scorecardresearch

'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരു പെൺകുട്ടി'; മറുപടി കൊടുത്തിട്ടില്ലെന്ന് നെവിൻ

Nevin Bigg Boss Malayalam; നെവിൻ ആരെ എങ്കിലും കണ്ടുവെച്ചിട്ടുണ്ടോ, പ്രണയം ഉണ്ടോ എന്നെല്ലാമുള്ള ചോദ്യത്തിന് മറുപടിയായി ആയിരുന്നു നെവിന്റെ പ്രതികരണം

Nevin Bigg Boss Malayalam; നെവിൻ ആരെ എങ്കിലും കണ്ടുവെച്ചിട്ടുണ്ടോ, പ്രണയം ഉണ്ടോ എന്നെല്ലാമുള്ള ചോദ്യത്തിന് മറുപടിയായി ആയിരുന്നു നെവിന്റെ പ്രതികരണം

author-image
Television Desk
New Update
Nevin Bigg Boss Malayalam Video

Source: Screengrab

ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ എന്റർടെയ്നർ എന്ന ടാഗും സ്വന്തമാക്കിയാണ് നെവിൻ ടോപ് ഫൈവിൽ ഇടം പിടിച്ചത്. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും നെവിന്റെ വിഡിയോകൾ വൈറലാണ്. പ്രണയത്തെ കുറിച്ചും തനിക്ക് വന്ന ഒരു മെസേജിനെ കുറിച്ചും നെവിൻ  അടുത്തിടെ പറയുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

Advertisment

ബിഗ് ബോസിലൂടെ നിരവധി ആരാധകരെ സൃഷ്ടിക്കാൻ നെവിന് സാധിച്ചിട്ടുണ്ട്. എന്നെ അല്ലാതെ മറ്റാരേയും കല്യാണം കഴിക്കില്ല എന്ന് പറഞ്ഞ് ഒരു പെൺകുട്ടിയുടെ മെസേജ് വന്നതായാണ് ചില ഓൺലൈൻ മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞത്. നെവിൻ ആരെ എങ്കിലും കണ്ടുവെച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായിരുന്നു ഇത്.

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

പ്രണയം ഉണ്ടോ എന്ന് ചോദിക്കുമ്പോൾ അത് നിഷേധിക്കാതെയാണ് നെവിന്റെ വാക്കുകൾ. എന്നെയല്ലാതെ മറ്റാരേയും കല്യാണം കഴിക്കില്ല എന്ന് പറഞ്ഞ് മെസേജ് അയച്ച പെൺകുട്ടിയോട് ഞാൻ ഓക്കെ പറഞ്ഞിട്ടില്ല എന്ന് തന്റെ ശൈലിയിൽ നെവിൻ പറയുന്നു. കുറേ മെസേജുകൾ വരുന്നുണ്ട്. ഈ മെസേജുകൾക്കെല്ലാം റിപ്ലേ കൊടുക്കാനായി ഒരാളെ താൻ വെച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് നെവിൻ ഇതിനെയെല്ലാം തമാശയായി എടുക്കുന്നത്.

Advertisment

Also Read: മാസം 90000 രൂപ; വോട്ട് മറിക്കലും പല കളികളും നടക്കുന്നു; ജിഷിന്റെ വെളിപ്പെടുത്തൽ

നെവിൻ ഉള്ളത് കൊണ്ടാണ് ബിഗ് ബോസ് ലൈവ് ഈ സീസണിൽ കണ്ടിരുന്നത് എന്ന് നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെയെല്ലാം പറഞ്ഞിരുന്നു. ഏഴിന്റെ പണിയുടെ സീസണിൽ ഭക്ഷണം മോഷ്ടിച്ച് കഴിച്ചായിരുന്നു നെവിൻ തുടക്കത്തിൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചത്. പിന്നെ നെവിന്റെ തമാശകൾ ഏഴാം സീസണിലെ ഹൈലൈറ്റുകളിലൊന്നായി മാറി.

Also Read: ആലപ്പുഴയിലെ മലയാളം വെറെയാണെന്ന് ജിസേൽ; ആ മലയാളം ഒന്ന് കേട്ടു നോക്കൂ

ടിക്കറ്റ് ടു ഫിനാലെ വീക്കിൽ അക്ബറിനും ആര്യനും ഒപ്പം ക്യാപ്റ്റനായ സമയം നെവിനിൽ നിന്ന് വന്ന പെരുമാറ്റത്തിനെതിരെ വിമർശനം വന്നിരുന്നു. എന്നാൽ തൊട്ടടുത്ത ആഴ്ച തന്നെ വിമർശിച്ചവരെ കൊണ്ടെല്ലാം കയ്യടിപ്പിക്കാൻ നെവിന് സാധിച്ചു. ഇതിലൂടെ നൂറയേയും വെട്ടിച്ച് നെവിൻ ടോപ് ഫൈവിൽ ഇടം നേടി.

Read More: ബ്യൂട്ടി ട്രീറ്റ്മെന്റുകൾക്ക് ശേഷം കിടിലൻ മേക്കോവറിൽ രേണു സുധി; സുന്ദരി പെണ്ണേ എന്ന് കമന്റുകൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: