scorecardresearch

ബിഗ് ബോസ് വിജയി ആരാവും? എഐയുടെ പ്രവചനങ്ങൾ ഇങ്ങനെ; Bigg Boss Malayalam Season 7 Grand Finale

Bigg Boss Malayalam Season 7 Grand Finale: വിവാദങ്ങൾ നിറഞ്ഞതായിരുന്നെങ്കിലും സീസണിൽ ഉടനീളം ആക്ടീവായി ഗെയിം കളിച്ചു. അതിന് ആരാധകരെ സൃഷ്ടിക്കാനായി

Bigg Boss Malayalam Season 7 Grand Finale: വിവാദങ്ങൾ നിറഞ്ഞതായിരുന്നെങ്കിലും സീസണിൽ ഉടനീളം ആക്ടീവായി ഗെയിം കളിച്ചു. അതിന് ആരാധകരെ സൃഷ്ടിക്കാനായി

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 7 Aneesh and Anumol Issue

Source: Screengrab

Bigg Boss malayalam Season 7 Grand Finale: ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ വിജയി ആരാവും? കോമണറായി ഹൗസിലേക്ക് എത്തിയ അനീഷ്, പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥിയായ അനുമോൾ എന്നിവരിൽ ഒരാളാവും ഈ സിസണിലെ വിന്നർ എന്ന് ഏറെ കുറെ ഉറപ്പിച്ച് കഴിഞ്ഞു. എഐ കാലത്താണല്ലോ നമ്മൾ ജീവിക്കുന്നത്. ചാറ്റ്ജിപിടിയും ജെമിനിയുമെല്ലാം ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ വിന്നർ ആരാവും എന്നാണ് പ്രവചിക്കുന്നത് എന്ന് നിങ്ങൾ നോക്കിയോ? 

Advertisment

ചാറ്റ്ജിപിടിയുടെ പ്രവചനം അനുമോൾ വിന്നറാവും എന്നാണ്. ഇടൈംസിന്റെ പോളിൽ അനുമോൾക്ക് 53 ശതമാനം വോട്ട് കിട്ടിയത് ചൂണ്ടിയാണ് അനുമോൾ ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണിലെ വിജയിയാവും എന്ന് ചാറ്റ്ജിപിറ്റി പറയുന്നത്. അനുമോൾ വിജയിയാവാനുള്ള കാരണങ്ങളായി ചാറ്റ്ജിപിടി ചൂണ്ടിക്കാണിക്കുന്നത് ഇവയാണ്, ഏഴാം സീസണിന്റെ തുടക്കം മുതൽ ഹൗസിൽ തന്റെ സാന്നിധ്യം അറിയിച്ച് സ്ക്രീൻസ്പേസ് കണ്ടെത്താൻ അനുമോൾക്ക് സാധിച്ചു. അനുമോളുടെ ശക്തമായ വ്യക്തിത്വം ഗുണം ചെയ്തു. വിവാദങ്ങൾ നിറഞ്ഞതായിരുന്നെങ്കിലും സീസണിൽ ഉടനീളം ആക്ടീവായി ഗെയിം കളിച്ചു. അതിന് ആരാധകരെ സൃഷ്ടിക്കാനും ആയി. 

Also Read: പോരുന്നോ അനീഷിന്റെ കോടന്നൂർക്ക്? അനുമോളോട് ചോദിച്ച് ഷാനവാസ്; Bigg Boss Malayalam Season 7

രണ്ടാം സ്ഥാനത്ത് അനീഷിനെയാണ് ചാറ്റ്ജിപിടി പ്രവചിക്കുന്നത്. എന്നാൽ അനുമോളെ അട്ടിമറിച്ച് അനീഷ് വിന്നറാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നും ചാറ്റ്ജിപിടി ചൂണ്ടിക്കാണിക്കുന്നു. ഷോയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു കോമണർ ടാഗോടെ എത്തിയ പുരുഷ മത്സരാർഥി ഫൈനലിസ്റ്റ് ആവുന്നത്. ഒരു സാധാരണക്കാരൻ എന്ന ടാഗ് തന്നെ അനീഷിന് അനുകൂലമായി വോട്ട് ചെയ്യാൻ പ്രേക്ഷകരെ പ്രേരിപ്പിച്ചു എന്നാണ് ചാറ്റ്ജിപിടിയുടെ വിലയിരുത്തൽ. മൂന്നാം സ്ഥാനത്ത് അക്ബർ എത്തുമെന്നാണ് ചാറ്റ്ജിപിടിയുടെ പ്രവചനം. 

Advertisment

Also Read: അനുമോളുടെ പി ആർ ടീമിനെയും മാരാരെയും വെല്ലുവിളിച്ച് തൊപ്പിയുടെ സർജിക്കൽ സ്ട്രൈക്ക്? കഥ മാറുമോ? Bigg Boss Malayalam 7

ബിഗ് ബോസ് കിരീടം തൂക്കുന്നതാരെന്ന് ജെമിനിയുടെ പ്രവചനം

അനുമോൾ ബിഗ് ബോസ് മലയാളം സീസൺ 7 കിരീടം തൂക്കും എന്നാണ് ജെമിനിയുടെ പ്രവചനം. മറ്റ് പബ്ലിക് പോളുകളിലെല്ലാം അനുമോൾക്ക് ആണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് എന്ന് ചൂണ്ടിക്കാണിച്ചാണ് വിന്നർ അനുമോളാകുമെന്ന ജെമിനിയുടെ പ്രവചനം. അനുമോളുടെ ശക്തമായ വ്യക്തിത്വം, ഗെയിമിലെ തന്ത്രങ്ങളിൽ കാണിക്കുന്ന മികവ്, ബിഗ് ബോസിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ഉണ്ടായിരുന്ന പ്രേക്ഷക പിന്തുണ എന്നിവയാണ് അനുമോളെ ഒന്നാമത് എത്താൻ തുണച്ചത് എന്ന് കാരണമായി ജെമിനി പ്രവചിക്കുന്നു. 

Also Read: ശിവാംഗിയേയും ഞെട്ടിച്ച് രേണു സുധിയുടെ 'വസീഗര'; അവിടേം തൂക്കി! Bigg Boss Malayalam 7 Grand Finale

രണ്ടാം സ്ഥാനത്ത് അനീഷ് വരും എന്നാണ് ജെമിനിയും പ്രവചിക്കുന്നത്. മൂന്നാം സ്ഥാനത്ത് അക്ബറും നാലാമത് നെവിനും അഞ്ചാമത് ഷാനവാസും വരും എന്നാണ് ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയെ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ജെമിനി പ്രവചിക്കുന്നത്. ചാറ്റ്ജിപിടിയുടെ പ്രവചനവും ഇങ്ങനെയാണ്, അനുമോൾ, അനീഷ്, അക്ബർ, നെവിൻ, ഷാനവാസ്. 

Also Read: ആസിഫ് അലിയൊന്നും നമ്മളെ പോലെ റിച്ച് അല്ലെന്നേ; റിമിയുടെ വീഡിയോ, കുഞ്ചന്റെ കൗണ്ടർ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: