/indian-express-malayalam/media/media_files/2025/11/06/renu-sudhi-bigg-boss-malayalam-7-reentry-2025-11-06-11-04-57.jpg)
Bigg Boss Malayalam Season 7
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഫിനാലെയിലേക്ക് എത്താൻ ഇനി രണ്ടു ദിവസം മാത്രം ബാക്കി. നവംബർ 9നാണ് ഷോയുടെ ഗ്രാൻഡ് ഫിനാലെ. അനീഷ്, ഷാനവാസ്, അനുമോൾ, നെവിൻ, ആദില, നൂറ, അക്ബർ എന്നിവരാണ് ഇപ്പോൾ ഷോയിൽ അവശേഷിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ ആരാവും വിജയി എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Also Read: എന്തെല്ലാം തരികിട കാണിച്ചെന്ന് അക്ബർ; കെട്ടിപ്പിടിച്ച് ഷാനവാസ്; Bigg Boss Malayalam Season 7
അതേസമയം, ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ റീയൂണിയൻ മേളമാണ്. എവിക്ട് ആയി പോയ കണ്ടസ്റ്റുകളെല്ലാം വീടിനകത്തേക്ക് തിരിച്ചെത്തി കഴിഞ്ഞു. സന്തോഷത്തിനൊപ്പം സംഭവബഹുലമായ തർക്കങ്ങളും ഉടലെടുത്ത ആഴ്ച കൂടിയാണിത്.
Also Read: 'ഞാൻ ഏറെ ആഗ്രഹിക്കുന്നു ഇവർ ഒരുമിക്കാൻ'; വീണ്ടും അതേ ഊഞ്ഞാലിൽ അനുമോളും അനീഷും! Bigg Boss Malayalam Season 7
ബിഗ് ബോസ് ഹൗസിലേക്ക് എക്സ് മത്സരാർത്ഥികൾ ഓരോരുത്തരായി റീ എൻട്രി നടത്തിയതിന്റെ വീഡിയോകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൂട്ടത്തിൽ മാസ് എൻട്രി നടത്തിയ ഒരാൾ രേണു സുധിയാണ്. നൃത്തച്ചുവടുകളുമായാണ് രേണു ബിഗ് ബോസ് വീട്ടിലേക്ക് കാലുകുത്തിയത്. മത്സരാർത്ഥികളെല്ലാം കയ്യടിയോടെയാണ് രേണുവിനെ സ്വാഗതം ചെയ്തത്.
കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിലെ ശ്രദ്ധേയ താരമാണ്. അഭിമുഖങ്ങൾ, റീൽ വീഡിയോകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലൂടെയാണ് രേണു പ്രേക്ഷകർക്ക് പരിചിതയായത്. ഇന്ന് സുധിയുടെ വിധവ എന്നതിനപ്പുറം ഒരു സെലിബ്രിറ്റി പരിവേഷം രേണുവിന് ലഭിച്ചിട്ടുണ്ട്
ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന രേണു, മികച്ച പിന്തുണയുണ്ടായിരുന്നിട്ടും ഷോ പാതിവഴിയിൽ ക്വിറ്റ് ചെയ്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, ബിഗ് ബോസിന് ശേഷവും ബുദ്ധിപൂർവ്വം കരിയർ പടുത്തുയർത്തുകയാണ് രേണു. ബിഗ് ബോസിൽ നൂറ് ദിവസം നിന്നാൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ തുക രേണു ഇപ്പോൾ സമ്പാദിക്കുന്നു. കേരളത്തിൽ മാത്രമല്ല, വിദേശത്തുനിന്നും രേണുവിനെ തേടി ഉദ്ഘാടന ക്ഷണങ്ങൾ എത്തുന്നുണ്ട്. ദുബായിലും ബഹ്റൈനിലുമൊക്കെ പ്രമോഷനുമായി തിരക്കിലായിരുന്നു രേണു.
നെഗറ്റീവ് അഭിപ്രായങ്ങളെ പോലും പ്രശസ്തിയിലേക്ക് വഴിതിരിച്ചുവിട്ട രേണുവിന് ഇത് രാജയോഗമാണെന്നാണ് സോഷ്യൽ മീഡിയയുടെ പൊതുവെയുള്ള വിലയിരുത്തൽ. ബിഗ് ബോസിൽ നിന്നും പുറത്തുവന്ന ശേഷം തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് പോവുകയാണ് രേണു.
Also Read: ലക്ഷ്മി പഠിച്ച കള്ളിയല്ല, പഠിപ്പിച്ച് വിട്ട കള്ളി; ചെക്ക് വിവാദത്തിൽ ശോഭയുടെ മറുപടി; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us