scorecardresearch

ആര്യനും ജിസേലും പ്രണയത്തിലാണോ? ആര്യന്റെ തീരുമാനത്തെ ബഹുമാനിക്കുമെന്ന് അമ്മ ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ആര്യന്റെ അമ്മ പ്രതികരിച്ചത് അവർ പ്രായപൂർത്തിയായവരാണ്, ഞങ്ങൾ അതൊന്നും മൈൻഡ് ചെയ്യുന്നില്ല എന്നാണ്

Bigg Boss Malayalam Season 7: ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ആര്യന്റെ അമ്മ പ്രതികരിച്ചത് അവർ പ്രായപൂർത്തിയായവരാണ്, ഞങ്ങൾ അതൊന്നും മൈൻഡ് ചെയ്യുന്നില്ല എന്നാണ്

author-image
Television Desk
New Update
Bigg Boss Malayalam Season 7 Aryan Gizele

Bigg Boss malayalam Season 7:ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ ഫാമിലി വീക്ക് ആണ് ഇപ്പോൾ നടക്കുന്നത്. ബിഗ് ബോസ് ഹൗസിൽ വന്ന് പോയതിന് ശേഷം ആര്യന്റെ അമ്മയും സഹോദരനും ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ജിസേലുമായി ആര്യൻ പ്രണയത്തിലാണോ എന്ന ചോദ്യത്തിന് അങ്ങനെയൊരു റിലേഷൻഷിപ്പിന് ചാൻസ് ഇല്ല. എന്തെങ്കിലും ഉണ്ടെങ്കിൽ അവൻ എന്റെ അടുത്ത് പറയും എന്നും ആര്യന്റെ സഹോദൻ വിമാനത്താവളത്തിൽ എത്തിയപ്പോൾ പറഞ്ഞു. മകന്റെ തീരുമാനം എന്തായാലും അതിനെ ബഹുമാനിക്കും എന്നാണ് ആര്യന്റെ അമ്മ പറഞ്ഞത്. 

Advertisment

ജിസേലുമായുള്ള റിലേഷൻ ചിലപ്പോൾ അവന്റെ ഒരു രഹസ്യം ആയിരിക്കാം. തിരിച്ചു വരുമ്പോൾ അതിനെ കുറിച്ച് അവനോട് അത് ചോദിക്കാംഎന്നും ആര്യന്റെ ചേട്ടൻ പറഞ്ഞു. ഇതേ കുറിച്ച് അനുമോളോട് ചോദിച്ചോ എന്ന് ചോദ്യത്തിന് അത് ചിലപ്പോൾ അനുമോളുടെ ഗെയിം പ്ലാൻ ആയിരുന്നിരിക്കാം. അനുമോൾ ഒരു നല്ല മനുഷ്യനാണ്. കണ്ടന്റിന് വേണ്ടിയാണ് ആര്യനെ അനുമോൾ ഉപയോഗിക്കുന്നത് എന്ന് എനിക്ക് തോന്നിയില്ല എന്നും ആര്യന്റെ ചേട്ടൻ പറഞ്ഞു.

Also Read: ലക്ഷ്മിയുടെ മകന്റെ അടുത്തേക്ക് ഞങ്ങൾ വരുന്നതിൽ കുഴപ്പമുണ്ടോ? ആദിലയുടെ ചോദ്യം ; Bigg Boss Malayalam Season 7

ഹൗസിൽ വെച്ച് ജിസേലിനെ കുറിച്ച് ആര്യനോട് അമ്മ ചോദിച്ചിരുന്നു. ജിസേൽ തന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്നാണ് ആര്യൻ അമ്മയോട് അപ്പോൾ പറഞ്ഞത്. ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ആര്യന്റെഅമ്മ പ്രതികരിച്ചത് അവർ പ്രായപൂർത്തിയായവരാണ്, ഞങ്ങൾ അതൊന്നും മൈൻഡ് ചെയ്യുന്നില്ല എന്നാണ്.

Advertisment

Also Read: അനീഷ്-ജിസേൽ വിവാഹാലോചന; ജിസേലിന്റെ അമ്മ പറഞ്ഞതെന്ന് ഷാനവാസ് ;Bigg Boss Malayalam Season 7

"ആര്യൻ നിഷ്കളങ്കനാണ്. അവന് എന്ത് വേണമോ അത് ചെയ്യാം. അവൻ അവിടെ ഫ്രീയായി ഗെയിം കളിക്കട്ടെ. നന്നായാണ് ഇപ്പോൾ അവൻ കളിക്കുന്നത്. എല്ലാവരും അവനെ പിന്തുണയ്ക്കണം. ടോപ് ഫൈവിൽ എന്തായാലും ആര്യൻ ഉണ്ടാവും," ആര്യന്റെ അമ്മ പറഞ്ഞു.

Also Read: എന്റെ റോൾ മോഡൽ ഷാനവാസ്; നെവിന്റെ കരുനീക്കം വ്യക്തമായ ലക്ഷ്യത്തോടെ ; Bigg Boss Malayalam Season 7

ആര്യൻ അവന്റെ തീരുമാനങ്ങൾക്കനുസരിച്ച് മുൻപോട്ട് പോകുന്ന ആളാണ് എന്നാണ് ആര്യന്റെ ചേട്ടൻ പറയുന്നത്. ജിസേലുമായി ആര്യൻ പ്രണയത്തിലാണ് എങ്കിലും അല്ലെങ്കിലും അതിൽ തീരുമാനം എടുക്കേണ്ടത് ആര്യൻ ആണ്. നമ്മൾ ജീവിക്കുന്നത് 2025ൽ ആണ്, ആര്യന്റെ സഹോദരൻ പറഞ്ഞു. 

എന്നാൽ ബിഗ് ബോസ് ഹൗസിൽ എത്തിയ ജിസേലിന്റെ അമ്മ ജിസേലിനെ ഭൂരിഭാഗം സമയവും വഴക്ക് പറയുകയാണ് ചെയ്തത്. ജിസേലിന്റെ അമ്മ വന്ന സമയം ആര്യൻ അമ്മയുടെ കാലിൽ തൊട്ടിരുന്നു. പക്ഷേ ആര്യനെ ഗൗനിക്കാതെയാണ് ജിസേലിന്റെ അമ്മ പോയത്. ഇതിനെ കുറിച്ച് അമ്മയോട് ജിസേൽ ചോദിച്ചപ്പോൾ ഞാൻ അവനെ കണ്ടില്ലെന്നാണ് അമ്മ പറഞ്ഞത്. നിന്റെ വസ്ത്രങ്ങൾ ആര്യനെ കൊണ്ട് ഇനി കഴുകിക്കരുത് എന്നും സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യണം എന്നും അനീഷിനെ കണ്ട് പഠിക്കണം എന്നും അമ്മ ജിസേലിനോട് പറഞ്ഞു.

Also Read:  പിന്നിൽ നിന്ന് ഒനീലിന്റെ കുത്ത്; ടാസ്കിൽ നിന്ന് ഇറങ്ങിപ്പോയി നെവിൻ ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: