/indian-express-malayalam/media/media_files/2025/11/19/aneesh-shanavas-and-anumol-bigg-boss-2025-11-19-22-02-10.jpg)
Source: Instagram
ബിഗ് ബോസ് ഏഴാം സീസൺ ആരംഭിച്ചപ്പോൾ സ്റ്റാർ സിംഗേഴ്സ് ഹോം ടൂറായി മത്സരാർഥികളുടെ നാടുകളിലേക്ക് എത്തി പാട്ടുമായി നിറഞ്ഞിരുന്നു. ബിഗ് ബോസ് കഴിഞ്ഞതോടെ മത്സര ചൂടിന്റെ ആവേശത്തിലേക്ക് സ്റ്റാർ സിംഗേഴ്സ് തിരിച്ചെത്തി. സ്റ്റാർ സിംഗേഴ്സ് തിരിച്ചെത്തിയപ്പോൾ ഇതാ അവർക്കൊപ്പം ബിഗ് ബോസ് സീസൺ ഏഴിലെ പ്രിയപ്പെട്ട മത്സരാർഥികളും ഉണ്ട്.
സ്റ്റാർ സിംഗേഴ്സിന്റെ ഷൂട്ടിന് ഇടയിലെ ചിത്രങ്ങൾ പങ്കുവെച്ചാണ് ബിഗ് ബോസ് സീസൺ ഏഴിലെ സെക്കൻഡ് റണ്ണറപ്പ് ആയ ഷാനവാസ് ഇൻസ്റ്റഗ്രാമിലെത്തിയത്. സ്റ്റാർ സിംഗർ ഫാമിലിയെ ബിബി ഗ്യാങ് കണ്ടപ്പോൾ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol
ബിഗ് ബോസ് മലയാളം സീസൺ 7 വിന്നർ ആയ അനുമോളും സ്റ്റാർ സിംഗർ വേദിയിലെത്തുന്നുണ്ട്. ബിഗ് ബോസ് മലയാളം സിസൺ ഏഴിലെ ടോപ് 5 വീണ്ടും ഇവിടെ ഒന്നിക്കുന്നു. സ്റ്റാർ സിംഗർ സെറ്റിൽ നിന്ന് അക്ബറിനും നെവിനും അനീഷിനും അനുമോൾക്കും എല്ലാം ഒപ്പമുള്ള ഫോട്ടോകളാണ് ഷാനവാസ് പങ്കുവെച്ചത്. ഇതിന് പുറമെ ചിത്ര, വിധുപ്രതാപ് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും ഉണ്ട്. മെന്ററായി സ്റ്റാർ സിംഗേഴ്സിനൊപ്പം നിറഞ്ഞു നിന്ന അക്ബർ ബിഗ് ബോസ് ടോപ് ഫൈവിൽ ഇടംപിടിച്ച് തിരിച്ചെത്തുന്നു എന്ന കൗതുകവും ഇവിടെയുണ്ട്.
Also Read: പുള്ളി ഇനി വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലും എനിക്ക് പറ്റില്ല: അനുമോൾ, Bigg Boss
ബിഗ് ബോസ് സീസൺ 7 ടോപ് 5 ആയ അനുമോൾ, അനീഷ് ഷാനവാസ്, അക്ബർ, നെവിൻ എന്നിവരെ ഒരുമിച്ച് കാണാനായതിന്റെ സന്തോഷം പങ്കുവെച്ചാണ് ഇവരുടെ ആരാധകരുടെ കമന്റുകൾ. ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ വേദിയിൽ വെച്ചാണ് സ്റ്റാർ സിംഗർ റിലോഞ്ച് നടന്നത്. മോഹൻലാലും ചിത്രയും ചേർന്നായിരുന്നു ഏഷ്യാനെറ്റിലെ പാട്ടരങ്ങിന് വീണ്ടും തുടക്കമിട്ടത്.
Also Read: ബിഗ് ബോസ് റിവ്യൂ ചെയ്ത് നാലുമാസം കൊണ്ട് നേടിയത്; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി സായി കൃഷ്ണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us