scorecardresearch

പണമില്ലാതെ പഠിക്കാൻ ബുദ്ധിമുട്ടുന്ന കുട്ടികളെ അറിയുമോ? ബിഗ് ബോസിൽ നിന്നുള്ള പണം അവർക്കെന്ന് പ്രവീൺ

Praveen Bigg Boss Malayalam: നിങ്ങളുടെ പിന്തുണയും പ്രാർഥനയും കൊണ്ടാണ് എനിക്കതിന് സാധിച്ചത്. നിങ്ങൾ നൽകിയ ആ പിന്തുണയ്ക്കും പ്രാർഥനയ്ക്കും പകരമായി നിങ്ങൾക്ക് എന്തെങ്കിലും നൽകണം എന്ന് എനിക്കുണ്ടായിരുന്നു.

Praveen Bigg Boss Malayalam: നിങ്ങളുടെ പിന്തുണയും പ്രാർഥനയും കൊണ്ടാണ് എനിക്കതിന് സാധിച്ചത്. നിങ്ങൾ നൽകിയ ആ പിന്തുണയ്ക്കും പ്രാർഥനയ്ക്കും പകരമായി നിങ്ങൾക്ക് എന്തെങ്കിലും നൽകണം എന്ന് എനിക്കുണ്ടായിരുന്നു.

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Praveen Bigg Boss

ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ നിന്ന് ലഭിച്ച പണം സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളുടെ പഠനത്തിനായി നൽകാൻ ആഗ്രഹിക്കുന്നതായി വൈൽഡ് കാർഡ് കണ്ടസ്റ്റന്റായി ഹൗസിലെത്തിയ പ്രവീൺ. പഠനം മുൻപോട്ട് കൊണ്ടുപോകുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ അറിയാം എങ്കിൽ അവരെ കുറിച്ചുള്ള വിവരങ്ങൾ ഇൻബോക്സിൽ അറിയിക്കാനാണ് പ്രവീൺ ആവശ്യപ്പെടുന്നത്. 

Advertisment

ബിഗ് ബോസ് മലയാളം സീസൺ ഏഴുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചകളും ഫാൻ ഫൈറ്റുകളുമെല്ലാം അവസാനിച്ച് വരുമ്പോഴാണ് പ്രവീൺ ഇങ്ങനെയൊരു ആശയവുമായി മുൻപോട്ട് വരുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പ്രവീണിന്റെ വാക്കുകൾ ഇങ്ങനെ, "നിങ്ങളിൽ കുറച്ച് പേർക്കെങ്കിലും എന്നെ അറിയാമായിരിക്കും. വൈൽഡ് കാർഡായാണ് ഞാൻ ബിഗ് ബോസിലെത്തിയത്. നിങ്ങളുടെ പിന്തുണയും പ്രാർഥനയും കൊണ്ടാണ് എനിക്കതിന് സാധിച്ചത്. നിങ്ങൾ നൽകിയ ആ പിന്തുണയ്ക്കും പ്രാർഥനയ്ക്കും പകരമായി നിങ്ങൾക്ക് എന്തെങ്കിലും നൽകണം എന്ന് എനിക്കുണ്ടായിരുന്നു."

Also Read: ആലപ്പുഴയിലെ മലയാളം വെറെയാണെന്ന് ജിസേൽ; ആ മലയാളം ഒന്ന് കേട്ടു നോക്കൂ

"ബിഗ് ബോസിൽ നിന്ന് എനിക്ക് ലഭിച്ച പണം സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുട്ടികളുടെ പഠനാവശ്യത്തിനായി നൽകാൻ ആഗ്രഹിക്കുകയാണ്. പക്ഷേ അതിനായി എന്താണ്, എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല. അതിനായിട്ട് എനിക്ക് നിങ്ങളുടെ സഹായം വേണം. നിങ്ങളുടെ അറിവിലോ സുഹൃത്തുക്കളുടെ അറിവിലോ മറ്റുമായി ഏതെങ്കിലും കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ വിവരങ്ങൾ എന്റെ ഇൻബോക്സിൽ അറിയിക്കുക."

Advertisment

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

"ഈ കുട്ടികളുടെ വിവരങ്ങൾ പരസ്യമാക്കില്ല എന്ന് ഉറപ്പ് നൽകുന്നു. കുട്ടികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇട്ട് പബ്ലിസിറ്റിക്കോ അങ്ങനെയുള്ള ഒരു കാര്യത്തിനും ഉപയോഗിക്കില്ല. കാരണം ഞാൻ ഇത് ചെയ്യുന്നത് നിങ്ങൾ എനിക്ക് നൽകിയ പിന്തുണയ്ക്ക് പകരമായുള്ള സ്നേഹമായാണ്," പ്രവീൺ വ്യക്തമാക്കി.

Also Read: 'നീയും ശരത്തും തമ്മിൽ ഒന്നുമില്ലെന്ന് എനിക്കറിയാം'; തെളിവുണ്ടെന്ന് ഷാനവാസ് വെറുതെ പറഞ്ഞത്: ബിൻസി  
ദ് മാർക്കറ്റിങ് മല്ലു എന്ന പേരിലാണ് പ്രവീൺ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചത്. കഴിഞ്ഞ ബിഗ് ബോസ് സീസണിൽ വൈൽഡ് കാർഡായി എത്തിയ പ്രവീൺ 42ാം ദിവസം എവിക്ട് ആയി. പ്രവീണിന്റെ എവിക്ഷൻ അൺഫെയർ ആയിരുന്നു എന്ന പ്രതികരണങ്ങൾ ആ സമയം ഉയർന്നിരുന്നു. ഹൗസിൽ താൻ ആക്ടീവ് ആയിരുന്നു എന്നും ഇങ്ങനെയൊരു എവിക്ഷൻ പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് പ്രവീൺ അന്ന് പറഞ്ഞത്. 

Read More: ബ്യൂട്ടി ട്രീറ്റ്മെന്റുകൾക്ക് ശേഷം കിടിലൻ മേക്കോവറിൽ രേണു സുധി; സുന്ദരി പെണ്ണേ എന്ന് കമന്റുകൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: