/indian-express-malayalam/media/media_files/2025/10/31/bigg-boss-malayalam-season-7-nevin-2025-10-31-21-33-01.jpeg)
Source: Screengrab
ആര്യനും അക്ബറിനും ഒപ്പം ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനായ ആഴ്ച നെവിന് നേരെ വലിയ വിമർശനവും പരാതികളുമാണ് ഉയർന്നത്. വീക്കെൻഡ് എപ്പിസോഡിൽ നെവിന് മോഹൻലാൽ ശിക്ഷയും നൽകി. ബിഗ് ബാങ് മണി വീക്കിൽ ഒരു ടാസ്കിലും നെവിന് പങ്കെടുക്കാൻ സാധിക്കില്ല എന്ന ശിക്ഷയാണ് ലാലേട്ടൻ നൽകിയത്. ഇതോടെ വീക്കെൻഡ് എപ്പിസോഡ് കഴിഞ്ഞുള്ള ആദ്യ ദിവസങ്ങളിൽ നെവിൻ നിരാശയിലായിരുന്നു. എന്നാൽ തൊട്ടടുത്ത ആഴ്ച ഹൗസിലെ ഏറ്റവും മികച്ച കണ്ടസ്റ്റന്റായി തിരഞ്ഞെടുക്കപ്പെട്ട് ശക്തമായി തിരിച്ചുവന്നിരിക്കുകയാണ് നെവിൻ.
ബിഗ് ബാങ് മണി ടാസ്കിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന് വന്നതോടെ പണം നഷ്ടപ്പെടുന്നത് നെവിന് തിരിച്ചടിയായി. ടോപ് ഫൈവിൽ എത്താൻ സാധിക്കാതെ വരികയും ഈ ടാസ്കിലൂടെ പണം ലഭിക്കാതെ വരികയും ചെയ്യും എന്ന ചിന്തയിലായിരുന്നു ഈ ആഴ്ചയിലെ ആദ്യ ദിവസങ്ങളിൽ നെവിൻ. എന്നാൽ പിന്നാലെ അക്ബറിനൊപ്പം പാട്ട് പാടി നെവിൻ പ്രേക്ഷകരെ ഞെട്ടിച്ചു.
Also Read: എനിക്ക് ഷാനവാസിക്കയെ കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ട്: മേഘ്ന വിൻസെന്റ്, Bigg Bossmalayalam 7
അനുമോൾ കിച്ചണിൽ നിന്ന് വഴക്കിട്ട് ഇറങ്ങി പോയതോടെ വീണ്ടും നെവിൻ കിച്ചണിലേക്ക് വന്നു. ക്രിയേറ്റിവിറ്റി പുറത്തെടുത്ത് ചിരട്ട പുട്ടെല്ലാം ഉണ്ടാക്കി നെവിൻ മത്സരാർഥികളേയും പ്രേക്ഷകരേയും കൗതുകത്തിലാക്കി. മണി ടാസ്കുകളിൽ പങ്കെടുക്കാൻ നെവിന് സാധിച്ചില്ലെങ്കിലും തന്റെ സാന്നിധ്യം ഇവിടെയെല്ലാം നല്ല രീതിയിൽ കൊണ്ടുവരാൻ നെവിന് കഴിഞ്ഞു.
Also Read: അനുമോൾക്ക് വേണ്ടി ഒറ്റയ്ക്ക് നിന്ന് പൊരുതി അനീഷ്; Bigg Boss Malayalam Season 7
ക്യാപ്റ്റനായ ആഴ്ച നെവിൻ വഴക്കുണ്ടാക്കുന്നതാണ് കണ്ടത്. എന്നാൽ ഈ ആഴ്ച മറ്റുള്ളവരുടെ വഴക്കുകൾ കണ്ട് ആസ്വദിക്കുന്ന നെവിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. മാത്രമല്ല അനുമോളുടെ അടുത്ത് ചെന്ന് തനിക്ക് അനുമോളുമായി പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് നെവിൻ പറഞ്ഞു. ഈ ആഴ്ചയിലെ മികച്ച മത്സരാർഥിയെ തിരഞ്ഞെടുക്കാൻ ബിഗ് ബോസ് പറഞ്ഞപ്പോൾ എട്ട് പേരിൽ ആറ് വോട്ടും നെവിനാണ് ലഭിച്ചത്.
ഈ ആഴ്ച എവിക്ട് ആവുമോ എന്ന ഭയം നെവിനുണ്ട്. ഇവിടെ വരെ എത്തിയിട്ട് ഒന്നുമാകാതെ പോകുമല്ലോ എന്നാണ് നെവിൻ ഈ ആഴ്ച പലവട്ടം ഹൗസിൽ അക്ബറിനോട് പറഞ്ഞത്. ഈ ബിഗ് ബോസ് സീസണിലെ എന്റർടെയ്നർ എന്ന ടാഗും സ്വന്തമാക്കി ആയിരിക്കും നെവിൻ ഹൗസിൽ നിന്ന് പുറത്താകുക.
Also Read: ആർക്കാണ് പി ആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്തത്?: ആര്യൻ, Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us