിക്കോട്, തൃശൂർ മലപ്പുറം എന്ന് സാബുമാൻ പറയുമ്പോഴേക്കും ആദില ചെർപ്പുളശേരി എന്ന് പറഞ്ഞ് സാബുമാനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. കാസർകോട്, കണ്ണൂർ എന്നിവ പറഞ്ഞ് കഴിഞ്ഞ് കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ പേരും സാബുമാൻ ഓർത്തെടുത്ത് പറയുന്നുണ്ട്. പിന്നാലെ സാബുമാൻ പറയുന്ന ജില്ല തലശേരി എന്നാണ്.

Also Read: ലാലേട്ടനു മുന്നിൽ അനുമോളോടുള്ള പ്രണയം തുറന്നുപറഞ്ഞ് അനീഷ്: Bigg Bossmalayalam 7

വയനാട്, കോട്ടയം കൂടി സാബുമാൻ പറഞ്ഞ് ഒപ്പിച്ചപ്പോൾ പത്തനാപുരം എന്ന് പറഞ്ഞ് അക്ബർ വീണ്ടും സാബുമാനെ കുടുക്കാൻ നോക്കി. പത്തനാപുരം ഇല്ല, ഞാൻ കള്ളം പറഞ്ഞതാണ് എന്ന് പറയുന്ന അക്ബർ പിന്നെ സാബുമാന് ജില്ലയെന്ന് പറഞ്ഞുകൊടുക്കുന്നത് കായംകുളം ആണ്. കായംകുളം എങ്ങനെ മറന്ന് പോയി എന്ന നിലയിൽ ആണ് സാബുമാന്റെ പ്രതികരണം. കൊല്ലം കഴിഞ്ഞല്ലേ കായംകുളം എന്നും ചോദിക്കുന്നുണ്ട്.

Advertisment

Also Read: 'ഡിവോഴ്സിന്റെ സമയത്തെ പ്രശ്നങ്ങളാവാം അനീഷിനെ ഇങ്ങനെ മാറ്റിയത്'; നൂറയോട് ഷാനവാസ്; Bigg Boss Malayalam Season 7

കായംകുളം ജില്ലയല്ല എന്ന് ആദിലയാണ് സാബുമാന് പറഞ്ഞുകൊടുത്തത്. കായംകുളം ജില്ല അല്ല എന്നത് സാബുമാന് വിശ്വസിക്കാനാവുന്നില്ല. തലശേരിയൊക്കെ എങ്ങനെയാണ് ജില്ലയാവുന്നത് എന്ന് സാബുമാനോട് ചോദിക്കുകയാണ് അക്ബർ. ക്യാമറ നോക്കി ഇതൊക്കെ പുറത്തേക്ക് പോയിട്ടുണ്ട് എന്ന് പറഞ്ഞ് സാബുമാനെ അക്ബർ കളിയാക്കി.

Also Read: ലെസ്ബിയൻ ആണെന്ന് ഞാൻ ടീച്ചറോട് പറഞ്ഞു; ഉമ്മമാർ മാത്രമാണ് ആദ്യം അറിഞ്ഞത്: ആദില ; Bigg Boss Malayalam Season 7

നിന്ന നിൽപ്പിൽ എവിക്ട് ആയി പോയിരുന്നു എങ്കിൽ എന്നാവും സാബുമാൻ ചിന്തിക്കുന്നത് എന്നാണ് വിഡിയോ കണ്ട് പ്രേക്ഷകർപറയുന്നത്. ഭൂമിയിൽ നിന്ന് എയറിൽ ആക്കി, എയറിൽ നിന്ന് ബഹിരാകാശത്തേക്ക് വിട്ടിട്ടുണ്ടെന്നും വിഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നു.

Also Read: വെളുക്കാൻ ഗ്ലൂട്ടാത്തയോൺ, സ്റ്റൈലൻ ഹെയർ എക്സ്റ്റൻഷൻ; അടിമുടി മേക്കോവറിൽ രേണു

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: