/indian-express-malayalam/media/media_files/2025/11/14/bigg-boss-malayalam-mastani-vlog-2025-11-14-17-27-22.jpeg)
Source: Screengrab
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം ഏഴാം സീസണിലേക്ക് എവിക്ട് ആയ മത്സരാർഥികൾ തിരിച്ചെത്തിയപ്പോൾ മസ്താനി മാത്രമാണ് കരഞ്ഞുകൊണ്ട് ഹൗസിലേക്ക് കയറിയത്. വൈൽഡ് കാർഡായി ബിഗ് ബോസിൽ എത്തിയ മസ്താനിക്കെതിരെ ഹൗസിന് പുറത്ത് വലിയ നെഗറ്റിവിറ്റിയാണ് ഉയർന്നത്. അപ്പാനി പുറത്തായ സമയത്തുള്ള മസ്താനിയുടെ ആഘോഷവും ഒനീലുമായുണ്ടായ വിഷയവും മസ്താനിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ബിഗ് ബോസിലേക്ക് റീഎൻട്രി നടത്തുന്നതിന് മുൻപ് എടുത്ത് വെച്ച വ്ലോഗ് ഇപ്പോൾ പങ്കുവയ്ക്കുകയാണ് മസ്താനി.
റീഎൻട്രിക്കായി ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപുള്ള പാക്കിങ്ങിന്റെ ദൃശ്യങ്ങളുമായാണ് മസ്താനി യുട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോ ആരംഭിക്കുന്നത്. "ഫിനാലേയ്ക്ക് പോകുന്നുണ്ടോ എന്നാണ് എന്നോട് എല്ലാവരും ചോദിച്ചുകൊണ്ടിരുന്നത്. ഞാൻ ഫിനാലേയ്ക്ക് പോകുന്നുണ്ട്. ഏഴ് ദിവസത്തെ പരിപാടിയാണ്," വ്ളോഗിൽ മസ്താനി പറയുന്നു.
Also Read: അനുവിനും അനീഷിനും ദുബായിൽ 6.60 കോടിയുടെ വില്ലകൾ; സത്യാവസ്ഥ എന്ത്?
ചെന്നൈ വിമാനത്താവളത്തിൽ നിന്ന് സ്റ്റുഡിയോയിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ ദൂരം കുറയും തോറും എന്തോ പോലെ ഫീൽ ചെയ്യുന്നു. നെഗറ്റിവിറ്റി അനുഭവപ്പെടുന്നു എന്നാണ് മസ്താനിയുടെ വാക്കുകൾ. "മാനസികമായി തളർന്നുപോയതുപോലെ ഫീൽ ചെയ്യുന്നു. ഹൗസിലേക്ക് വാഹനം അടുക്കുംതോറും ഒരു നെഗറ്റീവ് ഫീൽ വരുന്നു. എന്തുകൊണ്ടാണെന്ന് അറിയില്ല. മൂഡ് ശരിയാവുന്നില്ല."
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Boss Malayalam 7 Winner Anumol
ബിഗ് ബോസ് ഹൗസിൽ എത്രമാത്രം എനർജിയിൽ നിൽക്കാൻ പറ്റും എന്ന് അറിയില്ല. മനസിന് ഒരു സുഖമില്ല. സാഹചര്യവുമായി സെറ്റാവുന്നില്ല. ഹൃദയമിടിപ്പൊക്കെ കൂടുന്നു. ഈ വീഡിയോ ഇടുമോയെന്ന് അറിയില്ല. ഞാൻ ഓക്കെയായിരുന്നു. ഇപ്പോൾ ഒട്ടും ഓക്കെയല്ല. ഒരു ട്രോമപോലെ, ഓടിപ്പോയാലോ? എന്താവും എന്നറിയില്ല. എല്ലാവരും എന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കുക. ഹൗസിൽ കയറേണ്ട സമയം കഴിഞ്ഞാണ് ഞാൻ വരുന്നത്," ഇങ്ങനെയാണ് മസ്താനി വ്ളോഗിൽ പറയുന്നത്.
Also Read: പുള്ളി ഇനി വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലും എനിക്ക് പറ്റില്ല: അനുമോൾ, Bigg Boss
റീഎൻട്രിയിൽ കരഞ്ഞുകൊണ്ട് തിരിച്ചുവന്ന മസ്താനിയെ മറ്റ് മത്സാർഥികൾ ചേർന്ന് ആശ്വസിപ്പിച്ചിരുന്നു. അപ്പാനി ശരത് എവിക്ട് ആയി പോയപ്പോൾ മസ്താനി നടത്തിയ ആഘോഷപ്രകടനത്തിന് എതിരെ ഹൗസിനകത്തും പുറത്തും പ്രതികരണം ശക്തമായിരുന്നു. റിഎൻട്രിയിൽ അപ്പാനി ശരത്തുമായി സംസാരിച്ച് മസ്താനി പ്രശ്നം പരിഹരിച്ചു. ആര്യനുമായും മസ്താനി സംസാരിച്ചിരുന്നു.
Also Read: Bigg Boss: അനുമോൾക്ക് ടാക്സ് കഴിഞ്ഞ് എത്ര രൂപ കയ്യിൽ കിട്ടും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us