scorecardresearch

പാഴ് മരങ്ങൾ എന്ന് ആദില; മാസ് ബിജിഎം ഇട്ട് ഷാനവാസിന്റെ റീഎൻട്രി കാത്ത് ഫാൻസ് ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: പ്രൊമോ ഏഷ്യനെറ്റ് പുറത്ത് വിട്ടതിൽ, ആദിലയ്ക്ക് ആരെയെങ്കിലും ഇതിൽ നിന്ന് സേവ് ചെയ്യണം എന്ന് തോന്നുന്നുണ്ടോ എന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്

Bigg Boss Malayalam Season 7: പ്രൊമോ ഏഷ്യനെറ്റ് പുറത്ത് വിട്ടതിൽ, ആദിലയ്ക്ക് ആരെയെങ്കിലും ഇതിൽ നിന്ന് സേവ് ചെയ്യണം എന്ന് തോന്നുന്നുണ്ടോ എന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്

author-image
Television Desk
New Update
Bigg Boss Malayalam Season 7 Mohanlal Promo

Source: Screengrab

Bigg Boss malayalam Season 7:ഇനി രണ്ട് ആഴ്ചകൾ കൂടിയാണ് ബിഗ് ബോസ് മലയാളം സീസൺ 7 വിന്നറെ കണ്ടെത്താനായുള്ളത്. ടിക്കറ്റു ടു ഫിനാലെ ടാസുകളിൽ വിജയിച്ച നൂറ പ്രേക്ഷകരുടെ വോട്ടുകളും നേടി ഈ ആഴ്ച സേഫ് ആയി എന്ന് ഏകദേശം ഉറപ്പാണ്. ശനിയാഴ്ചത്തെ എപ്പിസോഡിൽ എവിക്ഷനെ കുറിച്ച് മോഹൻലാൽ സംസാരിച്ചില്ല. ആര്യൻ പുറത്തായതായി അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനിടയിൽ ഷാനവാസിന്റെ റീ എൻട്രി മാസ് ആയി അവതരിപ്പിക്കും എന്ന് കാത്തിരുന്ന ഷാനവാസ് ആരാധകരെ ബിഗ് ബോസ് നിരാശപ്പെടുത്തിയെന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകൾ. എന്തായാലും ഷാനവാസ് തിരിച്ചെത്തിയിട്ടുണ്ട്.

Advertisment

ഞായറാഴ്ചത്തെ എപ്പിസോഡിന്റെ പ്രൊമോ ഏഷ്യനെറ്റ് പുറത്ത് വിട്ടതിൽ, ആദിലയ്ക്ക് ആരെയെങ്കിലും ഇതിൽ നിന്ന് സേവ് ചെയ്യണം എന്ന് തോന്നുന്നുണ്ടോ എന്ന് മോഹൻലാൽ ചോദിക്കുന്നു. നൂറയുടേയും അനുമോളുടേയും പേരാണ് ആദില പറയുന്നത്. അനീഷ് സേവ് ചെയ്യാൻ ആഗ്രഹിക്കുന്നതും നൂറയെയാണ്. 

Also Read: അനീഷേട്ടാ കാട്ടുപോത്ത്, വിട്ട് പിടിക്ക്! "നിനക്ക് തോന്നും പോലെ നാട്ടുകാരെ പൊട്ടനാക്കാൻ നോക്കല്ലേ പറ്റൂല"; Bigg Boss Malayalam Season 7

ഞായറാഴ്ചത്തെ എപ്പിസോഡിന്റേതായി രണ്ടാമത് ഏഷ്യാനെറ്റ് പങ്കുവെച്ച പ്രൊമോയിൽ മൂന്ന് ക്യാപ്റ്റന്മാരെ കുറിച്ചും മറ്റ് മത്സരാർഥികളോട് അഭിപ്രായം ചോദിക്കുന്നതാണ് കാണിക്കുന്നത്. ആദ്യം സംസാരിക്കുന്നത് അനീഷ് ആണ്. ഇത്രനാളും ഉണ്ടായിരുന്നതിൽ വെച്ച് ഏറ്റവും മോശപ്പെട്ട ക്യാപ്റ്റൻസിയാണ് ഇവര് മൂന്ന് പേരുടേയും എന്നാണ് അനീഷ് പറഞ്ഞത്. ഇതിന് ശേഷം സംസാരിക്കുന്നത് ഷാനവാസ് ആണ്. ക്യാപ്റ്റൻസി വൻ പരാജയം ആയിരുന്നു എന്നാണ് ഷാനവാസിന്റെ വാക്കുകൾ.

Advertisment

Also Read: മോളെന്താ എൻജോയ് ചെയ്തോ? ആര്യന്റെ നോട്ടത്തെ ചൊല്ലി നൂറയോട് ദേഷ്യപ്പെട്ട് ആദില ; Bigg Boss Malayalam Season 7

ഞാൻ ഇവരെ മൂന്ന് പേരെയും ക്യാപ്റ്റന്മാരായിട്ട് കൂട്ടിയിട്ടില്ല എന്നാണ് അനുമോൾ പറഞ്ഞത്. മൂന്ന് പാഴ് മരങ്ങൾക്ക് തുല്യമായിരുന്നു എന്ന രൂക്ഷമായ പ്രതികരണമാണ് ആദിലയിൽ നിന്ന് വന്നത്. ഒരാള് പോലും നല്ലത് പറഞ്ഞില്ലല്ലോ എന്ന് ക്യാപ്റ്റന്മാരോട് മോഹൻലാൽ ചോദിക്കുന്നു. എന്റെ ഒരു ആഗ്രഹത്തിന്റെ പുറത്ത് തന്നതാണ്. അത് നിങ്ങൾക്ക് നന്നായി ചെയ്യാമായിരുന്നോ? അതോ മനപൂർവം മോശമാക്കിയതാണോ എന്ന് അക്ബറിനോട് മോഹൻലാൽ ചോദിക്കുന്നു.

Also Read: ഫിനാലെയ്ക്ക് 19 ദിവസം മാത്രം; ഷാനവാസ് ഷോ ക്വിറ്റ് ചെയ്യുമോ? ആരാധകർ ആശങ്കയിൽ: Bigg Boss Malayalam 7

ശനിയാഴ്ചത്തെ എപ്പിസോഡിൽ ഷാനവാസിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അനീഷ്. ചോദിച്ചിരുന്നു. അതൊക്കെ ഞങ്ങൾ നന്നായി നോക്കുന്നുണ്ട് എന്ന് മാത്രമാണ് മോഹൻലാൽ കണ്ടസ്റ്റൻസിനോട് പറഞ്ഞത്. എന്നാൽ ശനിയാഴ്ചത്തെ എപ്പിസോഡിന് പിന്നാലെ ഏഷ്യാനെറ്റ് കാണിച്ച ഞായറാഴ്ചത്തെ എപ്പിസോഡിന്റെ പ്രൊമോയിൽ ആദിലയുടെ അടുത്തായി ഇരിക്കുന്ന ഷാനവാസിനെ കാണാം.

Also Read: ഗ്രാൻഡ് ഫിനാലെ കാണാതെ ആര്യൻ പുറത്ത്? നെവിന്റെ കാര്യവും പരുങ്ങലിൽ; Bigg Boss Malayalam Season 7

പ്രൊമോ കാണാമ്പുൾ ആദിലയ്ക്കടുത്ത് ഇരിക്കുന്ന ഷാനവാസ് പ്രേക്ഷകരുടെ ശ്രദ്ധയിൽപ്പെടാനുള്ള സാധ്യത കുറവായിരുന്നു. പക്ഷേ ഷാനവാസ് ഫാൻസ് ഇത് കണ്ടുപിടിച്ച്. പിന്നെ അത് സമൂഹമാധ്യമങ്ങളിൽ ചർച്ചയുമായി. രണ്ടാമത്തെ പ്രൊമോയിൽ ഷാനവാസ് സംസാരിക്കുന്നതും കണ്ടതോടെ 'ഹീ ഈസ് ബാക്ക്' എന്ന് പറഞ്ഞ് ഷാനവാസ് ഫാൻസിന്റെ കമന്റുകൾ നിറഞ്ഞു. ബിഗ് ബോസ് ഏഴാം സീസണിൽ മീശ പിരിച്ച് മാസ് ഡയലോഗ് പറഞ്ഞാണ് ഷാനവാസ് ആരാധകരെ സൃഷ്ടിച്ചത്. ഷാനവാസിന്റെ റീഎൻട്രിയിൽ മാസ് ബിജിഎം ഇട്ട് വിഡിയോകളുമായി ആരാധകർ ആഘോഷമാക്കാനാണ് സാധ്യത.

Also Read: ബിഗ് ബോസിലെ ഏറ്റവും ഫേക്ക് ആര്? രണ്ട് പേരിലേക്ക് ചൂണ്ടി ലക്ഷ്മി; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: