/indian-express-malayalam/media/media_files/2025/09/16/bigg-boss-malayalam-season-7-anumol-plaachi-2025-09-16-18-41-53.jpg)
Source: Screengrab
Bigg Boss malayalam Season 7: ബിഗ് ബോസ് ഹൗസിൽ ഹോട്ടൽ ടാസ്ക് നടക്കുന്നതിന് ഇടയിൽ അപ്രതീക്ഷിത എവിക്ഷൻ? ബിഗ് ബോസ് സീസൺ ഏഴിൽ വമ്പൻ കോളിളക്കങ്ങൾക്ക് ഇടയാക്കിയ അനുമോളുടെ പൊന്നോമനയായ പ്ലാച്ചിക്ക് ഹൗസിന് പുറത്തേക്ക് വഴി തുറന്നിരിക്കുകയാണ്. ഇനി അനുമോളുടെ പ്ലാച്ചിക്ക് ബിഗ് ബോസ് ഹൗസിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാവുമോ?
ഹോട്ടലിലേക്ക് അതിഥിയായി എത്തിയ രണ്ട് പേരിൽ ഒരാളായ ഷിയാസ് കരീം ആണ് പ്ലാച്ചിയെ പുറത്തേക്ക് എറിഞ്ഞത്. അത് കണ്ട് അനുമോൾ നെഞ്ച് തകർന്നു പൊട്ടിക്കരഞ്ഞു. പ്ലാച്ചിക്ക് ഇനി ഒരു വൈൽഡ് കാർഡ് എൻട്രി ലഭിക്കുമോ എന്ന് ചോദിച്ച് ട്രോളുമായി ഏഷ്യാനെറ്റും എത്തി. സീക്രട്ട് റൂം വഴി പ്ലാച്ചി മടങ്ങിയെത്തുമോ എന്ന് പ്രേക്ഷകരും ചോദിക്കുന്നു.
Also Read: കുളിച്ച് കുളിച്ച് ലക്ഷ്മി ഇല്ലാതാവുമോ? എട്ടിന്റെ പണി കൊടുത്ത് ശോഭ: Bigg Boss Malayalam Season 7
എവിടെ പ്ലാച്ചി എന്ന് ചോദിച്ച് എത്തിയ ഷിയാസ് പ്ലാച്ചിയെ പുറത്തേക്ക് വലിച്ചെറിയുന്നത് കണ്ട് അനുമോൾ അലറി കരയുകയായിരുന്നു. പ്ലാച്ചി എന്ന് പറഞ്ഞ് അനുമോൾ കരയുമ്പോൾ മത്സരാർഥികളിൽ പലരും വന്ന അനുമോളെ ഇത് ടാസ്ക് ആണ്, നീ മാനേജർ ആണെന്ന് ഓർമിപ്പിച്ചു. എന്നാൽ ഞാൻ മാനേജർ അല്ല. എന്റെ പ്ലാച്ചി എന്ന് പറഞ്ഞ് അനുമോൾ കരച്ചിൽ തുടർന്നു.
Also Read: ഏഴിന്റെ പണിയുമായി ശോഭ വിശ്വനാഥും ഷിയാസ് കരീമും ബിഗ് ബോസ് വീട്ടിൽ: Bigg Boss Malayalam Season 7
എന്തിനാണ് ഇക്കാ പ്ലാച്ചിയെ കളഞ്ഞത് എന്ന് അനുമോൾ ചോദിച്ചപ്പോൾ കടയിൽ നിന്ന് വേറെ വാങ്ങിത്തരാം എന്നെല്ലാം ഷിയാസ് മറുപടി പറഞ്ഞു. കരഞ്ഞുകൊണ്ടിരുന്ന അനുമോളുടെ അടുത്തേക്ക് വന്ന് ബിന്നി ഇത് നിനക്ക് ഹിന്റ് നൽകിയതാണ് എന്ന് പറഞ്ഞു. പ്ലാച്ചി അനുമോൾക്ക് ഹൗസിന് പുറത്ത് നെഗറ്റീവ് എഫക്ട് ഉണ്ടാക്കുന്നു എന്ന് അനുമോൾക്കും ബോധ്യമായിട്ടുണ്ടാവാം.
പിന്നാലെ അനുമോളുടെ അടുത്തെത്തി ശോഭ എന്തിനാണ് ഹൗസിലേക്ക് വന്നിരിക്കുന്നത് എന്ന് ചോദിച്ചു. ഇത് ഗെയിം ആണ്. ലൈഫിൽ ആളുകൾ വരും പോവും എന്നെല്ലാം അനുമോളോട് ശോഭ പറഞ്ഞു. ഇതോടെ അനുമോൾ പ്ലാച്ചി പോയ സങ്കടമെല്ലാം മറന്ന് ടാസ്കിലെ മാനേജർ റോളിലേക്ക് തിരികെ എത്തി.
ഹോട്ടൽ ടാസ്കിൽ മത്സരാർഥികൾക്ക് പലപ്പോഴും ഇത് ഇങ്ങനെയല്ല കളിക്കേണ്ടത് എന്ന് ബിഗ് ബോസിന് മുന്നറിയിപ്പ് നൽകേണ്ടി വന്നു. നൽകിയ റോളുകൾ നോക്കാതെ എല്ലാവരും ഒരു സ്ഥലത്ത് കൂട്ടം കൂടി വന്ന് നിന്ന് ബഹളമുണ്ടാക്കുകയൊക്കെ ചെയ്തപ്പോൾ ബിഗ് ബോസിന് ഇടപെടേണ്ടി വരികയായിരുന്നു.
Also Read: ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ: എന്തുകൊണ്ട് മോഹൻലാലിന്റെ ആ വാക്കുകൾ പ്രസക്തമാവുന്നു? Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us