scorecardresearch

"നന്മമരം പൂത്ത് ദോശ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു"; അനുമോളെ പൊരിച്ച് ലാലേട്ടനും മത്സരാർഥികളും ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: അനുമോളുടെ ഭക്ഷണത്തിന്റെ കാര്യത്തിലെ മാറി മാറിക്കൊണ്ടിരിക്കുന്ന നിലപാടിനെ കുറിച്ച് മറ്റ് മത്സരാർഥികളുടെ അഭിപ്രായം മോഹൻലാൽ ചോദിക്കുന്നു.

Bigg Boss Malayalam Season 7: അനുമോളുടെ ഭക്ഷണത്തിന്റെ കാര്യത്തിലെ മാറി മാറിക്കൊണ്ടിരിക്കുന്ന നിലപാടിനെ കുറിച്ച് മറ്റ് മത്സരാർഥികളുടെ അഭിപ്രായം മോഹൻലാൽ ചോദിക്കുന്നു.

author-image
Television Desk
New Update
Bigg Boss Malayalam Season 7 Mohanlal Anumol

Photograph: (Screengrab)

Bigg Boss malayalam Season 7:ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ ടിക്കറ്റ് ടു ഫിനാലെയ്ക്ക് ഞായറാഴ്ച്ചത്തെ വീക്കെൻഡ് എപ്പിസോഡോടെ തുടക്കമാവുകയാണ്. ഇതോടെ ഇനിയുള്ള ദിവസങ്ങൾ ബിഗ് ബോസ് ഹൗസ് മത്സരച്ചൂടിൽ നിറയും. അതിനിടയിൽ വീക്കെൻഡ് എപ്പിസോഡിൽ അനുമോളുടെ ഭക്ഷണത്തിന്റെ കാര്യത്തിലെ നിലപാട് ചോദ്യം ചെയ്യുകയാണ് മോഹൻലാൽ. ഞായറാഴ്ചത്തെ എപ്പിസോഡിന്റെ പ്രൊമോ വിഡിയോ പുറത്തുവന്നു. 

Advertisment

രാവിലെ ഒരുനിലപാട് ഉച്ചയ്ക്ക് ഒരു നിലപാട് എന്ന് പറഞ്ഞ് അനുമോളെ പരിഹസിക്കുകയാണ് മോഹൻലാൽ. കഴിഞ്ഞ ആഴ്ച രാത്രി ഭക്ഷണം ഉണ്ടാക്കിയതിന്റെ പേരിലും പാലിനെ തൈര് എന്ന് പറഞ്ഞതിന്റെ പേരിലുമെല്ലാം അനുമോളും മറ്റ് മത്സരാർഥികളും തമ്മിൽ വഴക്കുണ്ടായിരുന്നു. ഞായറാഴ്ചത്തെ എപ്പിസോഡിൽ ഇത് ചോദ്യം ചെയ്യുകയാണ് ലാലേട്ടൻ.

Also Read: ശോഭ തോറ്റിടത്ത് ആദില വിജയിച്ചു; അഖിൽ മാരാരുടെ കയ്യടി ; Bigg Boss Malayalam Season 7

അനുമോളുടെ ഭക്ഷണത്തിന്റെ കാര്യത്തിലെ നിലപാടിനെ കുറിച്ച് മറ്റ് മത്സരാർഥികളുടെ അഭിപ്രായം മോഹൻലാൽ ചോദിക്കുന്നു. അനുമോൾ ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ഒരിക്കലും അല്ല എന്നാണ് ഷാനവാസ് മറുപടി നൽകിയത്. ഈ കോമൺ ആയ സാധനം തന്നെയാണ് രാത്രി കടലമാവായി ഉണ്ടായിരുന്നത് എന്ന് ഷാനവാസ് പറയുമ്പോൾ അനുമോൾ എതിർക്കുന്നുണ്ട്. ഇത് കേട്ട് ലാലേട്ടൻ കടലമാവ് കോമൺ അല്ല എന്ന് പറഞ്ഞു കേട്ടോ എന്ന് പറഞ്ഞ് അനുമോളെ കളിയാക്കുന്നുണ്ട്. 

Advertisment

Also Read: ഇവിടെ നിന്ന് ഇറങ്ങിയാലും ഒരു ലൈഫ് ഉണ്ട്; കണ്ണീരടക്കാനാവാതെ ഷാനവാസ് ; Bigg Boss Malayalam Season 7

അനുമോൾ ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു ദിവസം തന്നെ പല ആളുകളോട് പല നിലപാടെടുക്കുന്നതിനോട് യോജിക്കാനാവുന്നില്ല എന്ന് ആദില പറഞ്ഞു, വല്ലാത്തൊരു നന്മമരം പൂത്ത് ആവിടെ ദോശ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു എന്നാണ് നെവിൻ പറഞ്ഞത്. ഒരുപാട് സാധനങ്ങൾ ഇവർക്കായി കൊടുത്തയക്കാം എന്ന് കരുതിയതാണ്. എന്നാൽ ഇനി ഒന്നും നൽകുന്നില്ലെന്നും മോഹൻലാൽ പറയുന്നത് വീക്കെൻഡ് എപ്പിസോഡിന്റെ പ്രൊമോ വിഡിയോയിൽ കാണാം.

Also Read: ആദിലയോട് വെറുപ്പാണ്; പെരുമാറ്റം സഹിക്കാനാവുന്നില്ല; കളി മാറ്റി പിടിച്ച് ഷാനവാസ് ; Bigg Boss Malayalam Season 7

രാത്രി അനുമോൾ ആര്യനും അക്ബറിനും ഭക്ഷണം ഉണ്ടാക്കി കൊടുത്തിരുന്നു. ക്യാപ്റ്റനോട് ചോദിച്ചിട്ടാണ് താൻ ഇത് ചെയ്തത് എന്ന് അനുമോൾ പറഞ്ഞു. കടലമാവ് അധികം ഉപയോഗിക്കാറില്ല. അതുകൊണ്ടാണ് അത് എടുത്ത് ഉണ്ടാക്കിയത് എന്നാണ് അനുമോൾ പറഞ്ഞത്. ദോശയുണ്ടാക്കി ആദിലയ്ക്കും നൂറയ്ക്കും കൊടുക്കാൻ പോകുന്ന സമയം നെവിൻ ഇത് ചോദ്യം ചെയ്യുകയും ഭക്ഷണം അനുമോളുടെ കയ്യിൽ നിന്ന് എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയം അനുമോൾ രണ്ട് ദോശയും ഒറ്റയടിക്ക് കഴിക്കുകയായിരുന്നു.

Also Read: ഒറ്റയടിക്ക് അ'കു'ബർ ട്രോളുകൾക്ക് പൂട്ടിട്ടു; സ്കോർ ചെയ്ത് ഷാനവാസ് ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: