scorecardresearch

ഞങ്ങൾ പട്ടായ പോകും; അനുമോളും ഒപ്പമുണ്ടാവും; സംഭവിച്ചതെല്ലാം വെളിപ്പെടുത്തി ആദില; Bigg Boss Malayalam 7 Grand Finale

Bigg Boss Malayalam Season 7 Grand Finale: പുറത്ത് നിന്ന് വന്നവര് പറയുന്നത് കേട്ടിട്ട് ഞാൻ അനുമോളെ പിന്നിൽ നിന്ന് കുത്തി എന്ന് ആരോപിക്കുന്നവരുണ്ട്

Bigg Boss Malayalam Season 7 Grand Finale: പുറത്ത് നിന്ന് വന്നവര് പറയുന്നത് കേട്ടിട്ട് ഞാൻ അനുമോളെ പിന്നിൽ നിന്ന് കുത്തി എന്ന് ആരോപിക്കുന്നവരുണ്ട്

author-image
Television Desk
New Update
Bigg Boss Malayalam Season 7 Grand Finale Anumol Adhila and Noora

Source: Screengrab

Bigg Boss malayalam Season 7 Grand Finale: ഫിനാലെ വീക്കിലെ മിഡ് വീക്ക് എവിക്ഷനോടെയായിരുന്നു ആദില ബിഗ് ബോസ് സീസൺ ഏഴിൽ നിന്ന് പുറത്തായത്. പുറത്താവുന്നതിന് മുൻപ് ഒരു വലിയ ബോംബ് ആദില ഹൗസിലിട്ടിരുന്നു. സുഹൃത്തായ അനുമോൾക്കെതിരെയായിരുന്നു ഇത്. അക്ബറിനെതിരെ തിരിയാൻ തന്റെ പിആറിനോട് പറയണം എന്ന് നിർദേശിച്ച് അനുമോൾ ഫോൺ നമ്പർ തനിക്ക് നൽകി എന്നാണ് അക്ബറിനോട് ആദില പറഞ്ഞത്. എവിക്ട് ആയതിന് പിന്നാലെ ഈ സംഭവങ്ങളെ കുറിച്ചെല്ലാം ആദില തുറന്ന് പറയുന്നു.

Advertisment

"റീ എൻട്രിക്ക് ശേഷം ഹൗസിൽ പലതും തകിടം മറിഞ്ഞിരുന്നു.  പുറത്ത് നിന്ന് വന്നവര് പറയുന്നത് കേട്ടിട്ട് ഞാൻ അനുമോളെ പിന്നിൽ നിന്ന് കുത്തി എന്ന് ആരോപിക്കുന്നവരുണ്ട്. റീ എൻട്രിയിൽ വന്നവർ പറയുന്നത് കേട്ടിട്ട് അവർക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് തോന്നി. ഇവര് എല്ലാവരും അനുമോളുടെ പിആർ അവർക്ക് എതിരെ പ്രവർത്തിച്ചു എന്നാണ് പറയുന്നത്. അവർ നേരിട്ടതെല്ലാം കേട്ടപ്പോൾ എനിക്ക് വിഷമമായി. അതോടെ ഞാൻ അതിനെ കുറിച്ച് കൂടുതൽ ഒന്നും ആലോചിക്കാതെ പ്രതികരിക്കുകയാണ് ഉണ്ടായത്," യുട്യൂബ് ചാനലിൽ ആദിലയുടെ വിശദീകരണം ഇങ്ങനെ. 

Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങുന്ന അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7

"എനിക്ക് എടുത്തു ചാട്ടവും ദേഷ്യവും ഉണ്ട്. അനുമോൾ കൽപ്പിച്ച് കൂട്ടി എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഞാൻ ചിന്തിച്ചത്. പക്ഷേ അനുമോൾ ഇത് അറിഞ്ഞിട്ടാണോ അറിയാതെയാണോ ചെയ്തത് എന്ന് നമുക്ക് അറിയണം. അനുമോൾ പുറത്ത് വന്നിട്ട് വേണം അതിൽ വ്യക്തത വരുത്താൻ. ഇത് പുറത്തെ ടോക്സിക് ഫാൻസ് ചെയ്ത് കൂട്ടുന്നതാണോ എന്നും അറിയണം. ദേഷ്യം വരുമ്പോ ഞാൻ അവിടെ ഓരോന്ന് പറയും. കള്ളത്തരം ആണെങ്കിൽ അപ്പോൾ തന്നെ മാറ്റി പറയും. എനിക്ക് വേറെ ഒരാളെ കുത്തേണ്ട കാര്യമില്ല. ഫ്രണ്ട് എന്ന നിലയിൽ അനുമോൾ എന്നോട് പറഞ്ഞ കാര്യങ്ങൾ ആണ് ഞാൻ അവിടെ ഹൗസിൽ പറഞ്ഞിട്ടുള്ളത്." 

Advertisment

Also Read: നൂറ ബിഗ് ബോസിൽ നിന്ന് പുറത്ത്; ഫൈനൽ 5 കണ്ടസ്റ്റൻസ് ഇവർ; Bigg Boss Malayalam Season 7

"അനുമോളോടാണെങ്കിലും ആരോടാണെങ്കിലും ഇനി മിണ്ടുന്നതിനൊന്നും എനിക്ക് ഒരു പ്രശ്നവും ഇല്ല. ഞാൻ മിണ്ടുകയും പിറകെ പോവുകയും ചെയ്യും. അതിൽ എനിക്ക് ഒരു നാണവും ഇല്ല. കാരണം ആരും ആ ദുഖവും ഉള്ളിൽ വെച്ച് നിൽക്കണ്ട. എനിക്ക് അതിനോട് താത്പര്യം ഇല്ല. ജീവിതത്തിൽ ഒരു സംഭവം വേദനിപ്പിച്ചു എന്ന് കരുതി പിന്നെയുള്ള ജീവിതം മുഴുവൻ അതോർത്ത് പോകേണ്ടതില്ല. നമ്മൾ അതെല്ലാം ഓക്കെ ആക്കി കൊണ്ടുവരണം." 

Also Read: നീ ഒരുപാട് സഹിച്ചു, ഇതെല്ലാം ജീവിതത്തിന്റെ ഭാഗമായി കരുതുക: അനുമോളോട് അഭിഷേക്, Bigg Boss Malayalam 7

"ചിലർ പറയുന്നുണ്ട് ഞങ്ങൾ പട്ടായ ഒന്നും പോകില്ല എന്ന്. ഞങ്ങൾ പട്ടായ പോകും. അനുമോൾക്ക് ഞങ്ങളുമായി പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഞങ്ങൾ ഒരുമിച്ച് പട്ടായ പോകും. അടിച്ച് പൊളിക്കും. ഇനിയുള്ള കാര്യങ്ങൾ സംസാരിച്ച് ഞങ്ങൾ ഓക്കെയാക്കും. ഇനി ക്യാമറയും കാര്യങ്ങളും ഒന്നും ഇല്ല. അനുമോൾ എന്റെ നല്ലൊരു സുഹൃത്താണ്. സഹോദരിയെ പോലെ ഒരു വൈബ് ആണ്," ആദില വ്യക്തമാക്കുന്നു. 

Also Read: എന്തെല്ലാം തരികിട കാണിച്ചെന്ന് അക്ബർ; കെട്ടിപ്പിടിച്ച് ഷാനവാസ്; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: