scorecardresearch

പോരുന്നോ അനീഷിന്റെ കോടന്നൂർക്ക്? അനുമോളോട് ചോദിച്ച് ഷാനവാസ്; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: അനീഷും ഷാനവാസും തോളത്ത് കയ്യിട്ട് ഹൗസിനുള്ളിലൂടെ നടക്കുന്ന സമയം അനുമോൾ കടന്ന് വരുമ്പോഴുള്ള ഇവരുടെ ഡയലോഗ് ആണ് രസകരം.

Bigg Boss Malayalam Season 7: അനീഷും ഷാനവാസും തോളത്ത് കയ്യിട്ട് ഹൗസിനുള്ളിലൂടെ നടക്കുന്ന സമയം അനുമോൾ കടന്ന് വരുമ്പോഴുള്ള ഇവരുടെ ഡയലോഗ് ആണ് രസകരം.

author-image
Television Desk
New Update
Bigg Boss Malayalam Season 7 Aneesh Anumol and Shanavas

Source: Screengrab

Bigg Boss malayalam Season 7 Grand Finale: ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ വിജയി ആരാണ് എന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. ഗ്രാൻഡ് ഫിനാലെയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ബിഗ് ബോസ് മലയാളം സീസണിന്റെ ലൈവ് ജിയോഹോട്സ്റ്റാർ ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ അവസാനിപ്പിച്ചിരുന്നു. അതിന് മുൻപ്, ഫൈനൽ ഫൈവ് കണ്ടസ്റ്റൻസ് ഹൗസിലെ അവസാന നിമിഷങ്ങൾ ആസ്വദിക്കുന്ന വിഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. 

Advertisment

അനീഷും ഷാനവാസും തോളത്ത് കയ്യിട്ട് ഹൗസിനുള്ളിലൂടെ നടക്കുന്ന സമയം അനുമോൾ കടന്ന് വരുമ്പോഴുള്ള ഇവരുടെ ഡയലോഗ് ആണ് രസകരം. പാടവരമ്പത്തിലൂടെ എന്ന പാട്ടും പാടിയാണ് അനീഷിനൊപ്പം ഷാനവാസ് നടന്ന് വരുന്നത്. ഈ സമയം അനു ഇവരുടെ അടുത്തേക്ക് വന്നു. പോരുന്നോ, ഞങ്ങൾ ഒരു വഴിക്ക് പോവുകയാണ് എന്ന് അനുവിനോട് ഷാനവാസ് പറഞ്ഞു. എവിടേക്ക് എന്ന് അനു ചോദിച്ചപ്പോൾ അനീഷിനെ ഷാനവാസ് ഒരു നിമിഷം നോക്കി. 

Also Read: അനുമോളുടെ പി ആർ ടീമിനെയും മാരാരെയും വെല്ലുവിളിച്ച് തൊപ്പിയുടെ സർജിക്കൽ സ്ട്രൈക്ക്? കഥ മാറുമോ? Bigg Boss Malayalam 7

അനുവിന്റെ അടുത്ത് നിന്ന് ഷാനവാസിനെ വലിച്ച് കൊണ്ടുപോകാൻ അനീഷ് നോക്കി. പക്ഷേ പറ്റിയില്ല. പോകുന്നത് കോടന്നൂർക്കാണ്, ആ മഞ്ഞ പെയിന്റ് അടിച്ച വീട്ടിലേക്ക്, പോരുന്നോ എന്ന് ഷാനവാസ് അനുവിനോട് ചോദിച്ചു. ഇത് കേട്ട് മൈൻഡാക്കാതെ അനു നടന്ന് പോയി. പിന്നാലെ അനീഷ് വിവാഹാഭ്യർഥന നടത്തിയ വിധത്തെ ഷാനവാസ് ട്രോളി. 

Advertisment

Also Read: ശിവാംഗിയേയും ഞെട്ടിച്ച് രേണു സുധിയുടെ 'വസീഗര'; അവിടേം തൂക്കി! Bigg Boss Malayalam 7 Grand Finale

ഇങ്ങനെയാണ് ചോദിക്കേണ്ടത്, അല്ലാതെ എനിക്ക് വിവാഹം കഴിക്കാൻ താത്പര്യം ഉണ്ട് എന്നല്ല പറയേണ്ടത് എന്ന് അനീഷിനെ കളിയാക്കിക്കൊണ്ട് ഷാനവാസ് പറഞ്ഞു. കഴിഞ്ഞ കാര്യങ്ങൾ എന്തിനാണ് എടുത്തിടുന്നത് എന്ന് ചോദിച്ച് ഷാനവാസിനെ കാലുകൊണ്ട് ഇടിക്കുകയാണ് അനീഷ്. 

Also Read: അനുമോളേ, ആ കപ്പ് വാങ്ങി പിആറിനു കൊടൂക്കൂ; സർകാസം പോസ്റ്റുമായി ദിയ സന; Bigg Boss Malayalam 7

'എനിക്ക് ഇവിടെ നിന്ന് പോകണ്ട ഷാനവാസ്'

ഗ്രാൻഡ് ഫിനാലെയ്ക്ക് മുൻപുള്ള അവസാന ദിവസം ഷാനവാസിനോട് അനീഷ് പറയുന്നത് എനിക്ക് ഇവിടെ നിന്ന് പോകേണ്ട എന്നാണ്. ഞാൻ മിക്കവാറും നിന്നെ ആ പെട്ടിയിൽ ചവിട്ടിക്കൂട്ടി പാക്ക് ചെയ്ത് കൊണ്ടുപോകേണ്ടി വരും എന്നാണ് ഷാനവാസിന്റെ മറുപടി. ആ മഞ്ഞ സോഫയിൽ ഇരുന്നുള്ള ഇവരുടെ സംസാരങ്ങൾ മിസ് ചെയ്യും എന്നാണ് വിഡിയോയ്ക്കടിയിൽ ഇവരുടെ ഫാൻസ് പറയുന്നത്. 

Also Read: ആസിഫ് അലിയൊന്നും നമ്മളെ പോലെ റിച്ച് അല്ലെന്നേ; റിമിയുടെ വീഡിയോ, കുഞ്ചന്റെ കൗണ്ടർ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: