/indian-express-malayalam/media/media_files/2025/11/08/bigg-boss-malayalam-season-7-grand-finale-finalist-salary-2025-11-08-19-06-46.jpg)
/indian-express-malayalam/media/media_files/2025/11/08/bigg-boss-malayalam-season-7-grand-finale-2025-11-08-18-53-17.jpg)
24 മത്സരാർത്ഥികൾ പങ്കെടുത്ത ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ ഗ്രാൻഡ് ഫിനാലെ സമാപിച്ചിരിക്കുകയാണ്. അനുമോൾ ആണ് ഷോയിൽ വിജയിയായിരിക്കുന്നത്. രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ യഥാക്രമം അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ എന്നിവർ നേടി.
/indian-express-malayalam/media/media_files/m2n7GyJN42Six8fD36zx.jpg)
വിജയിക്ക് പ്രഖ്യാപിച്ച 50 ലക്ഷം രൂപയിൽ നിന്ന്, 'ബിഗ് ബാങ്ക് വീക്ക്' ടാസ്കുകളിലൂടെ മത്സരാർത്ഥികൾ നേടിയ തുക കുറയ്ക്കുന്നതിനാൽ, ടൈറ്റിൽ വിന്നറായ അനുമോൾക്ക് ലഭിച്ചത് 42.55 ലക്ഷം രൂപയാണ്. ഈ സമ്മാനതുകയ്ക്ക് 30% വരെ നികുതി ബാധകമാകും.
/indian-express-malayalam/media/media_files/2025/10/23/anumol-2-2025-10-23-14-30-02.jpg)
അനുമോൾ ഒന്നാമത്
ഫൈനലിസ്റ്റുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന മത്സരാർത്ഥി അനുമോളാണ്. പ്രതിദിനം 65,000 രൂപ എന്ന കണക്കിൽ 100 ദിവസം പൂർത്തിയാക്കുമ്പോൾ അനുമോൾക്ക് പ്രതിഫലമായി മാത്രം ലഭിക്കുക ഏകദേശം 65 ലക്ഷം രൂപയാണ്. സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങുന്ന മത്സരാർത്ഥി എന്ന കൗതുകം കൂടിയുണ്ട് അനുമോളുടെ കാര്യത്തിൽ.
/indian-express-malayalam/media/media_files/2025/10/09/bigg-boss-malayalam-season-7-shanavas-2025-10-09-12-41-24.jpg)
ഷാനവാസിന്റെ നേട്ടം
മിനിസ്ക്രീൻ താരമായ ഷാനവാസ് ഷാനു പ്രതിദിനം 35,000 രൂപയാണ് പ്രതിഫലം കൈപ്പറ്റുന്നത്. 100 ദിവസത്തെ അദ്ദേഹത്തിന്റെ മൊത്തം വരുമാനം ഏകദേശം 35 ലക്ഷം രൂപയാണ്.
/indian-express-malayalam/media/media_files/2025/10/18/bigg-boss-malayalam-season-7-akbar-nevin-2025-10-18-15-46-50.jpeg)
അക്ബറും നെവിനും നേടുന്നത്
അക്ബർ ഖാനും നെവിനും പ്രതിദിനം ഏകദേശം ₹5,000 രൂപ വീതമാണ് പ്രതിഫലം നേടുന്നത്. ഈ കണക്കനുസരിച്ച് ഇരുവരുടെയും 100 ദിവസത്തെ വരുമാനം ഏകദേശം 5 ലക്ഷം രൂപ വീതമായിരിക്കും.
/indian-express-malayalam/media/media_files/2025/09/08/bigg-boss-malayalam-season-7-aneesh-2025-09-08-15-25-09.jpg)
പ്രതിഫലത്തേക്കാൾ പ്രശസ്തിയുമായി തിരിച്ചിറങ്ങുന്ന അനീഷ്
കോമണർ വിഭാഗത്തിൽ എത്തിയ അനീഷിന് സെലിബ്രിറ്റികളെപ്പോലെ വലിയ പ്രതിഫലം ലഭിക്കില്ല. അനീഷിന്റെ പ്രതിദിന ശമ്പളം അടിസ്ഥാന നിരക്കായ 3,500 മുതൽ 5,000 വരെ ആയിരിക്കാനാണ് സാധ്യത. എങ്കിലും, ഷോയിലൂടെ വലിയ രീതിയിൽ പോപ്പുലാരിറ്റി നേടാൻ അനീഷിന് കഴിഞ്ഞിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us