/indian-express-malayalam/media/media_files/2025/11/04/bigg-boss-malayalam-season-7-nevin-akbar-jishin-2025-11-04-19-34-08.jpeg)
Screengrab
Bigg Boss malayalam Season 7: എവിക്ട് ആയി പോയ കണ്ടസ്റ്റുകളുടെ റീഎൻട്രിയുടെ അലയൊലിയിലാണ് ബിഗ് ബോസ് ഹൗസ് ഇപ്പോൾ. എവിക്ട് ആയി പോയവർ തമ്മിലെ വാക്കുതർക്കങ്ങൾ പലയിടത്ത് നിന്നായി ഉയർന്നു. അതിനിടയിൽ ജിഷിനുമായി തർക്കിച്ച് കരയുകയാണ് നെവിൻ.
നെവിനെ കിച്ചണിൽ നിന്ന് ജിഷിൻ ഔട്ടാക്കി. തിന്നാൻ നേരത്ത് അവൻ കയറി വരുന്നു എന്ന രീതിയിൽ രഞ്ജിത്തിൽ നിന്നും ജിഷിനിൽ നിന്നും നെവിന് നേർക്ക് വന്ന വാക്കുകൾക്കെതിരെ അക്ബറും അപ്പാനി ശരത്തും രംഗത്തെത്തുന്നുണ്ട്. നെവിൻ ഇവിടെ കുക്ക് ചെയ്തിരുന്നതാണ് എന്നും എല്ലാം അവൻ തന്നെ ചെയ്തിരുന്നതാണ് എന്നും അക്ബർ വിളിച്ചു പറയുന്നുണ്ട്.
Also Read: 'ഞാൻ ഏറെ ആഗ്രഹിക്കുന്നു ഇവർ ഒരുമിക്കാൻ'; വീണ്ടും അതേ ഊഞ്ഞാലിൽ അനുമോളും അനീഷും! Bigg Boss Malayalam Season 7
കരഞ്ഞുകൊണ്ടിരിക്കുന്ന നെവിനെ ചൂണ്ടി ഇള്ളക്കുഞ്ഞാണോ കരയാൻ എന്നാണ് ജിഷിൻ പ്രകോപിപ്പിക്കാനായി ചോദിക്കുന്നത്. ഇതിനും അക്ബർ ആണ് മറുപടി നൽകുന്നത്. നിർത്തിക്കോ ജിഷിനെ എന്ന് പറഞ്ഞ് അക്ബറും അപ്പാനി ശരത്തും ജിഷിന് നേരെ ചൂടായി വന്നു. ഈ സംഭവത്തിന്റെ പ്രൊമോ ഏഷ്യാനെറ്റ് പങ്കുവെച്ചു.
Also Read: എന്തെല്ലാം തരികിട കാണിച്ചെന്ന് അക്ബർ; കെട്ടിപ്പിടിച്ച് ഷാനവാസ്; Bigg Boss Malayalam Season 7
നെവിനും ജിഷിനും കിച്ചണിൽ ഒരുമിച്ച് നിന്നാണ് ആദ്യം പാചകം ചെയ്തത്. കണ്ണൂർ സ്പെഷ്യൽ ആയ പത്തൽ ആണ് ജിഷിൻ ഉണ്ടാക്കിയത്. ഇതിന് ശേഷം ചിരട്ടപ്പുണ്ട് ഉണ്ടാക്കും എന്ന് നെവിൻ പറയുന്നുണ്ട്. ജിഷിൻ ഉണ്ടാക്കിയ പത്തൽ നെവിൻ ആണ് എല്ലാവർക്കും കൊണ്ടുപോയി കൊടുത്തത്. പക്ഷേ കിച്ചണിൽ അടിപൊട്ടാൻ അധിക സമയം വേണ്ടിവന്നില്ല.
Also Read: പുറത്തുപോയവർ തിരിച്ചെത്തുന്നു, പക വീട്ടലും ട്രിഗർ ഗെയിമും പ്രതീക്ഷിക്കാം?: Bigg Boss Malayalam 7
സീസണിലെ അവസാന ആഴ്ചകളിൽ നെവിനായിരുന്നു ബിഗ് ബോസ് കിച്ചണിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. ചിരട്ടപുട്ടും പൊറോട്ടയടിക്കലും ഫ്രൈഡ്റൈസ് ഉണ്ടാക്കലുമെല്ലാമായി കിച്ചണിലും നെവിൻ കണ്ടന്റുമായി നിറഞ്ഞിരുന്നു.
Also Read: അനുമോൾ കബളിപ്പിച്ചതാണോ? മൂന്നാമതൊരാൾ വന്ന് കുത്തിപ്പൊക്കണ്ട; കലിപ്പിച്ച് അനീഷ്; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us