/indian-express-malayalam/media/media_files/2025/11/08/bigg-boss-malayalam-season-7-grand-finale-shanavas-and-sai-krishna-2025-11-08-21-07-03.jpg)
Source: Screengrab
Bigg Boss malayalam Season 7 Grand Finale: ബിഗ് ബോസ് മലയാളം സീസൺ 7 വിജയി ആര് എന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണുള്ളത്. ഫിനാലെ വീക്കിലെ രണ്ടാമത്തെ എവിക്ഷനിലൂടെ നൂറ പുറത്തായിരുന്നു. ഇതോടെ അനുമോൾ, അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ എന്നിവരാണ് ഏഴാം സീസണിലെ ടോപ് 5. ഗ്രാൻഡ് ഫിനാലെയ്ക്ക് മുൻപ് ഫൈനൽ 5 കണ്ടസ്റ്റന്റ് ആയ ഷാനവാസിന്റെ ഫാൻസിനെ പ്രകോപിപ്പിച്ചാണ് ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർഥിയായ സായ് കൃഷ്ണയുടെ പ്രതികരണം വരുന്നത്.
"ഷാനവാസിന് ആ പണപ്പെട്ടി ടാസ്ക് മര്യാദയ്ക്ക് കളിച്ചിരുന്നു എങ്കിൽ കുറച്ച് പണം എങ്കിലും ലഭിക്കുമായിരുന്നു. ഇനി പുറത്ത് ഇറങ്ങുമ്പോൾ വേറെ വല്ല പേരുമായിരിക്കും ലഭിക്കുക. അങ്ങനെ രണ്ട് പേര് മലപ്പുറത്ത് നിന്ന് ബിഗ് ബോസിൽ പോയി വാഴയായി എന്ന് പറയും. വേറെ ഒന്നും നടക്കില്ല," ഓൺലൈൻ മാധ്യമങ്ങളോട് സായി കൃഷ്ടണയുടെ വാക്കുകൾ ഇങ്ങനെ.
Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങുന്ന അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7
ബിഗ് ബോസിന്റെ ആറാം സീസണിൽ മണി ടാസ്ക് വീക്കിൽ പണപ്പെട്ടി എടുത്ത് സായ് പുറത്തുവന്നിരുന്നു. ഷാനവാസിനെ കുറിച്ചുള്ള സായിയുടെ പ്രതികരണത്തിന്റെ വിഡിയോയ്ക്കടിയിൽ രൂക്ഷമായ കമന്റുകൾ ആണ് വരുന്നത്. നിന്നെ പോലെ ഷാനവാസ് വാഴയല്ല എന്നാണ് ഷാനവാസ് ആരാധകർ സായിയോട് പറയുന്നത്.
Also Read: നൂറ ബിഗ് ബോസിൽ നിന്ന് പുറത്ത്; ഫൈനൽ 5 കണ്ടസ്റ്റൻസ് ഇവർ; Bigg Boss Malayalam Season 7
"ഒരിക്കലും ഷാനവാസിനെ കുറ്റം പറയില്ല. പണപ്പെട്ടി എടുത്ത് ഓടിയ നീയാണ് മരവാഴ. ഇയാൾക്ക് പണപ്പെട്ടിയെ കുറിച്ചുള്ള വിചാരമേയുള്ളു. വിരുന്ന് കാരനെ പോലെ വന്ന് ആപ്പിളും തിന്ന് പണപ്പെട്ടിയും എടുത്ത് ഓടിയവനാണ് ഈ പറയുന്നത്," ഇങ്ങനെയെല്ലാമാണ് കമന്റുകൾ വരുന്നത്.
View this post on InstagramA post shared by VOICE OF Kerala ENTERTAINMENT PLUS (@voiceofkerala.plus)
Also Read: എന്തെല്ലാം തരികിട കാണിച്ചെന്ന് അക്ബർ; കെട്ടിപ്പിടിച്ച് ഷാനവാസ്; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us