/indian-express-malayalam/media/media_files/2025/11/07/bigg-boss-malayalam-season-7-noora-and-adhila-2025-11-07-21-47-01.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ നിന്ന് ഫൈനൽ ഫൈവിൽ എത്താനാവാതെയാണ് ആദില പുറത്തായത്. എന്നാൽ എവിക്ട് ആവുന്നതിന് മുൻപ് ആദില ഹൗസിൽ പൊട്ടിച്ച ബോംബ് അവസാന മണിക്കൂറുകളിൽ പുകഞ്ഞുകത്തി. ആദിലയ്ക്ക് താൻ ടിഷ്യുവിൽ എഴുതി നൽകിയ നമ്പർ അവരുടെ കയ്യിൽ ഉണ്ടെന്ന് അനുമോൾ പറഞ്ഞിരുന്നു. ഈ സമയം നൂറ എന്തോ മാറ്റുന്ന ദൃശ്യങ്ങൾ ലൈവിൽ വന്നിരുന്നു. ഇത് അനുമോൾ പറഞ്ഞ തെളിവ് ആണോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.
അനുമോൾ തനിക്ക് പിആറിന്റെ നമ്പർ എഴുതി നൽകിയതായും എവിക്ട് ആയി പുറത്ത് പോയാൽ ഈ നമ്പറിൽ വിളിച്ച് അക്ബറിനെതിരെ പ്രവർത്തിക്കണം എന്ന് പറഞ്ഞതായുമാണ് ആദില വെളിപ്പെടുത്തിയത്. എവിക്ട് ആവുന്നതിന് മുൻപ് ആദില ഇത് അക്ബറിനോട് പറഞ്ഞിരുന്നു. എന്നാൽ തന്റെ സ്വന്തം നമ്പർ ആണ് എഴുതി നൽകിയത് എന്നാണ് അനുമോൾ ആവർത്തിക്കുന്നത്.
Also Read: പിആറിന്റെ നമ്പർ ആദിലയ്ക്ക് കൊടുത്തോ? അനുമോളുടെ വിശദീകരണം; Bigg Boss Malayalam Season 7
തന്റെ നമ്പർ ആദിലയ്ക്ക് എഴുതി നൽകിയത് ഇപ്പോഴും അവരുടെ കയ്യിൽ ഉണ്ടെന്നും വസ്ത്രങ്ങളുടെ കൂട്ടത്തിൽ വെച്ചിട്ടുണ്ടെന്നും അനുമോൾ പറഞ്ഞു. അനുമോൾ ഈ പറഞ്ഞതിന് ശേഷം നൂറ ഇത് വസ്ത്രങ്ങൾക്കിടയിൽ നിന്ന് നീക്കിയതായാണ് അനുമോൾ ഫാൻസ് ആരോപിക്കുന്നത്.
Also Read: റീ എൻട്രിയിലും ചോദിച്ചു വാങ്ങി മസ്താനി, നിർത്തിപ്പൊരിച്ച് ബിൻസി: എത്ര കിട്ടിയാലും പഠിക്കില്ലേ എന്ന് പ്രേക്ഷകർ: Bigg Boss Malayalam 7
താൻ പറയാത്ത കാര്യം എന്തിനാണ് ആദില ഇങ്ങനെ പറയുന്നത് എന്ന് മനസിലാവുന്നില്ല എന്നാണ് അനുമോൾ പറയുന്നത്. ഇങ്ങനെ ഇല്ലാത്ത കാര്യം പറയുന്നതിന് ആദില അനുഭവിക്കും എന്നും കള്ളം പറയുന്നത് ആദിലയുടെ സ്വഭാവം ആണെന്നുമെല്ലാം അനുമോൾ ഗ്രാൻഡ് ഫിനാലെയ്ക്ക് മുൻപായി പറയുന്നുണ്ട്.
Also Read: ബിഗ് ബോസ് വീട് ഇളക്കിമറിച്ച് രേണു സുധിയുടെ എൻട്രി; വീഡിയോ, Bigg Boss malayalam 7
അക്ബറിനെ കുറിച്ച് ഒരുപാട് മോശം കാര്യങ്ങൾ അനുമോൾ തങ്ങളോട് പറഞ്ഞിട്ടുണ്ട് എന്നും ആദില എവിക്ട് ആവുന്നതിന് മുൻപ് പറഞ്ഞു. ദേഷ്യം വരുമ്പോൾ ആരെ തോൽപ്പിക്കാനും വായിൽ തോന്നിയത് പറയുന്നതാണ് ആദിലയുടെ രീതി എന്നും ഇത്രയും പ്രയാസപ്പെട്ട് സ്വന്തമായി ജീവിക്കുന്ന ഇവരെ ഒപ്പം ചേർത്ത് നിർത്താൻ താൻ ശ്രമിച്ചതാണ് തെറ്റായി പോയത് എന്നും അനുമോൾ പറയുന്നു.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us