/indian-express-malayalam/media/media_files/2025/11/09/bigg-boss-malayalam-season-7-grand-finale-nevin-2025-11-09-14-22-26.jpg)
Source: Screengrab
Bigg Boss malayalam Season 7 Grand Finale: ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ എന്റർടെയ്നർ ആരെന്ന് ചോദിച്ചാൽ ഭൂരിഭാഗം പ്രേക്ഷകരും പറയുക നെവിന്റെ പേരാകും. ഏഴിന്റെ പണിയുടെ സീസണിൽ ഭക്ഷണം കിട്ടാൻ കണ്ടസ്റ്റൻസ് പെടാപ്പാട് പെട്ടപ്പോൾ ഫുഡ് മോഷ്ടിച്ച് കഴിച്ച് വയറും നിറച്ച് നെവിൻ കണ്ടന്റും ഉണ്ടാക്കി. ഇതുപോലൊരു മത്സരാർഥി ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്ന് നെവിൻ തന്നെ പറയുന്നു. നെവിന്റെ ഭക്ഷണത്തിനോടുള്ള താത്പര്യത്തെ കുറിച്ച് ബിഗ് ബോസ് മലയാളം സീസൺ 6ലെ കണ്ടസ്റ്റൻ്റ് ആയ അഭിഷേകിന്റെ വാക്കുകളും പ്രേക്ഷകർക്ക് കൗതുകമായിരുന്നു.
മന്തിയിൽ ലെഗ് പീസ് ആണ് കിട്ടുന്നത് എങ്കിൽ നെവിൻ വലിയ പ്രശ്നം ഉണ്ടാക്കും എന്നാണ് അഭിഷേക് ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറയുന്നത്. അഭിഷേകിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ് ഫുഡിന്റെ കാര്യത്തിൽ ബിഗ് ബോസ് ഹൗസിൽ നെവിൻ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെയാണ് പുറത്ത് യഥാർഥ ജീവിതത്തിലും എന്ന്.
Also Read: പോരുന്നോ അനീഷിന്റെ കോടന്നൂർക്ക്? അനുമോളോട് ചോദിച്ച് ഷാനവാസ്; Bigg Boss Malayalam Season 7
മന്തി വരുമ്പോ ആദ്യം തന്നെ ചാടി നെവിൻ ചെസ്റ്റ് പീസ് എടുക്കും. അത് മാത്രമല്ല, ഫുഡ് ഓൺലൈൻ ഓർഡർ ചെയ്തപ്പോൾ ലഭിച്ച ചിക്കൻ പീസ് ചെറുതായിരുന്നു എന്ന് പറഞ്ഞ് കെഎഫ്സിയിൽ പോയി നെവിൻ വഴക്കുണ്ടാക്കിയിട്ടുണ്ടെന്നും അഭിഷേക് പറഞ്ഞു. സോഷ്യൽ മീഡിയയിൽ ലൈവ് വന്നായിരുന്നു ചിക്കൻ പീസ് ചെറുതായത് ചൂണ്ടിയുള്ള നെവിന്റെ പ്രതിഷേധം.
Also Read: അനുമോളുടെ പി ആർ ടീമിനെയും മാരാരെയും വെല്ലുവിളിച്ച് തൊപ്പിയുടെ സർജിക്കൽ സ്ട്രൈക്ക്? കഥ മാറുമോ? Bigg Boss Malayalam 7
"കെഎഫ്സിയിൽ നിന്ന് സ്വിഗ്ഗിയിലൂടെ നെവിൻ ഒരിക്കർ ഓർഡർ ചെയ്തു. കിട്ടിയത് ചെറിയ പീസ് ആണ് എന്ന് പറഞ്ഞ് അവൻ വീട്ടിൽ നിന്ന് വണ്ടിയെടുത്ത് കെഎഫ്സിയിൽ പോയി. എനിക്ക് എന്തുകൊണ്ട് നിങ്ങൾ ചെറുത് തന്നു, എനിക്ക് ചെസ്റ്റ് പീസ് ആണ് വേണ്ടത് എന്ന് പറഞ്ഞ് നെവിൻ പ്രശ്നം ഉണ്ടാക്കി."
Also Read: ശിവാംഗിയേയും ഞെട്ടിച്ച് രേണു സുധിയുടെ 'വസീഗര'; അവിടേം തൂക്കി! Bigg Boss Malayalam 7 Grand Finale
"ഈ സംഭവത്തിന്റെ ലൈവ് വിഡിയോ അവന്റെ സോഷ്യൽ മീഡിയോ അക്കൗണ്ടിലുണ്ട്. നെവിന്റെ അക്കൗണ്ട് ഇപ്പോൾ പ്രൈവറ്റ് ആണ്. സ്വിഗ്ഗിയിൽ ഓർഡർ ചെയ്യുന്ന സമയത്ത് ഇൻസ്ട്രക്ഷൻസിൽ Need Biggest Piece എന്ന് എഴിതിയെന്നാണ് നെവിൻ പറയുന്നത്. അവന് കിട്ടിയ പീസ് പൊക്കി പിടിച്ചിട്ടായിരുന്നു ലൈവ് ചെയ്തത്," അഭിഷേക് പറഞ്ഞു.
Also Read: ആസിഫ് അലിയൊന്നും നമ്മളെ പോലെ റിച്ച് അല്ലെന്നേ; റിമിയുടെ വീഡിയോ, കുഞ്ചന്റെ കൗണ്ടർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us