scorecardresearch

നൂറ പറഞ്ഞ 50000 രൂപ നൽകിയിട്ടില്ല; പക്ഷേ സാബുമാന് ഞാൻ 15000 രൂപ കൊടുക്കും: നെവിൻ

Nevin Bigg Boss Malayalam; ക്യാപ്റ്റനായ സമയത്തെ മോശം പെരുമാറ്റത്തെ തുടർന്ന് മണി വീക്കിൽ നെവിന് പങ്കെടുക്കാനാവില്ല എന്ന ശിക്ഷ മോഹൻലാൽ നൽകുകയായിരുന്നു.

Nevin Bigg Boss Malayalam; ക്യാപ്റ്റനായ സമയത്തെ മോശം പെരുമാറ്റത്തെ തുടർന്ന് മണി വീക്കിൽ നെവിന് പങ്കെടുക്കാനാവില്ല എന്ന ശിക്ഷ മോഹൻലാൽ നൽകുകയായിരുന്നു.

author-image
Television Desk
New Update
Bigg Boss Malayalam Season 7 Noora

ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മണി വീക്കിൽ നെവിന് പങ്കെടുക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് മറ്റ് കണ്ടസ്റ്റൻസ് പലരും നെവിന് പണം നൽകാം എന്ന് പറഞ്ഞിരുന്നു. യുട്യൂബ് ലൈവിലെത്തിയപ്പോൾ നൂറ നൽകാമെന്ന് പറഞ്ഞിരുന്ന 50000 രൂപ നൽകിയോ എന്നാണ് നെവിന് നേർക്ക് വന്ന ആരാധകരുടെ ചോദ്യങ്ങളിൽ ഒന്ന്. ആ ചോദ്യത്തിന് നെവിൻ ഉത്തരം നൽകുകയും ചെയ്തു. 

Advertisment

"അത് ഞാൻ തമാശയ്ക്ക് ചോദിച്ചതായിരുന്നു. നിങ്ങൾ ചോദിച്ചത് കൊണ്ടാണ് ഞാനിപ്പോൾ അതിനെ കുറിച്ച് സംസാരിക്കുന്നത്. സാബുമാന് 15000 കൊടുക്കാം എന്ന് പറഞ്ഞിരുന്നു. അത് ഞാൻ ഉറപ്പായും കൊടുക്കും. അതിന്റെ വീഡിയോയും ഇടാം," യുട്യൂബ് ലൈവിൽ നെവിൻ പറഞ്ഞു. 

Also Read: ബിഗ് ബോസ് ചരിത്രത്തിലെ രാജ്ഞി ആരാണ്? ശ്രദ്ധ പിടിച്ച് ഡിംപലിന്റെ വാക്കുകൾ

"ബാക്കിയുള്ളവർ അങ്ങനെ പറഞ്ഞത് ഗെയിമിന്റെ ഭാഗമായിട്ടായിരിക്കാം. പക്ഷേ ഞാൻ അതൊന്നും പ്രതീക്ഷിക്കുന്നില്ല. തമാശയായിട്ടേ ഞാൻ അത് ചോദിച്ചിട്ടുണ്ടായിരുന്നുള്ളു. ദാറ്റ്സ് ഓക്കെ. പക്ഷേ ഞാൻ പറഞ്ഞത് സീരിയസായിട്ടായിരുന്നു," നെവിൻ വ്യക്തമാക്കി. 

Advertisment

Also Read:  ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം

ആര്യനും നെവിനും ഒപ്പം ടിക്കറ്റ് ടു ഫിനാലെ വീക്കിൽ ക്യാപ്റ്റനായ സമയത്തെ നെവിന്റെ പെരുമാറ്റത്തിന് എതിരെ വലിയ വിമർശനം ഉയർന്നിരുന്നു. അനുമോളുടെ ബെഡ്ഡിൽ നെവിൻ വെള്ളം ഒഴിക്കുക ഉൾപ്പെടെ ചെയ്തതോടെ നെവിനെതിരെ പരാതി ശക്തമായി. ഇതോടെ മണി വീക്കിൽ നെവിന് പങ്കെടുക്കാനാവില്ല എന്ന ശിക്ഷ മോഹൻലാൽ നൽകുകയായിരുന്നു. 

Also Read: പ്രവീണിന്റെ വളർത്തുപൂച്ചയെ കാണാനെത്തി അനുമോൾ; നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ആരാധകർ

എന്നാൽ മണി വീക്കിൽ നെവിനിൽ നിന്ന് മികച്ച പ്രകടനം ആണ് വന്നത്. ടാസ്കുകളിൽ ഒന്നും പങ്കെടുക്കാൻ നെവിന് സാധിച്ചില്ലെങ്കിലും ആ ആഴ്ചയിലെ മികച്ച മത്സരാർഥിയായി എല്ലാവരും ചേർന്ന് തിരഞ്ഞെടുത്തത് നെവിനെയായിരുന്നു. ഇതോടെ കാറിൽ നിന്ന് പണം എടുക്കുന്ന ടാസ്ക് ചെയ്യാൻ നെവിന് മോഹൻലാൽ അനുമതി നൽകി. ഈ ടാസ്കിലൂടെ പണം ലഭിച്ചതിന് പിന്നാലെ മറ്റ് മത്സരാർഥികളും തങ്ങൾക്ക് ലഭിച്ച പണത്തിൽ നിന്ന് നെവിന് കുറച്ച് തുക നൽകാം എന്ന് പറഞ്ഞിരുന്നു. 

Also Read: 'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരു പെൺകുട്ടി'; മറുപടി കൊടുത്തിട്ടില്ലെന്ന് നെവിൻ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: