scorecardresearch

ഇവർ കാരണം അമ്മ ആശുപത്രിയിലായി; ലക്ഷ്മിക്ക് ട്രോമ ഉണ്ടാവാം, അത് മാറ്റാനുള്ള ഇടമല്ല ബിഗ് ബോസ്: ഒനീൽ

Bigg Boss Malayalam Season 7: ചിലപ്പോൾ ചിലരെ നമ്മൾ ഗെയിമറായി കൂട്ടിയിട്ടുണ്ടാവില്ല. അങ്ങനെയൊരാളാണ് ലക്ഷ്മി. ലക്ഷ്മിയെ കൊണ്ട് ഞാൻ മാപ്പ് ചോദിപ്പിച്ചത് മുഴുവൻ പുരുഷ സമൂഹത്തിനോടുമാണ്

Bigg Boss Malayalam Season 7: ചിലപ്പോൾ ചിലരെ നമ്മൾ ഗെയിമറായി കൂട്ടിയിട്ടുണ്ടാവില്ല. അങ്ങനെയൊരാളാണ് ലക്ഷ്മി. ലക്ഷ്മിയെ കൊണ്ട് ഞാൻ മാപ്പ് ചോദിപ്പിച്ചത് മുഴുവൻ പുരുഷ സമൂഹത്തിനോടുമാണ്

author-image
Television Desk
New Update
Bigg Boss Malayalam Season 7 Oneal against Lakshmi

Source: Screengrab

ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ ഒനീലിനെതിരെ മസ്താനിയും ലക്ഷ്മിയും ചേർന്ന് ഉന്നയിച്ച ആരോപണം വലിയ വിവാദമായിരുന്നു. ഒനീൽ മോശമായി സ്പർശിച്ചു എന്ന നിലയിൽ ആണ് ലക്ഷ്മിയും മസ്താനിയും ബിഗ് ബോസ് ഹൗസിനുള്ളിൽ വിഷയം ഉന്നയിച്ചത്. ഒനീലിൽ നിന്ന് ഉണ്ടായത് ഗുഡ് ടച്ച് ആണോ ബാഡ് ടച്ച് ആണോ എന്ന് മനസിലാവുന്നില്ല എന്നാണ് മസ്താനി പറഞ്ഞത്. സംഭവത്തിൽ ഒനീലിന്റെ ഭാഗത്ത് തെറ്റില്ലെന്ന് വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ തന്നെ വ്യക്തമാക്കി. ഈ സംഭവത്തെ കുറിച്ച് സീസൺ കഴിഞ്ഞതിന് പിന്നാലെ പ്രതികരിക്കുകയാണ് ഒനീൽ. 

Advertisment

ലക്ഷ്മി എന്ന് പറയുന്ന വ്യക്തിക്ക് എന്തൊക്കെ ട്രോമ ഉണ്ടായിട്ടുണ്ട് എന്നത് നമ്മൾ നോക്കുന്നില്ല. അതിനുള്ള റീഹാബ് അല്ല ബിഗ് ബോസ്. ചിലപ്പോൾ ചിലരെ നമ്മൾ ഗെയിമറായി കൂട്ടിയിട്ടുണ്ടാവില്ല. അങ്ങനെയൊരാളാണ് ലക്ഷ്മി. ലക്ഷ്മിയെ കൊണ്ട് ഞാൻ മാപ്പ് ചോദിപ്പിച്ചത് മുഴുവൻ പുരുഷ സമൂഹത്തിനോടുമാണ് എന്നും ഒനീൽ വീണാ നായരുമായുള്ള പോഡ്കാസ്റ്റിൽ പറഞ്ഞു. 

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

"ഞാൻ മസ്താനിയുടെ ഫീലിങ്സ് സെക്വർ ചെയ്തു. എന്തായാലും ക്യാമറയുടെ തെളിവ് വരട്ടെ എന്നാണ് പറഞ്ഞത്. മസ്താനി അവിടെ വീണതായിട്ടാണ് എനിക്ക് തോന്നിയത്. മസ്താനിക്ക് ഒരു സ്ത്രീ ആയ സ്ഥിതിക്ക് അങ്ങനെ തോന്നിയിട്ടുണ്ടാവാം."

Advertisment

"ഇത് പുറത്തായിരുന്നു എങ്കിൽ എന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കു. സിവിൽ ഡിഫമേഷൻ എനിക്ക് ഫയൽ ചെയ്യാൻ പറ്റും. ജിയോഹോട്സ്റ്റാറിനേയും ബിഗ് ബോസിനേയും ഏഷ്യാനെറ്റിനേയും പാർട്ടിയാക്കാതെ പുറത്ത് ഈ വ്യക്തിക്കെതിരെ എനിക്ക് സിവിൽ ഡിഫമേഷൻ ഫയൽ ചെയ്യാം." 

Also Read: പുള്ളി ഇനി വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലും എനിക്ക് പറ്റില്ല: അനുമോൾ, Bigg Boss

"സെക്ഷ്വൽ ഒഫൻഡർ ആക്കുക എന്നത് വല്ലാത്തൊരു അവസ്ഥയാണ്. ഈ സംഭവം കാരണം എന്റെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.  വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടൻ ഇത് ചർച്ച ചെയ്യും എന്ന് ബിഗ് ബോസ് പറഞ്ഞതോടെയാണ് ഞാൻ ബിഗ് ബോസിനോട് പറഞ്ഞത് ഇനി ഞാൻ ഒന്ന് കരഞ്ഞോട്ടെ എന്ന്." 

Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങിയ അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7

ഫാൻ ആർമികൾ ഒരുപാട് ഉപദ്രവിച്ചു. നമ്മളെ താറടിക്കാൻ വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. പക്ഷേ നമ്മളെ അത് ബാധിക്കുന്നില്ല. ഇവർ തുടരെ നമ്മളെ ആക്രമിക്കുന്നതിന്റെ തെളിവുകൾ ഉണ്ട്. ഇന്നലെ പൊങ്ങിയ തവളകൾ വന്ന് നമ്മളെ എന്തെങ്കിലും പറഞ്ഞാൽ എനിക്ക് പുച്ഛം മാത്രം, ഒനീൽ പറഞ്ഞു.  

Also Read: ബിഗ് ബോസ് റിവ്യൂ ചെയ്ത് നാലുമാസം കൊണ്ട് നേടിയത്; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി സായി കൃഷ്ണ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: