/indian-express-malayalam/media/media_files/2025/11/09/bigg-boss-malayalam-season-7-grand-finale-jeevan-anumol-2025-11-09-18-41-42.jpg)
Source: Screengrab
Bigg Boss malayalam Season 7 Grand Finale: ബിഗ് ബോസ് മലയാളം സീസൺ ഏഴിന് ഇടയിൽ അനുമോളുമായി ഉയർന്ന് കേട്ട പേരായിരുന്നു ജീവന്റേത്. ഏഷ്യാനെറ്റിലെ ഹാപ്പി കപ്പിൾസിന്റെ പ്രൊമോഷന് വേണ്ടി ജീവൻ ഉൾപ്പെടെയുള്ളവർ ബിഗ് ബോസ് ഹൗസിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ അനുമോളും ജീവനും പ്രണയത്തിലായിരുന്നു എന്നത് സംബന്ധിച്ച ചർച്ചകൾ വീണ്ടും ഉയർന്നു. ജീവന് എതിരെ സൈബർ ആക്രമണവും ഉണ്ടായി. ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ വേദിയിൽ അനുമോൾ നിൽക്കുമ്പോൾ ജീവന്റെ പ്രതികരണവും വരുന്നു.
ഹാപ്പി കപ്പിൾസിന്റെ പ്രൊമോഷന് എത്തിയപ്പോൾ ജീവനെ അഭിമുഖീകരിക്കാൻ തയ്യാറാവാതെ അനുമോൾ മാറി നിന്നിരുന്നു. എന്നാൽ ജീവൻ അനുമോളുടെ അടുത്തേക്ക് ചെന്ന് കൈകൊടുത്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. അനുമോൾ തന്റെ സുഹൃത്താണ് എന്ന് പിന്നെ ജീവൻ പ്രതികരിച്ചിരുന്നു.
Also Read: പോരുന്നോ അനീഷിന്റെ കോടന്നൂർക്ക്? അനുമോളോട് ചോദിച്ച് ഷാനവാസ്; Bigg Boss Malayalam Season 7
ബിഗ് ബോസ് മലയാളം സീസൺ ഏഴിലേക്ക് തന്നെ ക്ഷണിച്ചിരുന്നു എന്നാണ് ന്യൂസ് ടുഡേക്ക് നൽകിയ അഭിമുഖത്തിൽ ജീവൻ പറഞ്ഞത്. ജീവന്റെ വാക്കുകൾ ഇങ്ങനെ, "ഇപ്രാവശ്യം ബിഗ് ബോസിലേക്ക് പോകാൻ ഏകദേശം എല്ലാം സെറ്റ് ആയിരുന്നു. പക്ഷേ ആ സമയത്തായിരുന്നു ഹാപ്പി കപ്പിൾസിന്റെ ഷെഡ്യൂൾ തുടങ്ങുന്നത്. അതല്ലായിരുന്നു എങ്കിൽ ഇത്തവണത്തെ ബിഗ് ബോസിൽ ഉണ്ടാകുമായിരുന്നു."
"ഇത്തവണത്തെ ബിഗ് ബോസിൽ ഇഷ്ടപ്പെട്ട മത്സരാർഥി നെവിൻ ആണെന്നും ജീവൻ പറഞ്ഞു. "പ്രൊമോഷന് വേണ്ടി ബിഗ് ബോസ് ഹൗസിൽ പോയപ്പോൾ അവിടെ നെവിനെയാണ് എനിക്ക് ഇഷ്ടപ്പെട്ടത്. പിന്നെ അനുമോൾ, അനീഷ് എന്നിവരെല്ലാം ഇഷ്ടപ്പെട്ട മത്സരാർഥികളാണ്."
Also Read: അനുമോളുടെ പി ആർ ടീമിനെയും മാരാരെയും വെല്ലുവിളിച്ച് തൊപ്പിയുടെ സർജിക്കൽ സ്ട്രൈക്ക്? കഥ മാറുമോ? Bigg Boss Malayalam 7
അനുമോളോട് അനീഷ് വിവാഹാഭ്യർഥന നടത്തിയതിനെ കുറിച്ചും ജീവൻ പ്രതികരിച്ചു. "അതൊരു ഗെയിം ഷോ ആണ്. അവർ അത് എങ്ങനെയാണ് എടുക്കുന്നത് എന്ന് എനിക്ക് അറിയില്ല. ഗെയിമിന്റെ പാർട്ട് ആയിട്ടായിരിക്കും. ചിലപ്പോ മൈൻഡ് ഗെയിം ആയിട്ട് അതിലൊരു കണ്ടന്റ് കൊടുക്കണം എന്ന ലക്ഷ്യത്തിൽ ചെയ്യുന്നതാവാം. ഓപ്പോസിറ്റ് നിൽക്കുന്ന ആൾ അത് എങ്ങനെ എടുക്കും എന്നൊന്നും നമുക്ക് പറയാൻ പറ്റില്ല."
"16 ലക്ഷത്തിന്റെ പിആർ കൊടുത്തത് കൊണ്ടാണ് അനുമോൾ ഗെയിമിൽ തുടർന്നത് എന്ന് തോന്നുന്നില്ല. ഡിസർവിങ് ആയിട്ടുള്ള ആളുകൾ നിൽക്കും. അതല്ലാതെ പിആറിന്റെ മാത്രം ബലത്തിൽ നിൽക്കാനാവുമോ എന്ന് അറിയില്ല. എല്ലാവർക്കും പിആർ ഒക്കെ ഉണ്ടാവും."ബിഗ് ബോസ് ഞാൻ തുടർച്ചയായി കണ്ടിരുന്നില്ല. പക്ഷേ ആര്യന്റെ എവിക്ഷൻ ഫെയർ അല്ല എന്ന് എനിക്ക് തോന്നിയിരുന്നു. റീൽസ് ഒക്കെയാണ് കണ്ടിരുന്നത്. ആര്യൻ ആ സമയം എവിക്ട് ആവേണ്ട ആൾ ആയിരുന്നു എന്ന് തോന്നിയില്ല," ജീവൻ പറഞ്ഞു.
Also Read: ശിവാംഗിയേയും ഞെട്ടിച്ച് രേണു സുധിയുടെ 'വസീഗര'; അവിടേം തൂക്കി! Bigg Boss Malayalam 7 Grand Finale
അനുമോളുടെ കരച്ചിലിനെ കുറിച്ച് ജീവൻ പറയുന്നത് ഇങ്ങനെ, "അനുമോൾ കരയാറുണ്ട്. പക്ഷേ സില്ലി ആയ കാര്യങ്ങൾക്ക് കരയുന്ന ആളായിട്ട് തോന്നിയിട്ടില്ല. എന്തെങ്കിലും വേദനിപ്പിക്കുമ്പോൾ കരയും, അതല്ലാതെ സില്ലി ആയ കാര്യങ്ങൾക്ക് കരയുന്ന ആൾ അല്ല അനുമോൾ."
Also Read: ആസിഫ് അലിയൊന്നും നമ്മളെ പോലെ റിച്ച് അല്ലെന്നേ; റിമിയുടെ വീഡിയോ, കുഞ്ചന്റെ കൗണ്ടർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us