scorecardresearch

'എനിക്ക് ആ മുട്ടൻ ചൂലെടുത്ത് ഷാനവാസിനെ അടിക്കാമായിരുന്നു'; കയ്യാങ്കളിക്ക് പിന്നാലെ നെവിൻ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: നെവിനെ ഷാനവാസ് എന്തൊക്കെ പറഞ്ഞു ഇല്ലാതാക്കിയിട്ടുണ്ട് എന്നെല്ലാം അക്ബർ പറഞ്ഞപ്പോഴാണ് ഷാനവാസിനെ ചൂലെടുത്ത് അടിക്കാൻ തനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടല്ല എന്ന് നെവിൻ പറഞ്ഞത്

Bigg Boss Malayalam Season 7: നെവിനെ ഷാനവാസ് എന്തൊക്കെ പറഞ്ഞു ഇല്ലാതാക്കിയിട്ടുണ്ട് എന്നെല്ലാം അക്ബർ പറഞ്ഞപ്പോഴാണ് ഷാനവാസിനെ ചൂലെടുത്ത് അടിക്കാൻ തനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടല്ല എന്ന് നെവിൻ പറഞ്ഞത്

author-image
Television Desk
New Update
Bigg Boss Malayalam Season 7 Nevin about Shanavas clash

Source: Facebook

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ടിക്കറ്റ് ടു ഫിനാലെ വീക്കിന് ഇടയിലുണ്ടായ നാടകീയ സംഭവങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ച ആയിരിക്കുകയാണ്. നെവിനുമായുണ്ടായ കയ്യാങ്കളിക്കിടയിൽ ഷാനവാസിന് ശാരിരികാസ്വസ്ഥത നേരിട്ടപ്പോൾ ഡ്രാമയാണ്, ആക്ടിങ് ആണ് എന്നെല്ലാം ആര്യനും അക്ബറും നെവിനും പറഞ്ഞതിനെതിരെ വലിയ വിമർശനം ഉയർന്നു. ഷാനവാസിനെ ആശുപത്രിയിലേക്ക് കൂടുതൽ പരിശോധനയ്ക്കായി മാറ്റുന്ന സമയം നെവിനിൽ നിന്ന് വന്ന വാക്കുകളും ഇപ്പോൾ ചർച്ചയാവുന്നുണ്ട്. 

Advertisment

എന്റെ കയ്യിൽ നിന്ന് തട്ടിപ്പറിക്കാൻ ശ്രമിച്ചപ്പോഴാണ് ഞാൻ പ്രതികരിച്ചത്. എന്റെ ദേഹത്തേക്ക് പാൽ ചീറ്റിച്ചപ്പോൾ ഞാൻ തിരിച്ചും തെറിപ്പിച്ചു. അതിന് കൊല്ലാൻ നോക്കി എന്നൊക്കെ പറയുന്നത് എന്തിനാണ് എന്ന് നെവിൻ ആര്യനോടും അക്ബറിനോടും ചോദിക്കുന്നു. നമ്മൾ ഒരാളെ കൊല്ലാൻ നോക്കി എന്നൊക്കെ പറയുന്നത് എന്തിനാണെന്നും അങ്ങനെ ഒരു മത്സരാർഥിയോട് നമ്മൾ ചെയ്യുമോ എന്നും അക്ബർ പറഞ്ഞു.നെവിനെ ഷാനവാസ് എന്തൊക്കെ പറഞ്ഞു ഇല്ലാതാക്കിയിട്ടുണ്ട് എന്നെല്ലാം അക്ബർ പറഞ്ഞപ്പോഴാണ് ഷാനവാസിനെ ചൂലെടുത്ത് അടിക്കാൻ തനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടല്ല എന്ന് നെവിൻ പറഞ്ഞത്. 

Also Read: ഫിനാലെയ്ക്ക് 19 ദിവസം മാത്രം; ഷാനവാസ് ഷോ ക്വിറ്റ് ചെയ്യുമോ? ആരാധകർ ആശങ്കയിൽ: Bigg Boss Malayalam 7

"എനിക്ക് വേണമെങ്കിൽ ആ മുട്ടൻ ചൂലെടുത്ത് ഷാനവാസിനെ അടിക്കാമായിരുന്നു. അതിലും വലിയ സാഹചര്യം അല്ലല്ലോ ഇത്," ഷാനവാസുമായി നേരത്തെയുണ്ടായ പ്രശ്നങ്ങൾ കൂടി ചൂണ്ടി ആര്യനും അക്ബറുമായി സംസാരിക്കുമ്പോൾ നെവിൻ പറഞ്ഞു. ഷാനവാസിന് ശാരീരിക പ്രശ്നം ഉണ്ടായതിന് പിന്നാലെ നെവിൻ, ആര്യൻ, അക്ബർ എന്നിവരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റവും വാക്കുകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വിമർശിക്കപ്പെടുന്നുണ്ട്. എന്നാൽ അതിനൊപ്പം തന്നെ ആര്യനേയും അക്ബറിനേയും നെവിനേയും ന്യായീകരിച്ചുള്ള പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. 

Also Read: ശ്വാസം കിട്ടാതെ ഷാനവാസ്; ഡ്രാമ എന്ന് ക്യാപ്റ്റന്മാർ; അനീഷിനും വയ്യാതായി; എന്താണ് ഹൗസിൽ സംഭവിക്കുന്നത്? Bigg Boss Malayalam Season 7

ഷാനവാസ് ആശുപത്രിയിൽ നിന്ന് മടങ്ങി എത്തിയതിന് ശേഷം നെവിനുമായി കൂടുതൽ സംസാരിക്കാം എന്നാണ് ബിഗ് ബോസ് പറഞ്ഞിരിക്കുന്നത്. ബിഗ് ബോസ് തന്നെ ഹൗസിൽ നിന്ന് പുറത്താക്കുമെന്ന് കരുതി നെവിൻ ഡ്രസ്സെല്ലാം പാക്ക് ചെയ്ത് തയ്യാറായി ഇരുന്നിരുന്നു. ഇനി ഒരിക്കൽ കൂടി ആർക്കെങ്കിലും നേരെ ശാരീരിക ആക്രമണം നെവിനിൽ നിന്ന് ഉണ്ടായാൽ അപ്പോൾ തന്നെ നെവിനെ പുറത്താക്കും എന്നാണ് ബിഗ് ബോസ് പറഞ്ഞിരിക്കുന്നത്. 

Also Read:  തർക്കത്തിനിടയിൽ കുഴഞ്ഞുവീണ് ഷാനവാസ്; ആശുപത്രിയിലേക്ക് മാറ്റി; Bigg Boss Malayalam Season 7

സീസണിന്റെ ഒരു ഘട്ടത്തിൽ ഹൗസിലെ തന്റെ റോൾ മോഡൽ ഷാനവാസ് ആണ് എന്ന് നെവിൻ പറഞ്ഞിരുന്നു. ബിഗ് ബോസ് നൽകിയ മോണിങ് ടാസ്കിന് ഇടയിലായിരുന്നു ഇത്. ഹൗസിനുള്ളിലെ ഒരു റോൾ മോഡലിനെ തിരഞ്ഞെടുക്കാൻ എല്ലാ മത്സരാർഥികളോടും ബിഗ് ബോസ് പറഞ്ഞപ്പോൾ ഷാനവാസിന്റെ പേരാണ് നെവിൻ പറഞ്ഞത്. ഫാമിലി വീക്ക് കഴിഞ്ഞതിന് പിന്നാലെയായിരുന്നു ഇത്. പുറത്ത് ഷാനവാസിനുള്ള പിന്തുണ മനസിലാക്കിയായിരുന്നു നെവിന്റെ ആ നീക്കം. പിന്നീട് നെവിന് തന്റെ ഗെയിം സ്ട്രാറ്റജി മാറ്റുകയായിരുന്നു. 

Also Read: ബിഗ് ബോസിലെ ഏറ്റവും ഫേക്ക് ആര്? രണ്ട് പേരിലേക്ക് ചൂണ്ടി ലക്ഷ്മി; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: