scorecardresearch

നൂറയുടെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസ് താരങ്ങൾ; ആദിലയുടെ സർപ്രൈസ് ഗിഫ്റ്റ്

Noora and Adhila Bigg Boss Malayalam: ജന്മദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ മത്സരാർഥികളും രണ്ട് പേരെ നോമിനേറ്റ് ചെയ്യുന്ന മത്സരവും ഇവർ നടത്തി. ഇതിൽ സ്പൈക്കുട്ടനേയും ലാലേട്ടനേയുമാണ് നെവിൻ നോമിനേറ്റ് ചെയ്തത്

Noora and Adhila Bigg Boss Malayalam: ജന്മദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ മത്സരാർഥികളും രണ്ട് പേരെ നോമിനേറ്റ് ചെയ്യുന്ന മത്സരവും ഇവർ നടത്തി. ഇതിൽ സ്പൈക്കുട്ടനേയും ലാലേട്ടനേയുമാണ് നെവിൻ നോമിനേറ്റ് ചെയ്തത്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Adhila and Noora Bigg Boss

Source: Screengrab

നൂറയുടെ ജന്മദിനം ആഘോഷമാക്കി ബിഗ് ബോസ് താരങ്ങൾ. ബിഗ് ബോസ് സീസൺ 7 മത്സരാർഥികളായിരുന്നവരുടെ ഒത്തുകൂടൽ കൂടിയായി ഇത് മാറി. നൂറയുടെ 26ാം ജന്മദിനത്തിൽ ആദില സർപ്രൈസ് സമ്മാനം നൽകുന്നതിന്റെ വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. 

Advertisment

അക്ബർ, ബിന്നി, നെവിൻ, ഒനീൽ, സാബുമാൻ, പ്രവീൺ, സിജോ, ജാസ്മിൻ, റസ്മിൻ, റിയാസ് ഉൾപ്പെടെയുള്ളവർ ആണ് നൂറയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. ബിന്നിയും സാബുമാനുമെല്ലാം നൂറയുടെ ജന്മദിനാഘോഷത്തിന്റെ വ്ളോഗ് ആരാധകരുമായി പങ്കുവെച്ചു.

Also Read: 10 ലക്ഷം സമ്മാനം; 'എന്നെപ്പോലൊരാളെ ചേർത്ത് പിടിച്ചതിന് നന്ദി'; ഫോൺ സംഭാഷണം പങ്കുവെച്ച് അനീഷ്

നൂറയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ മത്സരാർഥികളും രണ്ട് പേരെ നോമിനേറ്റ് ചെയ്യുന്ന മത്സരവും ഇവർ നടത്തി. ഇതിൽ സ്പൈക്കുട്ടനേയും ലാലേട്ടനേയുമാണ് നെവിൻ നോമിനേറ്റ് ചെയ്തത്.  മറ്റ് പല മത്സരങ്ങളും ജന്മദിനാഘോഷങ്ങളുമായി ഭാഗമായി നടന്നു. 

Advertisment

Also Read: അനുവിനും അനീഷിനും ദുബായിൽ 6.60 കോടിയുടെ വില്ലകൾ; സത്യാവസ്ഥ എന്ത്?

നൂറയുടെ ജന്മദിനാഘോഷത്തിൽ ആര്യനും ജിസേലും വിഡിയോ കോളിലൂടെ പങ്കെടുത്തിരുന്നു. അനുമോൾ എന്തുകൊണ്ട് വന്നില്ല എന്ന ചോദ്യം കമന്റ് ബോക്സുകളിൽ ഉയരുന്നുണ്ട്. തിരക്ക് കാരണം ആണ് പലർക്കും വരാൻ സാധിക്കാതിരുന്നത് എന്ന് ആദിലയും നൂറയും പറഞ്ഞു. 

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

ബിഗ് ബോസ് സീസൺ ഏഴിൽ ആദിലയ്ക്കും നൂറയ്ക്കും ടോപ് 5ൽ എത്താനായിരുന്നില്ല. ഫിനാലെ വീക്കിൽ ഏഴാമതായാണ് ആദില എവിക്ട് ആയത്. നൂറാ ഫിനാലെയ്ക്ക് മുൻപ് ആറാമതായും പുറത്തായി. എവിക്ട് ആയതിന് ശേഷം ഹൗസിന് പുറത്ത് പരസ്പരം കണ്ടുമുട്ടിയപ്പോൾ രണ്ട് വർഷത്തോളം കാണാതിരുന്നിട്ട് കണ്ടത് പോലെയുള്ള ഫീലായിരുന്നു എന്നും നൂറ പറഞ്ഞിരുന്നു.

Also Read: Bigg Boss: അനുമോൾക്ക് ടാക്സ് കഴിഞ്ഞ് എത്ര രൂപ കയ്യിൽ കിട്ടും?

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: