/indian-express-malayalam/media/media_files/2025/11/07/bigg-boss-malayalam-season-7-nevin-photo-2025-11-07-20-24-14.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 വിജയി ആരാവും? ആ ചോദ്യത്തിന് ഉത്തരം തേടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ടോപ് ഫൈവിലും ടോപ് 3യിലും വരുന്നത് ആരെല്ലാമാവും എന്ന കണക്കു കൂട്ടലുകളിലാണ് എല്ലാവരും. ഈ സമയം ഒരു ബിഗ് ബോസ് മലയാളം സീസൺ 7 മത്സരാർഥിയുടെ പഴയ കാലത്തെ ഫോട്ടോസ് ചേർത്തുള്ള ഇൻസ്റ്റഗ്രാം റീൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇത് ആരാണ് എന്ന് പറയാമോ?
ബിഗ് ബോസിൽ നിന്ന് പ്രധാന വാതിൽ വഴി ഇറങ്ങി ഓടിയപ്പോൾ നീണ്ട മുടിയായിരുന്നു. തിരികെ ഹൗസിലേക്ക് വന്നത് മുടി മുറിച്ച് സ്റ്റൈൽ മാറ്റിയും. ഇപ്പോൾ ആരാണ് എന്ന് മനസിലായോ? നെവിന്റെ പഴയ ഫോട്ടോയും ഡാൻസുമെല്ലാമായാണ് റീൽ വന്നിരിക്കുന്നത്.
Also Read: പിആറിന്റെ നമ്പർ ആദിലയ്ക്ക് കൊടുത്തോ? അനുമോളുടെ വിശദീകരണം; Bigg Boss Malayalam Season 7
എന്ത് ചുള്ളനാണ് നെവിൻ എന്നാണ് കമന്റ് ബോക്സിൽ ആരാധകർ പറയുന്നത്. ക്യൂട്ടി പൂക്കി നെവിൻ എന്നാണ് മറ്റ് ചിലർ വിളിക്കുന്നത്. ബിഗ് ബോസിലെ ഈ സീസണിൽ എന്റർടെയ്നർ എന്ന ടാഗ് നെവിൻ സ്വന്തമാക്കിയിരുന്നു. നെവിൻ അന്നും ഇന്നും തന്റെ ജീവിതത്തിൽ എന്റർടെയ്നറാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ വിഡിയോ.
Also Read: റീ എൻട്രിയിലും ചോദിച്ചു വാങ്ങി മസ്താനി, നിർത്തിപ്പൊരിച്ച് ബിൻസി: എത്ര കിട്ടിയാലും പഠിക്കില്ലേ എന്ന് പ്രേക്ഷകർ: Bigg Boss Malayalam 7
ബിഗ് ബോസ് മലയാളം സീസണിൽ ടോപ് ആറിൽ നെവിൻ ഉൾപ്പെട്ടു കഴിഞ്ഞു. ടോപ് ഫൈവിലേക്ക് നെവിന് എത്താനാവുമോ എന്ന ആകാംക്ഷയിലാണ് നെവിൻ ഫാൻസ്. അക്ബറിനും ആര്യനും ഒപ്പം ക്യാപ്റ്റനായ ആഴ്ചയിലെ നെവിന്റെ പ്രകടനം ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ തൊട്ടടുത്ത ആഴ്ചയിൽ എല്ലാവരെ കൊണ്ടും കയ്യടിപ്പിച്ച് നെവിൻ ശക്തമായി തിരികെ കയറുകയായിരുന്നു.
Also Read: ബിഗ് ബോസ് വീട് ഇളക്കിമറിച്ച് രേണു സുധിയുടെ എൻട്രി; വീഡിയോ, Bigg Boss malayalam 7
മോഹൻലാൽ നൽകിയ ശിക്ഷയെ തുടർന്ന് നെവിന് മണി വീക്ക് ടാസ്കിൽ പങ്കെടുക്കാനായില്ല. എന്നാൽ ആ ആഴ്ചയിൽ എല്ലാവരും ബെസ്റ്റ് കണ്ടസ്റ്റന്റ് ആയി നെവിനെ തിരഞ്ഞെടുത്തു. പിന്നാലെ നെവിന് ബിഗ് ബാങ് വീക്കിലെ ഒരു ടാസ്ക് ചെയ്യാൻ മോഹൻലാൽ അനുവദിച്ചു. കാർ ടാസ്കിലൂടെ പണം എടുത്ത് മൂന്ന് സെക്കന്റ് മാത്രമുള്ളപ്പോഴാണ് നെവിൻ തിരികെ കയറിയത്. അതും മോഹൻലാലിന്റെ തോളും ചരിച്ചുള്ള ഓട്ടം അനുകരിച്ചുകൊണ്ട്. ഇതും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us