/indian-express-malayalam/media/media_files/2025/11/04/bigg-boss-malayalam-season-7-lakshmi-and-shobha-2025-11-04-20-21-47.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ പി ആർ വിവാദം ചൂടുപിടിക്കുകയാണ്. നീ പിആർ കൊടുത്തയാൾക്ക് തന്നെയാണ് ഞാനും കൊടുത്തത് എന്ന് ശൈത്യ ബിഗ് ബോസ് ഹൗസിൽ നിന്ന് വിളിച്ചു പറയുക കൂടിയുണ്ടായി. ഇതേ സമയം ഈ ബിഗ് ബോസ് സീസണിലെ മത്സരാർഥിയായിരുന്ന ലക്ഷ്മിയും അഞ്ചാം സീസണിലെ മത്സരാർഥിയായ ശോഭയും തമ്മിൽ പിആറിന്റെ പേരിൽ തർക്കിക്കുകയാണ്. ലക്ഷി പഠിച്ച കള്ളി അല്ല പഠിപ്പിച്ച് വിട്ട കള്ളിയാണ് എന്ന് പറഞ്ഞാണ് ശോഭ പരിഹസിക്കുന്നത്.
പി ആർ വർക്കിനായി ലക്ഷ്മി ശോഭക്ക് ചെക്ക് നൽകി എന്നായിരുന്നു ആരോപണം. ഇതിന് മറുപടി നൽകുകയാണ് ശോഭ ഇപ്പോൾ. കിട്ടിയ ചെക്ക് ബൗൺസായി പോയെന്ന് പറഞ്ഞും ലക്ഷ്മിയെ ശോഭ കളിയാക്കുന്നുണ്ട്. ലക്ഷ്മിയെ അന്ന് എനിക്ക് തോന്നിയത് പഠിച്ച കള്ളി ആയിട്ടാണ്. എന്നാൽ ഇന്ന് തോന്നുന്നു പഠിച്ചക്കള്ളി അല്ല, പഠിപ്പിച്ച് വിട്ട കള്ളി ആണെന്നാണ്.
Also Read: 'ഞാൻ ഏറെ ആഗ്രഹിക്കുന്നു ഇവർ ഒരുമിക്കാൻ'; വീണ്ടും അതേ ഊഞ്ഞാലിൽ അനുമോളും അനീഷും! Bigg Boss Malayalam Season 7
"ചെക്ക് ബൗൺസ് ആയി എന്ന് പഠിപ്പിച്ചുവിട്ട ആളും ചെക്ക് കൊടുത്തുവിട്ട ആളും പോയി പറയു. റിയാസും നല്ല വിഷമത്തിൽ ആണ്. ഞങ്ങൾ ലക്ഷ്മിയെ അവിടെ കഷ്ടപ്പെട്ട് നിർത്തിയതിനുള്ള പണം ബാങ്കിലേക്ക് ഇടാൻ പറഞ്ഞാൽ മതി, ലക്ഷ്മിയെ പരിഹസിച്ച് ശോഭ പറഞ്ഞു.
Also Read: എന്തെല്ലാം തരികിട കാണിച്ചെന്ന് അക്ബർ; കെട്ടിപ്പിടിച്ച് ഷാനവാസ്; Bigg Boss Malayalam Season 7
ലക്ഷ്മി ഫേക്ക് കുലസ്ത്രീ ആണ്. എപ്പോഴും തനിക്ക് അങ്ങനെ തന്നെയാണ് തോന്നിയിട്ടുള്ളത് എന്നും ശോഭ വ്യക്തമാക്കുന്നു.ബിഗ് ബോസ് ഹൗസിലെ ഹോട്ടൽ ടാസ്കിൽ പോയപ്പോൾ മനസ് ശുദ്ധമാക്കാൻ ആണ് ഞാൻ പറഞ്ഞത്. ഇന്നും അത് തന്നെയാണ് പറയുന്നത് എന്നും ശോഭ ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പ്രതികരിച്ചു.
Also Read: പുറത്തുപോയവർ തിരിച്ചെത്തുന്നു, പക വീട്ടലും ട്രിഗർ ഗെയിമും പ്രതീക്ഷിക്കാം?: Bigg Boss Malayalam 7
ബിഗ് ബോസിന്റെ ഈ സീസണിൽ 16 ലക്ഷം രൂപയുടെ പിആർ ആണ് കൊടുത്തിരിക്കുന്നത് എന്ന് അനുമോൾ തന്നോട് പറഞ്ഞതായി നെവിൻ ഹൗസിൽ വെച്ച് വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസിൽ നിന്ന് എവിക്ട് ആയി പോയ മത്സരാർഥികളുടെ റീഎൻട്രിയിൽ ശൈത്യയും അനുമോളുടെ പിആറിനെ കുറിച്ച് തുറന്നടിച്ചു. തന്റെ അച്ഛന്റെ കയ്യിൽ നിന്ന് പണം വാങ്ങി തനിക്കെതിരെ തന്നെ പ്രവർത്തിച്ചു എന്നാണ് ശൈത്യ ഹൗസിൽ വെച്ച് പറഞ്ഞത്.
Also Read: അനുമോൾ കബളിപ്പിച്ചതാണോ? മൂന്നാമതൊരാൾ വന്ന് കുത്തിപ്പൊക്കണ്ട; കലിപ്പിച്ച് അനീഷ്; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us