scorecardresearch

എന്തൊരു ചേലാണ്; ബെസ്റ്റിയ്ക്കും പെങ്ങളൂട്ടികൾക്കുമൊപ്പം ഷാനവാസ്

ബിഗ് ബോസ് മലയാളം ഏഴാം സീസണിലൂടെ ശ്രദ്ധ നേടിയ നാൽവർ സംഘമാണ് അനീഷ്, ഷാനവാസ്, നൂറ, ആദില എന്നിവർ. ഇവരുടെ ഗെറ്റ് റ്റുഗദർ ചിത്രങ്ങളാണ് വൈറലാവുന്നത്

ബിഗ് ബോസ് മലയാളം ഏഴാം സീസണിലൂടെ ശ്രദ്ധ നേടിയ നാൽവർ സംഘമാണ് അനീഷ്, ഷാനവാസ്, നൂറ, ആദില എന്നിവർ. ഇവരുടെ ഗെറ്റ് റ്റുഗദർ ചിത്രങ്ങളാണ് വൈറലാവുന്നത്

author-image
Television Desk
New Update
Bigg Boss Malayalam 7  contestants star singer

ബിഗ് ബോസ് മലയാളം ഏഴാം സീസണിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥികളാണ് അനീഷ്, ഷാനവാസ്, നൂറ, ആദില എന്നിവർ.  ഷോയ്ക്ക് ശേഷം ഇവരെയെല്ലാം ഒന്നിച്ചു കാണാൻ കഴിയുന്ന പരിപാടികളെല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

Advertisment

Also Read: Feminichi Fathima OTT: ഫെമിനിച്ചി ഫാത്തിമ ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?

ഇപ്പോഴിതാ, ഈ നാൽവർ സംഘം ഒത്തുകൂടിയതിന്റെ ഏതാനും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പരസ്പരം തമാശകൾ പറഞ്ഞും ചിരിച്ചുമൊക്കെ ചിത്രങ്ങൾക്കു പോസ് ചെയ്യുകയാണ് നാലുപേരും.

Also Read: അവൻ 2 മിനിറ്റ് എടുത്തപ്പോൾ ഞാൻ എടുത്തത് 2 മണിക്കൂർ, പ്രപഞ്ചം ഇങ്ങനെയാണ് ബാലൻസ് ചെയ്യുന്നത്; ചിത്രങ്ങളുമായി വിമല രാമൻ

Advertisment

സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് ഇവന്റ്  2025ന് എത്തിയപ്പോൾ പകർത്തിയതാണ് ഈ ചിത്രങ്ങൾ.  ഇവർസ്കൊപ്പം അനുമോൾ, നിവിൻ, അക്ബർ എന്നിവരും അതിഥികളായി എത്തിയിരുന്നു. 

Also Read: ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമാവുന്നു, കൂടെ വേണം: സന്തോഷം പങ്കിട്ട്​​ അനു സിതാര

ബിഗ് ബോസ് ഷോയുടെ സംപ്രേഷണത്തിനു മുന്നോടിയായി നിർത്തിവച്ച സ്റ്റാർ സിംഗർ സീസൺ 10 പുനരാരംഭിച്ചിരിക്കുകയാണ്.    സ്റ്റാർ സിങ്ങർ റീ -ലോഡിങ്  ഇവന്റിൽ പ്രശസ്ത നടി ഉർവശിയായിരുന്നു മുഖ്യാതിഥി. 45 വർഷത്തെ അതുല്യ കലാജീവിതത്തിൽ നടി, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരക, തിരക്കഥാകൃത്ത്, നിർമാതാവ് തുടങ്ങി നിരവധി മേഖലകളിൽ തിളങ്ങിയ ഉർവശിയെ വിധികർത്താക്കളായ കെ എസ് ചിത്ര, വിധു പ്രതാപ്, സിതാര, നിഖില വിമൽ  ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ  എന്നിവർ ചേർന്ന്  ആദരിച്ചു.  സ്റ്റാർ സിംഗർ സീസൺ പത്തിന്റെ  വിധികർത്താക്കളായ കെ എസ് ചിത്ര, വിധു പ്രതാപ്, സിതാര  എന്നിവരുടെ മാസ്മരിക ഗാന പ്രകടനങ്ങളും ഈ  സായാഹ്നത്തിന് മാറ്റുകൂട്ടി. 

Also Read: മാധവന്റെ അനിയന്മാർക്ക് പേരിട്ടു; ഇരട്ടകുട്ടികളുടെ പേരു വെളിപ്പെടുത്തി വിഷ്ണു ഉണ്ണികൃഷ്ണൻ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: