scorecardresearch

മീശയില്ലാത്ത ഷാനവാസ്! ലാലേട്ടൻ വീട്ടിലേക്ക് ക്ഷണിക്കുന്നതും കാത്ത് നൂറ

Bigg Boss Malayalam AI Video; സ്ക്വിഡ് ഗെയിമിന് തയ്യാറെടുക്കുകയാണ് ടാസ്ക് മാസ്റ്ററായ ആര്യൻ. രഞ്ജി പണിക്കരുടെ സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ഒനീൽ സാബു

Bigg Boss Malayalam AI Video; സ്ക്വിഡ് ഗെയിമിന് തയ്യാറെടുക്കുകയാണ് ടാസ്ക് മാസ്റ്ററായ ആര്യൻ. രഞ്ജി പണിക്കരുടെ സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ഒനീൽ സാബു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shanavas and Anumol Bigg Boss Malayalam Season 7

Source: Screengrab

ബിഗ് ബോസ് കഴിഞ്ഞതോടെ നിങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥികൾ എന്താവും ചെയ്യുന്നുണ്ടാവുക? ഈ ചോദ്യത്തിന് ഉത്തരവുമായി പല എഐ വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബിഗ് ബോസ് ഹൗസിനുള്ളിൽ എന്തിനും ഏതിനും കരഞ്ഞിരുന്ന അനുമോൾ, എപ്പോഴും മിശ പിരിച്ചുകൊണ്ടിരുന്ന ഷാനവാസ്, പഞ്ച് ഡയലോഗടിക്കുന്ന ഒനീൽ. ഇവരെയെല്ലാം വൈറലായ ഈ എഐ വിഡിയോയിൽ കാണാം. 

Advertisment

ഒരു കാരണവുമില്ലാതെ ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന അനുമോൾ. ഒരു കരണവും ഇല്ലാതെ ചിരിച്ചുകൊണ്ടിരിക്കുകയാണ് സാബുമാൻ. ആദിലയുടെ കാര്യം പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ, നൂറയുടെ ഇൻബോക്സിൽ വന്ന പ്രൊപ്പോസലുകൾ റിജക്ട് ചെയ്യുന്ന തിരക്കിലാണ് ആദില.

Also Read: 'അനിഷേട്ടനെ തേച്ചിട്ടില്ല'; മുഴുവൻ കേൾക്കാതെ എഴുന്നേറ്റ് പോയി: അനുമോൾ

റീഎൻട്രിക്ക് പിന്നാലെ ആർജെ ബിൻസി എയറിൽ തന്നെയാണ്. ഒടുവിൽ എയറിൽ നിന്ന് താഴെയിറങ്ങിയ മസ്താനി സുഖമായി ഉറങ്ങുന്നു. മീശപിരിക്കുന്നതിന് ഇടയിൽ ഷാനവാസിന് സംഭവിച്ചത് എല്ലാവരേയും ചിരിപ്പിക്കുന്നതാണ്.

Also Read; മഞ്ചേരിയിൽ മാസായി ഷാനവാസ്; മമ്മൂട്ടിയേയും മോഹൻലാലിനേയും പോലൊരു നടനാവട്ടെ എന്ന് എംഎൽഎ

സ്ക്വിഡ് ഗെയിമിന് തയ്യാറെടുക്കുകയാണ് ടാസ്ക് മാസ്റ്ററായ ആര്യൻ. രഞ്ജി പണിക്കരുടെ സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ഒനീൽ സാബു. ഫുഡ് മോഷ്ടിച്ചതിന് ജയിലിലായ നെവിൻ അതും ആഘോഷമാക്കുന്നു.

Also Read: ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ

പൊട്ടിയ ചങ്ക് പശ ഉപയോഗിച്ച് ഒട്ടിക്കാനുള്ള ശ്രമത്തിലാണ് ജിസേൽ. ലാലേട്ടൻ വീട്ടിലേക്ക് ക്ഷണിക്കുന്നതും കാത്തിരിക്കുകയാണ് നൂറ. ഇതിനിടയിൽ കട്ടപ്പ ബാഹുബലിയെ പിന്നിൽ നിന്ന് കുത്തുന്ന സമയത്ത് പ്ലാച്ചി തെറിച്ച് പോകുന്നതും കാണാം.

Read More: തെറ്റ് സമ്മതിച്ച് ആദില; അനുമോൾ ഇത് കേൾക്കണമെന്ന് ആരാധകർ

Viral Video Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: