/indian-express-malayalam/media/media_files/2025/11/15/bigg-boss-malayalam-contestants-ai-video-2025-11-15-19-24-00.jpg)
Screengrab
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിന് പിന്നാലെ മോഹൻലാലിനെ ബിഗ് ബോസ് വേദിയിൽ വെച്ച് ആദരിച്ചിരുന്നു. ഈ സമയം മത്സരാർഥികളുടെ നേരെ തിരിഞ്ഞ് ലാലേട്ടൻ പറഞ്ഞത് ഇനി ഞാൻ എന്റെ പിള്ളേരോട് സംസാരിക്കട്ടെ എന്നായിരുന്നു. ലാലേട്ടന്റെ ഈ വാക്കുകൾ കണ്ടസ്റ്റൻസിനേയും ആവേശത്തിലാക്കി. ബിഗ് ബോസ് സീസൺ 7 അവസാനിച്ചെങ്കിലും അതിന്റെ അലയൊലികൾ കെട്ടടങ്ങിയിട്ടില്ല. ഇപ്പോൾ പിള്ളേർ എന്ത് ചെയ്യുകയാവും എന്ന ക്യാപ്ഷനോടെ ലാലേട്ടൻ ആലോചിക്കുന്ന വിധത്തിൽ എത്തിയ എഐ വിഡിയോ വൈറലാണ്.
സീസൺ കഴിഞ്ഞതിന് പിന്നാലെ ഓരോ മത്സരാർഥികളും എന്ത് ചെയ്യുകയാവും എന്നാണ് ഹൗസിൽ ഇവർ പ്രധാനമായും ചെയ്തിരുന്ന കാര്യങ്ങൾ മുൻനിർത്തി ഈ എഐ വിഡിയോയിൽ രസകരമായി കാണിക്കുന്നത്. ഒരു കാരണവും ഇല്ലാതെ കരയുകയാണ് അനുമോൾ. ചാച്ചന്റെ ഓട്ടോയിൽ കറങ്ങുകയാണ് ആർജെ ബിൻസി. സുപ്രഭാതം പറഞ്ഞ് തന്റെ വീടിന്റെ മുൻപിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അനീഷ്. നടക്കുകയാണ് അനീഷ്.
Also Read: 10 ലക്ഷം സമ്മാനം; 'എന്നെപ്പോലൊരാളെ ചേർത്ത് പിടിച്ചതിന് നന്ദി'; ഫോൺ സംഭാഷണം പങ്കുവെച്ച് അനീഷ്
ദിവസങ്ങളോളം 'എയറിലായിരുന്നതിന്' ശേഷം ഭുമിയിൽ തിരിച്ചെത്തി ഉറങ്ങുകയാണ് മസ്താനി. നൂറയ്ക്ക് ലഭിച്ച പ്രൊപ്പോസലുകൾ കണ്ട് ഞെട്ടുകയാണ് ആദില. ബിഗ് ബോസിൽ നിന്ന് ലഭിച്ച പണം കൊണ്ട് ജിസേൽ 100ാമത്തെ ശസ്ത്രക്രിയക്ക് വിധേയയായി.
Also Read: അനുവിനും അനീഷിനും ദുബായിൽ 6.60 കോടിയുടെ വില്ലകൾ; സത്യാവസ്ഥ എന്ത്?
ഷാനവാസ് തന്റെ മീശ വളരാനുള്ള എണ്ണയുടെ വിൽപ്പന ആരംഭിച്ചിരിക്കുന്നു. സാബുമാനാവട്ടെ സ്വന്തം പ്രോട്ടീൻ പൗഡർ ബ്രാൻഡ് ആരംഭിച്ചിരിക്കുന്നു എന്നുമെല്ലാമാണ് ഈ എഐ വിഡിയോകളിൽ കാണിക്കുന്നത്.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol
ആദിലയും നൂറയും ലാലേട്ടന്റെ വീട്ടിൽ അദ്ദേഹത്തിനൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിക്കുകയാണ്. സുരേഷ് ഗോപിയുടെ സിനിമയ്ക്കായി പഞ്ച് ഡയലോഗ് എഴുതുകയാണ് ഒനീൽ. അക്ബറും ബിന്നിയും ഇപ്പോഴും ഒരുമിച്ചിരുന്ന് കുത്തിത്തിരിപ്പ് പ്ലാൻ ചെയ്യുകയാണ്. മൂന്ന് പാർട്ടുകളായി പങ്കുവെച്ചിരിക്കുന്ന ഈ വിഡിയോ ലക്ഷക്കണക്കിന് പേരാണ് ഏതാനും ദിവസത്തിനുള്ളിൽ തന്നെ കണ്ടുകഴിഞ്ഞത്.
Also Read: Bigg Boss: അനുമോൾക്ക് ടാക്സ് കഴിഞ്ഞ് എത്ര രൂപ കയ്യിൽ കിട്ടും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us