scorecardresearch

Bigg Boss: ഒരു ദിവസം എന്റെ വീട്ടിലേക്ക് വരൂ; ഫിനാലെ വേദിയിൽ വച്ച് ക്ഷണം ആവർത്തിച്ച് മോഹൻലാൽ

Bigg Boss Malayalam Season 7: മോഹൻലാലിൻ്റെ ഈ ക്ഷണം, വ്യക്തിപരമായ അംഗീകാരത്തിനപ്പുറം, ലൈംഗിക ന്യൂനപക്ഷങ്ങളെ പൊതുസമൂഹം തുറന്ന മനസ്സോടെ സ്വീകരിക്കണം എന്ന ശക്തമായ സന്ദേശം നൽകുന്നു

Bigg Boss Malayalam Season 7: മോഹൻലാലിൻ്റെ ഈ ക്ഷണം, വ്യക്തിപരമായ അംഗീകാരത്തിനപ്പുറം, ലൈംഗിക ന്യൂനപക്ഷങ്ങളെ പൊതുസമൂഹം തുറന്ന മനസ്സോടെ സ്വീകരിക്കണം എന്ന ശക്തമായ സന്ദേശം നൽകുന്നു

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 7 Grand Finale Adhila Mohanlal

കേവലം വിനോദത്തിനായുള്ള ഒരു റിയാലിറ്റി ഷോ എന്നതിലുപരി, ബിഗ് ബോസ് ഇന്ന് ഒരു സോഷ്യൽ എക്സ്പിരിമെന്റൽ-സർവൈവൽ ഗെയിം എന്ന നിലയിലേക്ക് വളർന്നിരിക്കുന്നു. സമൂഹത്തിൻ്റെ വിവിധ തലങ്ങളിലും നിലപാടുകളിലുമുള്ള മനുഷ്യർ ഒരുമിച്ച് ജീവിക്കാൻ നിർബന്ധിതരാകുമ്പോൾ, അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളും സാമൂഹിക ചിന്തകളും പരസ്യമായി ഏറ്റുമുട്ടുന്നു എന്നതിലാണ് ഈ ഷോയുടെ പ്രസക്തി.

Advertisment

Also Read: Bigg Boss malayalam 7 Grand Finale Live Updates: അനുമോളോ അനീഷോ? കപ്പ് ആരു നേടും?

വിനോദത്തിനപ്പുറം, സ്ത്രീപുരുഷ സമത്വം, LGBTQ+ അവകാശങ്ങൾ, മാനസികാരോഗ്യം, സാംസ്കാരിക മൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പൊതുചർച്ചകൾക്ക് വഴി തുറക്കാൻ ബിഗ് ബോസ് ഹൗസിലെ സംഭവവികാസങ്ങൾ കാരണമാകാറുണ്ട്. ഈ പശ്ചാത്തലത്തിൽ തന്നെയാണ്, മലയാള സിനിമയുടെ നെടുംതൂണായ മോഹൻലാലിൻ്റെ "ഞാൻ എൻ്റെ വീട്ടിൽ കയറ്റുമല്ലോ അവരെ," എന്ന വാക്കുകളും, അതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളും പ്രാധാന്യം നേടുന്നത്. 

Bigg Boss Malayalam Season 7 Grand Finale Mohanlal

ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായി ലെസ്ബിയൻ കപ്പിൾ മത്സരിക്കാനെത്തിയ സീസൺ ആണിത്. പ്രണയത്തിനു വേണ്ടി വീടും കുടുംബവും ഉപേക്ഷിച്ച്, നിയമപോരാട്ടത്തിലൂടെ ഹൈക്കോടതി ഉത്തരവിൻ്റെ തണലിൽ ഒരുമിച്ച് ജീവിതം തുടങ്ങിയ  ആദിലയുടെയും നൂറയുടെയും യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. 'ഞങ്ങൾ ലെസ്ബിയൻ കപ്പിളാണ്' എന്ന് നെഞ്ചുറപ്പോടെ പറയുമ്പോഴും, സമൂഹവും കുടുംബവും തങ്ങളെ മാറ്റി നിർത്തുന്നതിൻ്റെ വേദന ഇരുവരും അനുഭവിച്ചിരുന്നു.

Advertisment

Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങുന്ന അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7

ആദ്യഘട്ടത്തിൽ, സംശയത്തോടെയും വിദ്വേഷത്തോടെയും ഇവരെ നോക്കിയ പ്രേക്ഷകർ നിരവധിയാണ്. എന്നാൽ, ഷോയ്ക്കകത്ത് തങ്ങളുടെ വ്യക്തിത്വവും പരസ്പരമുള്ള സ്നേഹവും ബഹുമാനവും കൊണ്ട് ഇരുവരും പതിയെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു.

ലക്ഷ്മിയുടെ ഹോമോഫോബിക് പരാമർശം: മോഹൻലാലിന്റെ ശക്തമായ പ്രതികരണം

ആദിലയെയും നൂറയെയും കുറിച്ചുള്ള ഒരു തർക്കത്തിനിടെ സഹമത്സരാർത്ഥിയായ വേദ ലക്ഷ്മി നടത്തിയ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തി. "നിന്റെയൊക്കെ വീട്ടിൽ പോലും കയറ്റാൻ കൊള്ളത്തവളുമാരല്ലേ ഇവർ," എന്നായിരുന്നു ലക്ഷ്മി അക്ബറിനോട് പറഞ്ഞത്. ലക്ഷ്മിയുടെ ഈ ഹോമോഫോബിക് പരാമർശം ആദിലയേയും നൂറയേയും ഏറെ സങ്കടപ്പെടുത്തി.

Also Read: അനുമോൾ ഇങ്ങനെ കരയുന്ന ആൾ അല്ല; ജീവന്റെ വാക്കുകൾ; Bigg Boss Malayalam Season 7 Grand Finale

വാരാന്ത്യ എപ്പിസോഡിൽ, ഈ വിഷയത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് മോഹൻലാൽ രംഗത്തെത്തി. ലക്ഷ്മിയോട് വിശദീകരണം തേടിയ മോഹൻലാൽ, മലയാളികൾക്ക് മറക്കാനാവാത്ത ചില ചോദ്യങ്ങൾ ചോദിച്ചു:

"നിങ്ങള്‍ ആരെയാണ് ഉദ്ദേശിച്ചത്? ഉത്തരം പറഞ്ഞേ പറ്റൂ... നിന്റെയൊക്കെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍ എന്നു പറയാൻ നിങ്ങൾക്ക് എന്ത് അധികാരമുണ്ട്? നിങ്ങളുടെ ചെലവിൽ ജീവിക്കുന്നവരാണോ അവർ? ഞാൻ എൻ്റെ വീട്ടിൽ കയറ്റുമല്ലോ അവരെ. എന്താ കുഴപ്പം? നിങ്ങള്‍ ഏത് സമൂഹത്തില്‍ ജീവിക്കുന്ന ആളാണ്?"

Bigg Boss Malayalam Season 7 Mohanlal Noora Adhila

ഫിനാലെ വേദിയിലെ ചരിത്രപരമായ ക്ഷണം

മലയാള സിനിമയുടെ നെടുംതൂണായ മോഹൻലാലിൻ്റെ ഈ വാക്കുകൾ, ചേർത്തുപിടിക്കലിന്റെയും അംഗീകാരത്തിന്റെയും ശക്തമായ പ്രഖ്യാപനമായി മാറി. 'ഞാൻ എൻ്റെ വീട്ടിൽ കയറ്റുമല്ലോ' എന്ന ഈ സ്റ്റേറ്റ്‌മെൻ്റ് ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രേക്ഷകരുടെ മനസ്സു തൊടാനും LGBTQ+ വിഷയങ്ങളോടുള്ള സമൂഹത്തിൻ്റെ മനോഭാവത്തെ സ്വാധീനിക്കാനും കെല്പുള്ളതായിരുന്നു.

അതൊരു വെറും വാക്കല്ലെന്ന് അടിവരയിട്ടുകൊണ്ട്, ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ വേദിയിൽ വെച്ച് മോഹൻലാൽ ആദിലയോടും നൂറയോടും പറഞ്ഞത് ഇങ്ങനെയാണ്: 

"ഞാൻ നിങ്ങൾക്കൊരു വാക്ക് തന്നായിരുന്നു എന്താ അത്?"

"ലാലേട്ടൻ ഞങ്ങളെ വീട്ടിലേക്ക് വിളിച്ചു."

"അതെ.  നിങ്ങളെ ഞാനെൻ്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു.  നിങ്ങൾക്കും എനിക്കും ഫ്രീം ടൈം കിട്ടുമ്പോൾ ഒരു ദിവസം ഉറപ്പായും കാണാം." 

മോഹൻലാലിൻ്റെ ഈ ക്ഷണം, വ്യക്തിപരമായ അംഗീകാരത്തിനപ്പുറം, ലൈംഗിക ന്യൂനപക്ഷങ്ങളെ പൊതുസമൂഹം തുറന്ന മനസ്സോടെ സ്വീകരിക്കണമെന്ന സന്ദേശം കൂടിയാണ് നൽകുന്നത്.  മോഹൻലാൽ ലക്ഷ്മിയെ അഡ്രസ് ചെയ്ത രീതിയും ആദിലയെയും നൂറയെയും വീട്ടിലേക്ക് ക്ഷണിച്ച നടപടിയും തീർച്ചയായും മാതൃകാപരവും ധീരവുമായ ഒരു സാമൂഹിക നിലപാടായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.

Also Read: നാണം കെട്ട പിആർ കളികൾ; അവർ ജാതി പറഞ്ഞും വോട്ട് നേടി; Bigg Boss Malayalam 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: