/indian-express-malayalam/media/media_files/2025/10/22/bigg-boss-malayalam-season-7-anumol-and-nevin-fight-2025-10-22-18-03-34.jpg)
Photograph: (Source: Screengrab)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളത്തിൽ ടിക്കറ്റ് ടു ഫിനാലെ ആഴ്ചയാണ് ഇത്. മത്സരാർഥികൾക്ക് വലിയ വെല്ലുവിളികൾ ഉയർത്തിയാണ് ടാസ്കുകൾ വരുന്നത്. ടാസ്കുകളിൽ ഒന്നാമത് എത്താനുള്ള പോരാട്ടത്തിന് ഇടയിൽ അനുമോളും നെവിനും തമ്മിലുള്ള വഴക്കും അതിരുവിട്ടു. തർക്കത്തിനൊടുവിൽ അനുവിന്റെ ബെഡ്ഡിൽ പാത്രത്തിൽ വെള്ളം കൊണ്ടുവന്ന് ഒഴിക്കുകയാണ് നെവിൻ.
തന്റെ ബെഡ്ഡിൽ പുതച്ച് മൂടി കിടക്കുകയായിരുന്നു അനുമോൾ. ഈ സമയം കിടക്കാൻ പറ്റില്ല എന്ന് പറഞ്ഞ് നെവിനും ആര്യനും വന്നു. എഴുന്നേറ്റില്ലെങ്കിൽ വെള്ളം ഒഴിക്കും എന്ന് അനുമോളോട് നെവിൻ പറഞ്ഞു. അനു എഴുന്നേൽക്കാതെ വന്നതോടെ നെവിൻ ആര്യനോട് കുറച്ച് വെള്ളം എടുത്ത് കൊണ്ടുവരാൻ പറഞ്ഞു. ആര്യൻ ഒരു കപ്പിൽ വെള്ളം എടുത്തുകൊണ്ടുവന്നു. ഞാൻ എന്റെ ബെഡ്ഡിൽ കിടക്കുകയോ കിടക്കാതിരിക്കുകയോ ചെയ്യും, നിനക്ക് എന്താണ് എന്നാണ് അനുമോൾ നെവിനോട് ചോദിക്കുന്നത്.
Also Read: ബിഗ് ബോസ് എന്നെ മകനെ കാണിച്ചിരുന്നു; ലക്ഷ്മിയുടെ വെളിപ്പെടുത്തൽ ; Bigg Boss Malayalam Season 7
എഴുന്നേറ്റ് ഇരിക്കണം അല്ലാതെ പറ്റില്ല എന്ന് നിർബന്ധം പിടിക്കുകയായിരുന്നു നെവിൻ.നീ കുരയ്ക്കാതെ പോ എന്ന് പറഞ്ഞ് അനുമോൾ ബെഡ്ഡിൽ കിടക്കുമ്പോൾ അനുമോളുടെ നേരെ വെള്ളം കയ്യിലെടുത്ത് നെവിൻ കുടഞ്ഞു. അനുവിന്റെ ദേഹത്തേക്ക് നെവിൻ വെള്ളം വീഴ്ത്തിയതിന് പിന്നാലെ അനു തന്റെ ബോട്ടിലിലെ വെള്ളം നെവിന്റെ മേൽ ഒഴിച്ചു. ഇതോടെ കിച്ചണിൽ പോയി പാത്രത്തിൽ വെള്ളം എടുത്ത് കൊണ്ട് വന്ന നെവിൻ അനുമോളുടെ ബെഡ്ഡിലേക്ക് വെള്ളം കമഴ്ത്തി.
Also Read: ബിഗ് ബോസ് ചരിത്രത്തിൽ ആദ്യം; ഈ ആഴ്ച മൂന്ന് ക്യാപ്റ്റന്മാർ; ഏഴിന്റെ പണിയോ? Bigg Boss Malayalam Season 7
എന്റെ ബെഡ്ഡിലേക്ക് വെള്ളം എറിഞ്ഞാൽ ലാലേട്ടൻ വരുമ്പോൾ ഞാൻ പരാതി പറയും എന്ന് അനുമോൾ പറഞ്ഞു. നിന്നെ ഇവിടെ കിടന്ന് സുഖിക്കാൻ ഞാൻ അനുവദിക്കില്ല എന്ന് പറഞ്ഞാണ് അനുമോളുടെ മേൽ നെവിൻ വെള്ളം ഒഴിച്ചത്. അനുവിന്റെ ബെഡ്ഡിലേക്ക് നെവിൻ വെള്ളം കമഴ്ത്തുന്നത് കണ്ട് കൈകൊട്ടി ചിരിക്കുകയാണ് ആര്യനും അക്ബറും.
ഇന്നത്തെ ടിക്കറ്റ് ടു ഫിനാലെ ടാസ്കിന് ഇടയിൽ പുറത്തായവർക്ക് മറ്റ് മത്സരാർഥികൾക്ക് നേരെ ബോൾ എറിയാമായിരുന്നു. ഈ സമയം അനുമോളെ ലക്ഷ്യം വെച്ചാണ് നെവിൻ എറിഞ്ഞത്. ബിഗ് ബോസ് നിർദേശിച്ചിരുന്ന മഞ്ഞ വര കടന്ന് ചെന്നും അനുമോൾക്ക് നേരെ നെവിൻ എറിഞ്ഞു.
അനുമോൾക്ക് നേരെ ഈ വിധം നെവിൻ ബോൾ എറിഞ്ഞതോടെ ബിഗ് ബോസിന് നെവിനോട് നിർത്താൻ പറയേണ്ടി വന്നു. നെവിന്റെ ഈ നീക്കങ്ങൾ അനുമോൾക്കുള്ള ഹൗസിന് പുറത്തെ സപ്പോർട്ട് കൂട്ടുമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണം വരുന്നത്. ബിഗ് ബോസ് സീസൺ 7 അവസാനിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ അനുമോളും നെവിനും തമ്മിലുള്ള പോര് ഇനിയും മുറുകാനാണ് സാധ്യത.
Also Read: എല്ലാം തമാശയല്ല, ഗൗരവം വേണ്ടിടത്ത് അതുണ്ടാവണം; നെവിനെ ശാസിച്ച് ബിഗ് ബോസ്, Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us