/indian-express-malayalam/media/media_files/2025/11/08/bigg-boss-malayalam-season-7-grand-finale-renu-sudhi-song-2025-11-08-21-47-52.jpeg)
Source: Screengrab
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത് രേണു സുധിയുടെ ഗെയിം എങ്ങനെ എന്ന് അറിയാനായിരുന്നു. എന്നാൽ പ്രേക്ഷകരെ നിരാശപ്പെടുത്തിയായിരുന്നു രേണു സുധിയുടെ ബിഗ് ബോസ് ഹൗസിലെ ദിവസങ്ങൾ. എനിക്ക് ഇവിടെ നിൽക്കാൻ വയ്യ, വീട്ടിൽ പോകണം ബിഗ് ബോസെ എന്ന് പറഞ്ഞായിരുന്നു രേണു ദിവസങ്ങൾ തള്ളിനീക്കിയത്. എന്നാൽ ഫിനാലെയ്ക്ക് മുൻപുള്ള റീഎൻട്രിയിലെ വരവോടെ രേണു ഞെട്ടിച്ചു. പിന്നാലെ പാട്ട് പാടിയും ബിഗ് ബോസിൽ നിന്ന് വൈറലാവുകയാണ് രേണു.
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ എല്ലാ മത്സരാർഥികളുടേയും റിഎൻട്രി സമയത്ത് ശിംവാഗിയുടെ മ്യൂസിക് കൺസേർട്ട് ഹൗസിനുള്ളിൽ ഒരുക്കിയിരുന്നു. ഇതിൽ പാട്ടുപാടിയും ചുവടുവെച്ചും സീസണിലെ മത്സരാർഥികളെല്ലാം ആഘോഷിച്ചു. അതിൽ രേണു സുധി 'വസീഗര' എന്ന പാട്ട് പാടിയാണ് എല്ലാവരേയും ഞെട്ടിച്ചത്.
Also Read: "ഷാനവാസ് മലപ്പുറത്ത് നിന്ന് ബിഗ് ബോസിൽ പോയി വാഴയായി; ഇനി വേറെ വല്ല പേരും കിട്ടും" ; Bigg Boss Malayalam 7 Grand Finale
രേണു സുധി ആസ്വദിച്ച് പാടിയത് ഹൗസ്മേറ്റ്സിനും പ്രേക്ഷകർക്കും കൗതുകമായി. അവിടേയും രേണു സുധി തന്നെ തൂക്കി എന്നാണ് പാട്ടിന് കയ്യടിച്ച് വരുന്ന കമന്റുകൾ. രേണുവിന്റെ ഹിറ്റ് ഡയലോഗ് ആയ രേണു ഫ്ളവർ അല്ലടാ ഫയർ ആണ് എന്ന കമന്റ് വിഡിയോയ്ക്കടിയിൽ ഓർമിപ്പിക്കുന്നവരും ഉണ്ട്. നെഗറ്റീവ് കമന്റുകൾ കാര്യമാക്കേണ്ടതില്ല എന്ന് രേണുവിനോട് പറയുന്നവരും ഉണ്ട്.
Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങുന്ന അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7
ബിഗ് ബോസിൽ രേണുവിന് പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടായിരുന്നു. മക്കളെ കാണാതിരിക്കാനുള്ള ബുദ്ധിമുട്ട് എന്നെല്ലാം ആണ് രേണു പറഞ്ഞുകൊണ്ടിരുന്നത്. വോട്ടിന്റെ കാര്യത്തിൽ രേണുവിന് പ്രേക്ഷകരുടെ പിന്തുണ കിട്ടിയിരുന്നു. എന്നാൽ എനിക്ക് ഇവിടെ പറ്റുന്നില്ല എന്ന് രേണു ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നതോടെ മോഹൻലാൽ ഹൗസിനുള്ളിലേക്ക് വന്ന എപ്പിസോഡിൽ രേണുവിനെ തിരികെ കൊണ്ടുപോയി. രേണു ഷോ ക്വിറ്റ് ചെയ്തതിന് എതിരേയും വിമർശനം വന്നിരുന്നു.
Also Read: നൂറ ബിഗ് ബോസിൽ നിന്ന് പുറത്ത്; ഫൈനൽ 5 കണ്ടസ്റ്റൻസ് ഇവർ; Bigg Boss Malayalam Season 7
ബിഗ് ബോസിന് ശേഷവും ബുദ്ധിപൂർവ്വം കരിയർ പടുത്തുയർത്തുകയാണ് രേണു. ബിഗ് ബോസിൽ നൂറ് ദിവസം നിന്നാൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ തുക രേണു ഇപ്പോൾ സമ്പാദിക്കുന്നു. കേരളത്തിൽ മാത്രമല്ല, വിദേശത്തുനിന്നും രേണുവിനെ തേടി ഉദ്ഘാടന ക്ഷണങ്ങൾ എത്തുന്നുണ്ട്. ദുബായിലും ബഹ്റൈനിലുമൊക്കെ പ്രമോഷനുമായി തിരക്കിലായിരുന്നു രേണു.
Also Read: എന്തെല്ലാം തരികിട കാണിച്ചെന്ന് അക്ബർ; കെട്ടിപ്പിടിച്ച് ഷാനവാസ്; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us