scorecardresearch

റീ എൻട്രിയിലും ചോദിച്ചു വാങ്ങി മസ്താനി, നിർത്തിപ്പൊരിച്ച് ബിൻസി: എത്ര കിട്ടിയാലും പഠിക്കില്ലേ എന്ന് പ്രേക്ഷകർ: Bigg Boss Malayalam 7

Bigg Boss Malayalam Season 7: ബിൻസിയുടെ പിതാവ് ഓട്ടോ ഡ്രൈവറാണ് എന്ന വസ്തുതയെ പരിഹസിക്കാനാണ് മസ്താനി ശ്രമിച്ചത്. വ്യക്തിപരമായ കാര്യങ്ങളെ അധിക്ഷേപിച്ച മസ്താനിയുടെ ഈ പ്രവൃത്തിയാണ് തർക്കം വഷളാക്കിയത്

Bigg Boss Malayalam Season 7: ബിൻസിയുടെ പിതാവ് ഓട്ടോ ഡ്രൈവറാണ് എന്ന വസ്തുതയെ പരിഹസിക്കാനാണ് മസ്താനി ശ്രമിച്ചത്. വ്യക്തിപരമായ കാര്യങ്ങളെ അധിക്ഷേപിച്ച മസ്താനിയുടെ ഈ പ്രവൃത്തിയാണ് തർക്കം വഷളാക്കിയത്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mastani RJ Bincy Bigg Boss Malayalam Season 7

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഫിനാലെയിലേക്ക് എത്താൻ ഇനി രണ്ടു ദിവസം മാത്രം ബാക്കി. നവംബർ 9നാണ് ഷോയുടെ ഗ്രാൻഡ് ഫിനാലെ. അനീഷ്, ഷാനവാസ്, അനുമോൾ, നെവിൻ, ആദില, നൂറ, അക്ബർ എന്നിവരാണ് ഇപ്പോൾ ഷോയിൽ അവശേഷിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ ആരാവും വിജയി എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Advertisment

Also Read: ബിഗ് ബോസ് വീട് ഇളക്കിമറിച്ച് രേണു സുധിയുടെ എൻട്രി; വീഡിയോ, Bigg Boss malayalam 7

അതേസമയം, ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ റീയൂണിയൻ മേളമാണ്. എവിക്ട് ആയി പോയ കണ്ടസ്റ്റുകളെല്ലാം വീടിനകത്തേക്ക് തിരിച്ചെത്തി കഴിഞ്ഞു. സന്തോഷത്തിനൊപ്പം സംഭവബഹുലമായ തർക്കങ്ങളും ഉടലെടുത്ത ആഴ്ച കൂടിയാണിത്. 

പ്രേക്ഷകരുടെ വിമർശനം ഏറ്റുവാങ്ങിയ മത്സരാർത്ഥികളിൽ ഒരാളാണ് മസ്താനി. മസ്താനിയുടെ നെഗറ്റീവ് ഗെയിമിന് കടുത്ത സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നിരുന്നു. സ​ഹമത്സരാർത്ഥികളുടെ വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞ് അധിക്ഷേപിക്കൽ, മോശം സംസാരം, അപ്പാനി ശരത്തിന്റെ എവിക്ഷൻ സമയത്ത് ഔചിത്യബോധമില്ലാത്ത രീതിയിലുള്ള പെരുമാറ്റം എന്നിവയെല്ലാം മസ്താനിയ്ക്ക് തിരിച്ചടിയായിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ,  മസ്താനിയുടേത് പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു എവിക്ഷനില്ല.  

Advertisment

Also Read: ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും നാണം കെട്ട ഇറങ്ങിപോക്ക്: Bigg Boss Malayalam Season 7

റീ എൻട്രിയിലും മസ്താനി പഴയ സ്വഭാവം പുറത്തെടുത്തതാണ് വീണ്ടും പ്രേക്ഷകരുടെ വിമർശനത്തിനു കാരണമായത്. മസ്താനി ബിൻസിയുടെ പിതാവിനെ പരിഹസിച്ചത് വീടിനകത്ത് വലിയ വാക്കേറ്റത്തിലാണ് കലാശിച്ചത്. 

സംഭവിച്ചതെന്ത്?

"ഞാൻ അന്തസോട് കൂടിയാ‌ടീ ഇവിടെ നിന്ന് ഇറങ്ങിപ്പോയതെന്ന്" ബിൻസി പറഞ്ഞപ്പോൾ, "ചാച്ചന്റെ ഓട്ടോയിൽ അല്ലേ ഇറങ്ങിപ്പോയത്," എന്നായിരുന്നു മസ്താനിയുടെ പരിഹാസം.

Also Read: നെവിനെ കരയിച്ച് കിച്ചണിൽ നിന്ന് ഔട്ടാക്കി ജിഷിൻ; കലിപ്പിച്ച് അക്ബറും ശരത്തും ; Bigg Boss Malayalam Season 7

ബിൻസിയുടെ പിതാവ് ഓട്ടോ ഡ്രൈവറാണ് എന്ന വസ്തുതയെ പരിഹസിക്കാനാണ് മസ്താനി ശ്രമിച്ചത്. വ്യക്തിപരമായ കാര്യങ്ങളെ അധിക്ഷേപിച്ച മസ്താനിയുടെ ഈ പ്രവൃത്തിയാണ് തർക്കം വഷളാക്കിയത്.

അച്ഛനെ കളിയാക്കിയതോടെ ബിൻസി ക്ഷുഭിതയായി പ്രതികരിച്ചു. "ചാച്ചന്റെ ഓട്ടോയ്ക്ക് എന്താണ് കുഴപ്പം. എന്റെ അപ്പൻ എന്നെ ഓട്ടോയിൽ കൊണ്ട് നടന്നാണ് ഇവിടം വരെ ഞാൻ എത്തി നിൽക്കുന്നത്. മസ്താനിക്ക് അങ്ങനെ പറയാൻ ഒരു ചാച്ചൻ ഇല്ലാത്തതിന്റെ കേടാണോ?" എന്ന് ബിൻസി തിരിച്ചു ചോദിച്ചു.

Also Read: 'ഞാൻ ഏറെ ആഗ്രഹിക്കുന്നു ഇവർ ഒരുമിക്കാൻ'; വീണ്ടും അതേ ഊഞ്ഞാലിൽ അനുമോളും അനീഷും! Bigg Boss Malayalam Season 7

"നിന്റെ പൊട്ടിക്കരയുന്ന വീഡിയോ ഉണ്ടായിരുന്നല്ലോ. ആലോചിച്ച് നോക്ക് കയ്യിലിരിപ്പ് എന്തൊക്കെയാണെന്ന്... ഞാൻ എങ്ങാനും അന്നിവിടെ ഉണ്ടായിരുന്നെങ്കിൽ അടിച്ചു നിന്നെ ഒതുക്കിയേനെ, അമ്മാതിരി കയ്യിലിരിപ്പാണ് നീ കാണിച്ചത്," എന്നും ബിൻസി രോഷത്തോടെ പറഞ്ഞു.

Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: