scorecardresearch

ഫിസിക്കൽ ആകായിരുന്നെങ്കിൽ നിന്നെ ചവിട്ടി വെളിയിൽ കളയും; നെവിനോട് കലിപ്പിച്ച് സാബുമാൻ ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: അനുമോൾ ഇരിക്കുന്നിടത്ത് വന്ന് നെവിൻ കിടന്നതോടെ അനുമോൾ ക്യാപ്റ്റനെ വിളിച്ചു. ഇത് വളരെ മോശമാണ് എന്ന് സാബുമാൻ ക്യാപ്റ്റൻ എന്ന നിലയിൽ നെവിനോട് പറഞ്ഞു

Bigg Boss Malayalam Season 7: അനുമോൾ ഇരിക്കുന്നിടത്ത് വന്ന് നെവിൻ കിടന്നതോടെ അനുമോൾ ക്യാപ്റ്റനെ വിളിച്ചു. ഇത് വളരെ മോശമാണ് എന്ന് സാബുമാൻ ക്യാപ്റ്റൻ എന്ന നിലയിൽ നെവിനോട് പറഞ്ഞു

author-image
Television Desk
New Update
Bigg Boss Malayalam Season 7 Sabuman against Nevin

Photograph: (Screengrab)

Bigg Boss malayalam Season 7: ബിഗ് ബോസിൽ അനുമോൾ ഉൾപ്പെടെയുള്ള മത്സരാർഥികളെ പ്രകോപിപ്പിക്കുകയാണ് നെവിൻ. അനുമോൾ ഇരിക്കുന്നിടത്തെല്ലാം ചെന്ന് നെവിൻ പ്രകോപിപ്പിക്കാൻ ശ്രമിച്ചതോടെ അനുമോൾ ക്യാപ്റ്റൻ സാബുമാന്റെ അടുത്ത് ചെന്ന് പരാതി പറഞ്ഞു. എന്നാൽ സാബുമാൻ പറഞ്ഞിട്ടും നെവിൻ പിന്മാറിയില്ല. ഇതോടെ സാബുമാനിൽ നിന്ന് വന്ന ഡയലോഗ് കേട്ട് ഇത് സാബുമാൻ തന്നെയാണോ എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകരുടെ ചോദ്യം. 

Advertisment

അനുമോൾ ഇരിക്കുന്നിടത്ത് വന്ന് നെവിൻ കിടന്നതോടെ അനുമോൾ ക്യാപ്റ്റനെ വിളിച്ചു. ഇത് വളരെ മോശമാണ് എന്ന് സാബുമാൻ ക്യാപ്റ്റൻ എന്ന നിലയിൽ നെവിനോട് പറഞ്ഞു. അനുമോളുടെ പേഴ്സണൽ സ്പേസിനെ മാനിക്കണം എന്നെല്ലാം സാബുമാൻ പറഞ്ഞെങ്കിലും നെവിൻ പിന്മാറിയില്ല. ഈ സമയമാണ് കുറച്ച് ഫിസിക്കൽ ആകാമായിരുന്നു എങ്കിൽ നിന്നെ ചവിട്ടിയെടുത്ത് വെളിയിൽ കളയാമായിരുന്നു എന്ന് സാബുമാൻ പറഞ്ഞത്. 

Also Read: ദുബായിൽ നിന്നും മടങ്ങിയെത്തി, ഇനി യാത്ര ബഹ്റൈനിലേക്ക്; രേണുവിന് രാജയോഗം

അനുമോളുടെ പിന്നാലെ നടന്ന് ഏതാനും ദിവസമായി നെവിൻ പ്രകോപിപ്പിക്കുകയാണ്. അനുമോളെ ഇന്ന് ആർട്ടിഫിഷ്യൽ കുലസ്ത്രീ എന്ന് നെവിൻ വിളിച്ചിരുന്നു. അങ്ങനെ വിളിക്കരുത് എന്ന് അനുമോൾ വിലക്കിയപ്പോൾ നെവിൻ വീണ്ടും വീണ്ടും വിളിച്ചു.

Advertisment

Also Read: അനിയനെ നെഞ്ചോട് ചേർത്ത് കുട്ടിക്കുറുമ്പി ചേച്ചി; ഈ നടിയെ മനസ്സിലായോ?

നിന്റെ അമ്മുമ്മയെ പോയി വിളിക്ക് എന്നാണ് അനുമോൾ തിരിച്ച് പറഞ്ഞത്. വീട്ടിലുള്ളവരെ മോശമായി പറയാൻ പാടില്ല എന്ന് മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് എല്ലാവരും അനുമോൾക്കെതിരെ തിരിഞ്ഞു. 

Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം

എന്നാൽ അനുമോൾ തന്റെ നിലപാടിൽ ഉറച്ച് നിന്നു. നിന്റെ അമ്മുമ്മയെ പോയി വിളിക്ക് എന്ന് പറഞ്ഞ അനുമോൾ ആര് വന്ന് പറഞ്ഞാലും ഈ വിളി നിർത്തില്ല. ലാലേട്ടൻ പറഞ്ഞാലും മാറ്റില്ല എന്ന് പറഞ്ഞു.  ഇതിനിടയിൽ കുലസ്ത്രീ എന്നത് മോശം വാക്കല്ല എന്ന് അനുമോളോട് അക്ബർ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. 

Also Read: എല്ലാ അമ്മമാർക്കും ജീവിതത്തിൽ ഒരു അമ്മു ഉണ്ടായിരുന്നെങ്കിൽ; അഹാനയ്ക്ക് ജന്മദിനാശംസകളുമായി സിന്ധു കൃഷ്ണ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: