/indian-express-malayalam/media/media_files/2025/11/09/anumol-2025-11-09-23-28-18.jpg)
Bigg Boss Malayalam Season 7 Grand Finale Winner
Bigg Boss malayalam Season 7 Grand Finale Winner: ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ. പിആർ വിവാദം ശക്തമായ സീസണിൽ അതിന്റെ അലയൊലികൾക്കിടയിൽ നിന്നാണ് അനുമോൾ ട്രോഫി ഉയർത്തുന്നത്. കോമണർ എന്ന ടാഗോടെ ബിഗ് ബോസ് ഹൗസിൽ എത്തിയ അനീഷ്, പ്രേക്ഷകരുടെ പ്രിയതാരങ്ങളും പരിചിത മുഖങ്ങളുമായിരുന്നവരെ പിന്നിലാക്കിയാണ് രണ്ടാം സ്ഥാനം പിടിച്ചത്. സീസണിന്റെ തുടക്കം മുതൽ അവസാനം വരെ ഹൗസിൽ ശക്തമായ സാന്നിധ്യം അറിയിച്ച് ഗെയിം കളിച്ച ഷാനവാസ് ആണ് മൂന്നാം സ്ഥാനത്ത്. അവസാന ആഴ്ചകളിലെ പ്രകടനങ്ങളുടെ ബലത്തിൽ വോട്ടിങ്ങിൽ വലിയ മുന്നേറ്റം നടത്തിയാണ് നെവിൻ നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. അക്ബർ ആണ് അഞ്ചാമത്.
അനുമോളുടെ ബിഗ് ബോസിലെ നൂറ് ദിനങ്ങളിൽ ഭൂരിഭാഗവും വിവാദങ്ങളാൽ നിറഞ്ഞതായിരുന്നു. കരച്ചിൽ ഡ്രാമ എന്ന വിമർശനങ്ങൾ ശക്തമായിരുന്നെങ്കിലും പ്രേക്ഷകരുടെ പിന്തുണ അനുമോൾക്ക് കിട്ടി. ബിഗ് ബോസ് ട്രോഫിയുമായി അനുമോൾ തിരിച്ചെത്തുമ്പോൾ പക്ഷേ പിആർ വിവാദങ്ങൾ താരത്തിന്റെ ആ സന്തോഷത്തിന് കരിനിഴൽ വീഴ്ത്താൻ സാധ്യതയുണ്ട്. പിആറിന്റെ ബലത്തിൽ ആണ് അനുമോൾ ബിഗ് ബോസ് വിജയി ആയിരിക്കുന്നത് എന്ന ആരോപണങ്ങൾ അത്ര പെട്ടെന്ന് കെട്ടടങ്ങിയേക്കില്ല.
Also Read: പോരുന്നോ അനീഷിന്റെ കോടന്നൂർക്ക്? അനുമോളോട് ചോദിച്ച് ഷാനവാസ്; Bigg Boss Malayalam Season 7
16 ലക്ഷം രൂപയുടെ പിആർ ആണ് അനുമോൾ കൊടുത്തിരിക്കുന്നത് എന്ന് ആരോപിച്ച് സഹ മത്സരാർഥികൾ അനുമോളെ ഹൗസിനുള്ളിൽ നേരിട്ടിരുന്നു. അനുമോളുടെ പിആർ മറ്റ് മത്സരാർഥികളുടെ ജീവിതത്തെ ബാധിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നു എന്ന് പറഞ്ഞ് ശൈത്യ ഉൾപ്പെടെയുള്ളവർ അനുമോൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. എവിക്ട് ആയ മത്സരാർഥികളുടെ റിഎൻട്രിയിൽ കടുത്ത ആക്രമണം നേരിട്ടിട്ടും അനുമോൾക്ക് ലഭിക്കുന്ന വോട്ടിനെ അത് ബാധിച്ചില്ല.
Also Read: അനുമോളുടെ പി ആർ ടീമിനെയും മാരാരെയും വെല്ലുവിളിച്ച് തൊപ്പിയുടെ സർജിക്കൽ സ്ട്രൈക്ക്? കഥ മാറുമോ? Bigg Boss Malayalam 7
ആര്യനും ജിസേലും തമ്മിലുള്ള വിഷയം അനുമോൾ ഉയർത്തിയത് ഹൗസിനുള്ളിലും പുറത്തും വലിയ അലയൊലിയാണ് സൃഷ്ടിച്ചത്. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാലിൽ നിന്ന് അനുമോൾക്ക് രൂക്ഷമായ വിമർശനം നേരിട്ടു. എന്നാൽ താൻ പറഞ്ഞ കാര്യത്തിൽ അനുമോൾ ഉറച്ച് തന്നെ നിന്നു. ജിസേലുമായി അനുമോൾ ഏറെ കൊമ്പുകോർത്തിരുന്നു സീസണിന്റെ ആദ്യ ആഴ്ചകളിൽ.
Also Read: ശിവാംഗിയേയും ഞെട്ടിച്ച് രേണു സുധിയുടെ 'വസീഗര'; അവിടേം തൂക്കി! Bigg Boss Malayalam 7 Grand Finale
ബിഗ് ബോസ് മലയാളം സീസൺ 7 ഓർക്കാൻ പോകുന്നത് പ്ലാച്ചിയുടെ പേരിലും പട്ടായ ഗേൾസിന്റെ പേരിലും കൂടിയാണ്. ആദില, നൂറ എന്നിവർക്കൊപ്പമുള്ള അനുമോളുടെ സൗഹൃദം പ്രേക്ഷകർക്ക് കൗതുകമായിരുന്നു. എന്നാൽ പലപ്പോഴും രണ്ട് കൂട്ടരും തമ്മിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായി. എവിക്ട് ആവുന്നതിന് മുൻപ് വരെ അനുമോൾക്കെതിരെയാണ് ആദില കളിച്ചത്. ഇതിനെല്ലാം കരഞ്ഞും ഒറ്റപ്പെട്ടിരുന്നുമായിരുന്നു അനുമോളുടെ മറുപടി.
Also Read: ആസിഫ് അലിയൊന്നും നമ്മളെ പോലെ റിച്ച് അല്ലെന്നേ; റിമിയുടെ വീഡിയോ, കുഞ്ചന്റെ കൗണ്ടർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us