/indian-express-malayalam/media/media_files/2025/10/24/nevin-bigg-boss-malayalam-season-7-2025-10-24-11-51-24.jpg)
Bigg Boss Malayalam Season 7
Bigg Boss malayalam Season 7: വലിയ പിന്തുണയില്ലാതെ ബിഗ് ബോസ് വീട്ടിലെത്തിയ മത്സരാർത്ഥിയായിരുന്നു നെവിൻ. എന്നാൽ തമാശകളിലൂടെയും കളിയാക്കലുകളിലൂടെയും നെവിൻ വളരെ വേഗം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. 'ബിഗ് ബോസ് ഹൗസിലെ മികച്ച എന്റർടെയ്നർ' എന്ന വിശേഷണവും നെവിന് സ്വന്തമായി. എങ്കിലും, നെവിന്റെ ചില കുട്ടിക്കളികളും തമാശകളും ഈയിടെയായി അതിരുവിടുന്നു എന്ന വിമർശനം പ്രേക്ഷകർക്കിടയിൽ ശക്തമായിരുന്നു.
Also Read: നെവിൻ കാട്ടിക്കൂട്ടുന്ന നെറിക്കേടുകൾ പറയാതെ വയ്യ; രൂക്ഷവിമർശനവുമായി അഖിൽ മാരാർ, Bigg Boss Malayalam 7
ഈ വിമർശനങ്ങളെല്ലാം സത്യമാക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. കിച്ചണിൽ വെച്ച് ഷാനവാസും നെവിനും തമ്മിലുണ്ടായ രൂക്ഷമായ വാക്കുതർക്കത്തിനിടെ ഷാനവാസ് കുഴഞ്ഞുവീണ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഷാനവാസ് നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്; താരം ഇതുവരെ വീട്ടിലേക്ക് തിരികെയെത്തിയിട്ടില്ല.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ബിഗ് ബോസ് നെവിന് ശക്തമായ താക്കീത് നൽകി. ഇനി ഒരു തവണകൂടി ഇത്തരം പെരുമാറ്റം ആവർത്തിച്ചാൽ നെവിനെ ഉടൻ തന്നെ ഹൗസിൽ നിന്ന് പുറത്താക്കുമെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു.
Also Read: ഫിനാലെയ്ക്ക് 19 ദിവസം മാത്രം; ഷാനവാസ് ഷോ ക്വിറ്റ് ചെയ്യുമോ? ആരാധകർ ആശങ്കയിൽ: Bigg Boss Malayalam 7
ഷാനവാസ് വിഷയവും ബിഗ് ബോസിന്റെ ഈ അന്ത്യശാസനവും നെവിനെ വല്ലാതെ അസ്വസ്ഥനാക്കിയിട്ടുണ്ട് എന്ന് വ്യക്തം. നെവിൻ തന്റെ ബാഗുകളും പെട്ടിയുമെല്ലാം പാക്ക് ചെയ്യുന്ന കാഴ്ചയാണ് പ്രേക്ഷകർ ലൈവിൽ കണ്ടത്. എപ്പോൾ വേണമെങ്കിലും ബിഗ് ബോസ് തന്നെ പുറത്താക്കാം എന്ന് മനസ്സിലാക്കി, വസ്ത്രങ്ങളെല്ലാം മടക്കി വെച്ച്, ഹൗസ് വിടാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു നെവിൻ.
നെവിൻ- ഷാനവാസ് വിഷയം ബിഗ് ബോസ് ടീം എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നറിയാൻ വാരാന്ത്യ എപ്പിസോഡ് വരെ കാത്തിരിക്കേണ്ടി വരും. ഷാനവാസ് ഷോയിലേക്ക് തിരികെ എത്തുമോ എന്ന ആശങ്കയും പ്രേക്ഷകർക്കുണ്ട്.
Also Read: വീണ്ടും ഫയറായി നൂറ; അക്ബറിനെ തേച്ചൊട്ടിച്ചു; സ്കൂട്ടായി നെവിൻ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us