scorecardresearch

'ആരാടാ അത്'; നൂറയോട് ഐ ലവ് യു പറഞ്ഞ വിരുതനെ വിരട്ടി ആദില

Adhila and Noora Bigg Boss Malayalam; ടോപ് 5ൽ എത്താൻ നൂറയ്ക്ക് സാധിച്ചില്ലായിരുന്നു. നൂറയും ആദിലയും വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോൾ നിരവധി പേരാണ് ഇരുവരേയും കാണാനെത്തിയത്.

Adhila and Noora Bigg Boss Malayalam; ടോപ് 5ൽ എത്താൻ നൂറയ്ക്ക് സാധിച്ചില്ലായിരുന്നു. നൂറയും ആദിലയും വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോൾ നിരവധി പേരാണ് ഇരുവരേയും കാണാനെത്തിയത്.

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
adhila and noora bigg boss

Source: Screengrab

കേരളത്തിന്റെ ആലിയാ ഭട്ട് എന്നാണ് ബിഗ് ബോസ് സീസൺ 7 താരം നൂറയെ സമൂഹമാധ്യമങ്ങളിൽ ആരാധകർ വിശേഷിപ്പിക്കുന്നത്. എന്തൊരു മൊഞ്ചത്തിയാണ് എന്നെല്ലാമാണ് കമന്റുകൾ. ബിഗ് ബോസിന് ശേഷം തിരിച്ചെത്തിയ നൂറയ്ക്കും ആദിലയ്ക്കും വലിയ സ്വീകരണം ലഭിച്ചിരുന്നു. ഈ സ്വീകരണത്തിനിടയിൽ നടന്ന രസകരമായ ഒരു സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Advertisment

ബിഗ് ബോസിൽ ടോപ് 5 എന്ന നേട്ടത്തിൽ എത്താൻ നൂറയ്ക്ക് സാധിച്ചില്ലായിരുന്നു. ബിഗ് ബോസിൽ നൂറ ആറാമതും ആദില ഏഴാമതുമായിരുന്നു. ഇവർ വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോൾ നിരവധി പേരാണ് ഇരുവരേയും കാണാനെത്തിയത്. ഇതിനിടയിൽ ഒരാൾ ഉറക്കെ വിളിച്ചു പറഞ്ഞു, നൂറ, ഐ ലവ് യൂ എന്ന്.

Also Read: "ജിസേലിന്റെ വസ്ത്രധാരണം അരോചകമായി തോന്നി; കുട്ടികളും വീട്ടമ്മമാരുമെല്ലാം കാണുന്നത് കൊണ്ടാണ് പറഞ്ഞത്"

ലവ് യു പറഞ്ഞയാൾക്ക് നേരെ നൂറ ചിരിച്ച് കൈവിശി. ആരാടാ അത്, കറക്ട് ടൈമിൽ വന്നു ആദിലയുടെ ഇടപെടൽ. ഇത് കേട്ട് ആരാധകരും കയ്യടിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വൈറലാണ്. സ്റ്റാർ സിംഗറിന്റെ റിലോഞ്ചിന് നൂറ എത്തിയതും ആരാധകരുടെ മനം കവർന്നായിരുന്നു.

Advertisment

Also Read: 'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരു പെൺകുട്ടി'; മറുപടി കൊടുത്തിട്ടില്ലെന്ന് നെവിൻ

റീലോഞ്ചിന് സാരിയുടുത്ത് എത്തിയ നൂറയുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഗ്യാലറി നിറയെ നൂറയുടെ ഫോട്ടോയാണെന്ന് പറഞ്ഞായിരുന്നു വിധു പ്രതാപും മിഥുനും ട്രോളിയത്. സ്റ്റാർ സിംഗറിനായി സാരിയുടുത്ത് ഒരുങ്ങിയുള്ള നൂറയുടെ സ്റ്റൈലസ്റ്റ് പങ്കുവെച്ച് വിഡിയോ 20 ലക്ഷത്തിന് മുകളിൽ ആളുകളാണ് കണ്ടത്. 

Also Read: ആളറിഞ്ഞ് കളിക്കെടാ! ആദിലയ്ക്ക് മുൻപിൽ ഉത്തരമില്ലാതെ അനുമോളുടെ പിആർ

ആദിലയുടെ രാജകുമാരി, ആലിയ ഭട്ടിനേക്കാൾ സുന്ദരി എന്നെല്ലാമാണ് നൂറയുടെ വിഡിയോയ്ക്ക് വരുന്ന കമന്റുകൾ. നൂറയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ സീസൺ ഏഴിലേയും മുൻ സീസണിലേയും നിരവധി മത്സരാർഥികൾ എത്തിയിരുന്നു.

Read More: 'ആ അനുമോളോട് മാറി നിൽക്കാൻ പറയൂ'! മിഥുനും വിധുവും ഉൾപ്പെടെ നിറയേ നൂറാ ഫാൻസ്

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: