/indian-express-malayalam/media/media_files/2025/11/23/jishin-bigg-boss-malayalam-2025-11-23-10-36-27.jpeg)
Source: Screengrab
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ മത്സരാർഥിയായി പോകുന്നതിന് മുൻപ് പിആറിനായി പലരും സമീപിച്ചിരുന്നതായി ജിഷിൻ മോഹൻ. സീസൺ ഏഴിൽ വൈൽഡ് കാർഡ് ആയാണ് ജിഷിൻ ഹൗസിലേക്ക് എത്തിയത്. മാസം 90000 രൂപയാണ് പിആർ വർക്ക് ചെയ്യുന്നതിനായി അവർ ചോദിച്ചത് എന്നും ടെലിവിഷൻ സിരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിത നടനായ ജിഷിൻ വെളിപ്പെടുത്തുന്നു.
"ബിഗ് ബോസിൽ എത്തുന്ന മത്സരാർഥികൾക്ക് വെറുതെ സപ്പോർട്ട് മാത്രമല്ല പിആറിലൂടെ ലഭിക്കുന്നത്. അതിന് അപ്പുറം പല കളികളും പിആർ വഴി നടക്കുന്നുണ്ട്. വോട്ട് മറിക്കുന്നുണ്ട്. പിആർ കൊടുത്തിട്ടാണ് മത്സരാർഥികളിൽ ഭൂരിഭാഗവും വന്നത്. അമേയ മാത്രമായിരുന്നു എന്റെ പിആർ," ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജിഷിൻ മോഹൻ പറഞ്ഞു.
Also Read: ആലപ്പുഴയിലെ മലയാളം വെറെയാണെന്ന് ജിസേൽ; ആ മലയാളം ഒന്ന് കേട്ടു നോക്കൂ
സീസൺ ആരംഭിച്ച് 26 ദിവസങ്ങൾക്ക് ശേഷമാണ് വൈൽഡ് കാർഡുകൾ ഹൗസിലേക്ക് എത്തിയത്. 56ാം ദിവസം ജിഷിൻ എവിക്ട് ആയി. തന്റെ എവിക്ഷൻ അൺഫെയർ ആയിരുന്നു എന്ന് പറയാൻ സാധിക്കില്ല എന്നും ജിഷിൻ പറഞ്ഞു. ഏഷ്യാനെറ്റിനോ ബിഗ് ബോസ് ക്രൂവിനോ ഇതിൽ ഒന്നും ചെയ്യാനാവില്ല. വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാം നടക്കുന്നത് എന്നുമാണ് ജിഷിന്റെ വാക്കുകൾ.
Also Read: ആലപ്പുഴയിലെ മലയാളം വെറെയാണെന്ന് ജിസേൽ; ആ മലയാളം ഒന്ന് കേട്ടു നോക്കൂ
ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിൽ മത്സരാർഥിയാവുന്നതിനായി താൻ ഇന്റർവ്യൂവിന് പോയിരുന്നതായും ജിഷിൻ മോഹൻ പറഞ്ഞു. "അന്ന് സെലക്ഷൻ കിട്ടാതിരുന്നതോടെ വലിയ ദേഷ്യമായിരുന്നു. അതുകൊണ്ട് ആ സീസൺ ഞാൻ കണ്ടതേയില്ല. വ്യക്തിപരമായി മോശം അവസ്ഥയിലായിരുന്നു ഞാൻ ആ സമയം. ലഹരി ഉപയോഗിച്ചിരുന്നു. അതിൽ നിന്നെല്ലാം തിരികെ കയറി വന്നപ്പോൾ ബിഗ് ബോസിലേക്കും വിളിയെത്തി. ഈ സമയം ഒരു ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുകയായിരുന്നു. ബിഗ് ബോസിൽ പോകുന്നതിന് വേണ്ടി പരമ്പരയിലെ എന്റെ കഥാപാത്രം ദുബായിലേക്ക് പോകുന്നതായി കാണിക്കുകയായിരുന്നു, " ജിഷിൻ പറഞ്ഞു.
Also Read: 'നീയും ശരത്തും തമ്മിൽ ഒന്നുമില്ലെന്ന് എനിക്കറിയാം'; തെളിവുണ്ടെന്ന് ഷാനവാസ് വെറുതെ പറഞ്ഞത്: ബിൻസി
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ പിആർ വിവാദം ഹൗസിനകത്തും പുറത്തും വലിയ അലയൊലിയാണ് സൃഷ്ടിച്ചത്. 16 ലക്ഷം രൂപ പിആറിന് നൽകിയതായി അനുമോൾ പറഞ്ഞതായി മറ്റ് കണ്ടസ്റ്റൻസുകൾ ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ചും എവിക്റ്റ് ആയതിന് ശേഷവും പറഞ്ഞു. അനുമോളുടെ പിആർ തങ്ങളെ ഉപദ്രവിക്കുന്ന വിധമാണ് പ്രവർത്തിച്ചത് എന്ന് ശൈത്യ ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു.
Read More: ബ്യൂട്ടി ട്രീറ്റ്മെന്റുകൾക്ക് ശേഷം കിടിലൻ മേക്കോവറിൽ രേണു സുധി; സുന്ദരി പെണ്ണേ എന്ന് കമന്റുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us