scorecardresearch

ഫെയ്സ് മാസ്കും കണ്ണടയും വെച്ച് ലുലു മാളിൽ; സെലിബ്രിറ്റിയെ മനസിലായല്ലോ അല്ലേ!

Nevin Bigg Boss Malayalam Video; മറ്റുള്ളവർക്ക് ഉപദ്രവം ഒന്നും ഉണ്ടാക്കുന്നില്ലല്ലോ എന്റെ മാസ്ക് എന്റെ മുഖം എനിക്ക് ഇഷ്ടമുള്ള സമയത്ത് ഇടാം എന്നാണ് ബിന്നിയോട് വ്ളോഗിൽ നെവിൻ പറയുന്നത്.

Nevin Bigg Boss Malayalam Video; മറ്റുള്ളവർക്ക് ഉപദ്രവം ഒന്നും ഉണ്ടാക്കുന്നില്ലല്ലോ എന്റെ മാസ്ക് എന്റെ മുഖം എനിക്ക് ഇഷ്ടമുള്ള സമയത്ത് ഇടാം എന്നാണ് ബിന്നിയോട് വ്ളോഗിൽ നെവിൻ പറയുന്നത്.

author-image
Television Desk
New Update
Bigg Boss Contestant Nevin

Bigg Boss malayalam; ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ ബിന്നിക്കും നൂബിനും ഒപ്പമാണ് നെവിൻ. ബിന്നിയുടെ വീട്ടിൽ നിന്നുള്ള ലൈവുകളും വിഡിയോകളുമായി നെവിൻ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. നെവിൻ ഫെയ്സ് മാസ്ക് വെച്ച് ലുലു മാളിൽ എത്തിയപ്പോഴുള്ള വ്ളോഗ് ആണ് ഇപ്പോൾ വൈറലാവുന്നത്. 

Advertisment

നൂബിനും ബിന്നിക്കും ഒപ്പം ആണ് നെവിൻ ലുലു മാളിൽ എത്തിയത്. സ്കിൻ കെയറിനുള്ള ഫെയ്സ്മാസ്ക് ഇട്ട് വന്ന നെവിനെ കണ്ട് ചിലർ ആളെ തിരിച്ചറിഞ്ഞു. മറ്റ് ചിലർ ഇങ്ങനെ വരുന്നത് എന്താണ് എന്ന ഭാവത്തിലാണ് നോക്കി നിന്നത്. 

Also Read;'കരയാത്തത് ഭാഗ്യം'; അനുമോൾക്ക് മുൻപിൽ പെട്ട ടർക്കിഷ് ഐസ്ക്രീം മാൻ!

മറ്റുള്ളവർക്ക് ഉപദ്രവം ഒന്നും ഉണ്ടാക്കുന്നില്ലല്ലോ. എന്റെ മാസ്ക് എന്റെ മുഖം എനിക്ക് ഇഷ്ടമുള്ള സമയത്ത് ഇടാം എന്നാണ് ബിന്നിയോട് വ്ളോഗിൽ നെവിൻ പറയുന്നത്. ലുലുവിന്റെ പാർക്കിങ്ങിൽ നിന്ന് തന്നെ ഫെയ്സ്മാസ്ക് ഇട്ട് കണ്ണടയും വെച്ചാണ് നെവിൻ അകത്തേക്ക് കയറിയത്.  

Also Read: ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!

എന്നാൽ നെവിൻ ആണ് ഇത് എന്ന് തിരിച്ചറിഞ്ഞതിന് ശേഷം ഒരു കൂട്ടും വിദ്യാർഥികൾ ഓടിയെത്തി ബിഗ് ബോസ് താരത്തെ വളഞ്ഞു. ഇതിന് പിന്നാലെ നെവിനൊപ്പം സെൽഫിയെടുക്കാൻ ആരാധകർ കൂട്ടത്തോടെ എത്തുകയായിരുന്നു. മാസ്കും കണ്ണടയും വെച്ച് തന്നെയാണ് നെവിൻ സെൽവികൾക്ക് പോസ് ചെയ്തതും. പിന്നാലെ മാസ്ക് മാറ്റി.

Also Read; സുധി ചേട്ടന്റെ ആത്മാവാണ് ഉണർത്തിയത്; യാത്രയ്ക്കിടയിലെ അനുഭവം പറഞ്ഞ് രേണു സുധി

ബിഗ് ബോസ് ഏഴാം സീസണിൽ ടോപ് 5ൽ എത്തിയ നെവിന് കൂടുതലും കുട്ടികളായിരുന്നു ആരാധകർ. ലുലുവിൽ വെച്ച് നെവിനെ കണ്ടപ്പോഴുള്ള കുട്ടികളുടെ സസന്തോഷത്തിൽ നിന്നും അത് വ്യക്തമായിരുന്നു. അടുത്തിടെ ഒരു സ്കൂളിലെ ചടങ്ങിൽ പങ്കെടുത്ത് നെവിൻ പ്രസംഗിക്കുകയും പാട്ടുപാടുകയും ചെയ്തിരുന്നു.

Read More: 'അനിഷേട്ടനെ തേച്ചിട്ടില്ല'; തന്റെ ഭാഗത്ത് അല്ല തെറ്റെന്ന് അനുമോൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: