scorecardresearch

നൂറ ബിഗ് ബോസിൽ നിന്ന് പുറത്ത്; ഫൈനൽ 5 കണ്ടസ്റ്റൻസ് ഇവർ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 5: നൂറ, നെവിൻ എന്നിവരെ നോക്കുമ്പോൾ ബിഗ് ബോസ് ഫൈനൽ ഫൈവിലേക്ക് എത്താൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത് നൂറക്കായിരുന്നു. പക്ഷേ നെവിൻ ആ കടമ്പയും കടന്നു

Bigg Boss Malayalam Season 5: നൂറ, നെവിൻ എന്നിവരെ നോക്കുമ്പോൾ ബിഗ് ബോസ് ഫൈനൽ ഫൈവിലേക്ക് എത്താൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത് നൂറക്കായിരുന്നു. പക്ഷേ നെവിൻ ആ കടമ്പയും കടന്നു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 7 Final 5

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ടോപ് 5ൽ ഉൾപ്പെടാതെ നൂറ പുറത്തായതായി. അനീഷ്, അനുമോൾ, ഷാനവാസ്, അക്ബർ, നെവിൻ എന്നിവരാണ് ഈ സീസണിലെ ടോപ് ഫൈവ്. ഫിനാലെ വീക്കിലെ രണ്ടാമത്തെ മിഡ് വീക്ക് എവിക്ഷനിലൂടെയാണ് നൂറ പുറത്താവുന്നത്. ഫിനാലെ വീക്കിലെ ആദ്യ മിഡ് വീക്ക് എവിക്ഷനിൽ ആദിലയും പുറത്തായിരുന്നു.

Advertisment

Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങുന്ന അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7

നൂറ ടോപ് ഫൈവിൽ ഉണ്ടാവും എന്ന വിലയിരുത്തലുകൾ ശക്തമായിരുന്നു. എന്നാൽ ഫിനാലെ വീക്കിൽ ആദിലയുടേയും നൂറയുടേയും വോട്ട് സ്പ്ലിറ്റ് ആയത് ഫൈനൽ ഫൈവിലേക്ക് എത്തുന്നതിൽ നൂറയ്ക്ക് തിരിച്ചടിയായി. 

Also Read: നൂറ നശിപ്പിച്ചത് അനുമോൾ പറഞ്ഞ തെളിവോ? ആദില പോയത് മാലപ്പടക്കത്തിന് തിരികൊളുത്തി ; Bigg Boss Malayalam Season 7

Advertisment

നെവിൻ, നൂറ എന്നിവരെ നോക്കുമ്പോൾ ഫൈനൽ ഫൈവിലേക്ക് എത്താൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത് നൂറക്കായിരുന്നു. എന്നാൽ അവസാന ആഴ്ചകളിൽ നെവിന് ഹൗസിലെ പ്രകടനത്തിന്റെ ബലത്തിൽ വോട്ടിങ്ങിൽ വലിയ മുന്നേറ്റം നടത്താനായി.

Also Read: അനുമോൾക്ക് 65 ലക്ഷം; മറ്റു ഫൈനലിസ്റ്റുകൾക്ക് എത്ര കിട്ടി? പ്രതിഫലകണക്കുകൾ ഇങ്ങനെ: Bigg Boss Malayalam 7

ടിക്കറ്റ് ടു ഫിനാലെ ജയിച്ചതോടെ നൂറയും ഹൗസിലെ മറ്റ് കണ്ടസ്റ്റൻസും നൂറ ഫൈനൽ ഫൈവ് ഉറപ്പിച്ചു എന്ന നിലയിലാണ് സംസാരിച്ചത്. എന്നാൽ ഫൈനൽ വീക്കിലേക്കുള്ള ടിക്കറ്റാണ് അത് എന്ന് ബിഗ് ബോസ് വ്യക്തമാക്കി. ഇത്രയും കഷ്ടപ്പെട്ട് കളിച്ച് ജയിച്ചത് ഇതിനായിരുന്നോ എന്ന് ചോദിച്ച് നൂറ ഹൗസിൽ വെച്ച് തന്റെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. 

Also Read: ഈ ബിഗ് ബോസ് താരം ആരെന്ന് മനസിലായോ? ഇത്ര ചുള്ളനായിരുന്നോ എന്ന് ഫാൻസ് ; Bigg Boss Malayalam Season 7

മണി വീക്ക് ടാസ്കിൽ ബിഗ് ബോസ് കൊണ്ടുവന്ന ട്വിസ്റ്റ് ആണ് ആദിലയുടേയും നൂറയുടേയും കണക്കുകൂട്ടൽ തെറ്റിച്ചത്. പണപ്പെട്ടി എടുത്ത് പോകാനായിരുന്നു പ്ലാൻ എന്ന് ആദില പലപ്പോഴായി പറഞ്ഞിരുന്നു. അതിന് ശേഷം ആദിലയ്ക്കുള്ള  വോട്ട് കൂടി ലഭിച്ച് നൂറ ഫൈനൽ ഫൈവിലും ഫൈനൽ 3യിലും എല്ലാം എത്തുന്നതായിരുന്നു ഇവരുടെ പ്ലാൻ. എന്നാൽ ഇരുവർക്കും ഫൈനൽ ഫൈവിലേക്ക് എത്താനായില്ല.

Also Read: ഹൗസിൽ ശൈത്യ-സാബുമാൻ വിവാഹാലോചന; ശൈത്യയുടെ ഇഷ്ടം കേട്ട് ഞെട്ടി ആര്യൻ ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: