/indian-express-malayalam/media/media_files/2025/11/09/bigg-boss-malayalam-grand-finale-anumol-mother-2025-11-09-17-00-30.jpeg)
Source: Screengrab
Bigg Boss malayalam Season 7 Grand Finale: ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ വിന്നറാവുന്നത് അനുമോൾ ആണെന്ന അഭ്യൂഹങ്ങൾ ആണ് ശക്തം. സംഭവ ബഹുലമായിരുന്നു അനുമോളുടെ ബിഗ് ബോസ് ഹൗസിലെ നൂറ് ദിവസങ്ങൾ. എല്ലാവരും അനുമോളെ ഒറ്റപ്പെടുത്തുന്നത് കണ്ടതോടെ ഷോയിൽ നിന്ന് ക്വിറ്റ് ചെയ്യിച്ച് തിരികെ കൊണ്ടുവരാൻ തീരുമാനിച്ച സമയമുണ്ടായതായാണ് അനുമോളുടെ അമ്മ വെളിപ്പെടുത്തുന്നത്.
"അനുമോൾ കരയുന്നത് കണ്ട് എനിക്ക് സുഖമില്ലാതെയായി. ബിഗ് ബോസിലേക്ക് വിളിച്ച് മോളെ എനിക്ക് കാണണം എന്ന് പറഞ്ഞു. അനുമോളോട് ഇങ്ങോട്ട് കൊണ്ടുവരാൻ പറഞ്ഞു. എന്നാൽ അവൾ അവിടെ നന്നായിട്ട് നിൽക്കുകയാണ് അതുകൊണ്ട് ഒന്നും അറിയിക്കേണ്ട എന്ന് അവർ പറഞ്ഞു. എല്ലാവരും കൂടി അനുമോളെ ഒറ്റപ്പെടുത്തിയപ്പോൾ ഞാൻ വിചാരിച്ചു തിരിച്ച് പോരട്ടെ എന്ന്. അങ്ങനെ ഞാൻ പറഞ്ഞു വിളിക്കാൻ. അത്രയും ബുദ്ധിമുട്ടായിരന്നു," ഓൺലൈൻ മലയാളി ഇവന്റ്സിന്റെ യുട്യൂബ് ചാനലിനോടായിരുന്നു അനുമോളുടെ അമ്മയുടെ പ്രതികരണം.
Also Read: പോരുന്നോ അനീഷിന്റെ കോടന്നൂർക്ക്? അനുമോളോട് ചോദിച്ച് ഷാനവാസ്; Bigg Boss Malayalam Season 7
"എല്ലാവരേയും അവൾക്ക് വിശ്വാസമാണ്. ഷൂട്ടിങ്ങിന് പോയാലും ഇങ്ങനെയാണ്. ആരെയും ഇങ്ങനെ വിശ്വസിക്കരുത് എന്ന് ഞങ്ങൾ പറയും. പറഞ്ഞ് പറഞ്ഞ് ഞങ്ങൾക്ക് മടുത്തു. നീ നല്ലത് ചെയ്താലും നിനക്കായിരിക്കും കുറ്റം വരുന്നത് എന്ന് ഒരുപാട് വട്ടം പറഞ്ഞുകൊടിത്തിട്ടുണ്ട്. പല ലൊക്കേഷനുകളിലും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. അനുമോൾ ബിഗ് ബോസ് ഹൗസിൽ തിരഞ്ഞെടുത്ത കൂട്ടുകെട്ട് തെറ്റായിപ്പോയി."
Also Read: അനുമോളുടെ പി ആർ ടീമിനെയും മാരാരെയും വെല്ലുവിളിച്ച് തൊപ്പിയുടെ സർജിക്കൽ സ്ട്രൈക്ക്? കഥ മാറുമോ? Bigg Boss Malayalam 7
"ആദില, ശൈത്യ, നൂറ എന്നീ മൂന്ന് പേരും ശരിയല്ല. അനുമോളെ എല്ലാവരും കൂടി ഒറ്റപ്പെടുത്തി സങ്കടപ്പെടുത്തിയ ദിവസങ്ങളിൽ എനിക്ക് ഉറക്കമില്ലായിരുന്നു. അവൾ കരഞ്ഞ് വിഷമിച്ച് അവിടെ ഇരിക്കുമ്പോൾ മാനസികമായിട്ട് അവൾക്ക് വല്ലതും വരുമോ എന്നെല്ലാം ഞങ്ങൾ പേടിച്ചു. ആദിലയും നൂറയും ശൈത്യയും അവളെ ഒരുപാട് വേദനിപ്പിച്ചു."
Also Read: ശിവാംഗിയേയും ഞെട്ടിച്ച് രേണു സുധിയുടെ 'വസീഗര'; അവിടേം തൂക്കി! Bigg Boss Malayalam 7 Grand Finale
"പുറത്ത് അനുമോൾക്ക് ഒരുപാട് സപ്പോർട്ട് ഉണ്ടെന്ന് അറിഞ്ഞാണ് റീഎൻട്രിയിൽ വന്നവൾ അവളെ ഒറ്റപ്പെടുത്തിയത്. അനീഷുമായുള്ള കോംമ്പോ തമാശയായി കണ്ടാൽ മതി. അത് ഗെയിമിന്റെ ഭാഗമായിരിക്കാം," അനുമോളുടെ അമ്മയുടെ പ്രതികരണം ഇങ്ങനെ. ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അനുമോൾ വിന്നറായി എന്ന പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. അനുമോളും അനീഷും തമ്മിലായിരുന്നു ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം.
Also Read: ആസിഫ് അലിയൊന്നും നമ്മളെ പോലെ റിച്ച് അല്ലെന്നേ; റിമിയുടെ വീഡിയോ, കുഞ്ചന്റെ കൗണ്ടർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us